ആർക്കാണ് മതനിയമങ്ങൾ ബാധകമാകുന്നത്?
ശരീഅതിന്റെ നിയമങ്ങള്‍ അഥവാ ഫിഖ്ഹിലെ വിധിവിലക്കുകള്‍ ബന്ധിക്കുന്നത് മുകല്ലഫിനോട് (മത വിധിവിലക്കുകൾ ഏറ്റെടുത്ത് ജീവിക്കാൻ ബാധ്യസ്ഥനായ ബുദ്ധിയും പ്രായപൂർത്തിയുമുള്ള ആൾ) മാത്രമാണ്. മുകല്ലഫല്ലാത്ത വ്യക്തിയുമായി വിധികള്‍ ബന്ധിക്കുന്നില്ല. തക്്ലീഫുള്ള വ്യക്തിക്കാണ് മുകല്ലഫ് എന്നുപറയുന്നത്. പ്രയാസമുള്ള കാര്യത്തെ അല്ലെങ്കില്‍ എളുപ്പമില്ലാത്ത കാര്യത്തെ നിര്‍ബന്ധിക്കുന്നതിനാണ് (ഇല്‍സാം) തക്്ലീഫ് എന്ന് പറയുക. ഇങ്ങനെ നിര്‍ബന്ധിക്കപ്പെട്ട വ്യക്തി മുകല്ലഫും. പ്രയാസമുള്ള കാര്യത്തെ നിർബന്ധിക്കുന്നതിനല്ല; ഇത്തരം കാര്യങ്ങളെ ഒരാളില്‍ നിന്നും ആവശ്യപ്പെട്ടാല്‍ (ത്വലബ്) തന്നെ തക്്ലീഫ് എന്നുപറയുമെന്ന് ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. നിർബന്ധിക്കലും ആവശ്യപ്പെടലും തമ്മില്‍ […]