1497

അണിയൊപ്പിച്ച് ചേര്‍ന്നു നില്‍ക്കാം

അണിയൊപ്പിച്ച് ചേര്‍ന്നു നില്‍ക്കാം

നിസ്‌കാരം ലക്ഷ്യമാക്കിയുള്ള യാത്ര ഒരു പുണ്യകര്‍മമാണ്. നിസ്‌കാരം ലക്ഷ്യമാക്കുമ്പോഴെല്ലാം നിസ്‌കാരത്തിലാണെന്ന് റസൂല്‍(സ) പഠിപ്പിച്ചിട്ടുണ്ട് (മുസ്‌ലിം). അതിനാല്‍ നിരർഥക സംസാരങ്ങളും ഫലശൂന്യമായ പ്രവര്‍ത്തനങ്ങളും ഉപേക്ഷിച്ച്, വിനോദങ്ങളില്‍ നിന്നും കളി-തമാശകളില്‍ നിന്നും വിട്ടു നിന്ന്, തികഞ്ഞ അച്ചടക്കത്തോടെ, സമാധാനപൂര്‍വമായിരിക്കണം സംഘനിസ്‌കാരത്തിനായി പുറപ്പെടുന്നത്. ജമാഅത് നഷ്ടമാകുമെന്നു കണ്ടാല്‍ പോലും ധൃതി പിടിച്ചോടുന്നത് ഉചിതമല്ല. “നിസ്‌കാരത്തിനായി ഇഖാമത് വിളിച്ചാല്‍ ജമാഅത് ലഭിക്കാനായ് നിങ്ങള്‍ ഓടിപ്പോകരുത്. സമാധാനപൂര്‍വം നടന്നു പോവുക. ഇമാമിന്റെ കൂടെ ലഭിച്ച ഭാഗം കൂടെ നിസ്‌കരിക്കുക. നഷ്ടപ്പെട്ടത് ശേഷം പൂര്‍ത്തിയാക്കുകയും ചെയ്യുക’ […]

റിയൽ എസ്റ്റേറ്റ് നൽകുന്ന സാധ്യതകൾ

റിയൽ എസ്റ്റേറ്റ് നൽകുന്ന സാധ്യതകൾ

അൻപതിനായിരം രൂപയുമായി റിയൽ എസ്റ്റേറ്റ് ബിസിനസിൽ ഇറങ്ങുന്നതിനെ കുറിച്ച് ആലോചിക്കാൻ സാധിക്കുന്നുണ്ടോ? എങ്കിൽ അങ്ങനെയൊരു സാധ്യതയുണ്ട്. റിയൽ എസ്റ്റേറ്റ് ബിസിനസിൽ അൻപതിനായിരം രൂപ കൈയിലുള്ളവനും രംഗപ്രവേശം നടത്താം. ലാഭം നേടാം. ആപ്പിൾ അടക്കമുള്ള വൻകിട കമ്പനികളിൽ വരെ റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങൾ നടത്താം. റിയൽ എസ്റ്റേറ്റ് രംഗത്തെ സാധ്യതകൾ ദിനേന വർധിച്ചു വരികയാണ്. വ്യക്തി അധിഷ്ഠിതമായി പ്രവർത്തിച്ചിരുന്ന റിയൽ എസ്റ്റേറ്റ് മാർക്കറ്റിന് സംഘടിതവും വ്യവസ്ഥാപിതവുമായ രൂപം വരെ നിലവിലുണ്ട്. നമ്മുടെ നാട്ടിൽ വ്യാപകമായ റിയൽ എസ്റ്റേറ്റ് വ്യാപാരം […]

ഇസ്‌ലാമിക സമഗ്രതയുടെ ശാസ്ത്രം

ഇസ്‌ലാമിക സമഗ്രതയുടെ ശാസ്ത്രം

തക്‌ലീഫിന്റെ ഉപാധികൾ കഴിഞ്ഞ ലക്കത്തിൽ നാം വ്യക്തമാക്കിക്കഴിഞ്ഞു. ഗാഫിൽ, മുക്റഹ്, മുൽജഅ് എന്നിവർ മുകല്ലഫുകളല്ലെന്നും വിശദമാക്കി. ലോകത്തുള്ള എല്ലാ മനുഷ്യരോടും മത ശാസന – തക്‌ലീഫ് ഒരേ പോലെയല്ല ബന്ധിക്കുന്നതെന്നും നാം മനസ്സിലാക്കി. ശരീഅത് വരുന്നതിനു മുമ്പ് അഥവാ പ്രവാചകന്മാരുടെ സാന്നിധ്യമില്ലാത്ത സമൂഹം മുകല്ലഫുകളല്ല എന്ന് ഇസ്‌ലാം പറയുന്നു. ‘പ്രവാചകത്വത്തിനു മുമ്പ് ഹുക്മുകളുമില്ല’ – (ലാ ഹുക്‌മ ഖബ്‌ല ശ്ശർഇ) എന്നാണ് ഉസൂലുൽ ഫിഖ്ഹ് ഇതിനെ ഒറ്റവാചകത്തിൽ പറഞ്ഞത്. അക്കാലഘട്ടത്തിൽ ജീവിച്ചവർക്ക് അതിനാൽ ശിക്ഷയുമുണ്ടാവില്ല. വിശുദ്ധ ഖുർആൻ […]

ഈ കൂരിരുട്ടിൽ നമുക്ക് കാവലിരിക്കാം

ഈ കൂരിരുട്ടിൽ നമുക്ക് കാവലിരിക്കാം

“നീണ്ട വര്‍ഷങ്ങള്‍ക്കു മുമ്പ്, നമ്മള്‍ വിധിക്ക് സമാഗമ സങ്കേതമൊരുക്കി. ഇപ്പോഴിതാ പൂര്‍ണമായും പൂര്‍ണതോതിലുമല്ലെങ്കിലും ഗണ്യമായിത്തന്നെ നമ്മള്‍ നമ്മുടെ പ്രതിജ്ഞ നിറവേറ്റുകയാണ്. അര്‍ധരാത്രി ലോകം ഉറങ്ങുമ്പോള്‍ ഇന്ത്യ ജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഉണരുകയായി. നാം പഴമയില്‍ നിന്ന് പുതുമയിലേക്ക് ചുവടു വെക്കുമ്പോള്‍ ഒരു യുഗം അവസാനിക്കുകയും നീണ്ടകാലം അടിച്ചമര്‍ത്തപ്പെട്ട രാജ്യത്തിന്റെ ആത്മാവ് ശബ്ദം കണ്ടെത്തുകയും ചെയ്യുന്ന, ചരിത്രത്തില്‍ വിരളമായി മാത്രം വരുന്ന ആ നിമിഷം വരവായി. ഈ ഉദാത്ത നിമിഷത്തിന് യോജ്യമായ വിധത്തില്‍ ഇന്ത്യയുടെയും ഇന്ത്യക്കാരുടെയും സേവനത്തിനും മാനവരാശിയുടെ വിശാല […]

ഇന്ത്യയുടെ ആത്മസ്പന്ദനം

ഇന്ത്യയുടെ ആത്മസ്പന്ദനം

ദേശസ്‌നേഹികളായ എല്ലാ ഇന്ത്യക്കാര്‍ക്കും ഏറ്റവും മോശമായ സമയമാണിത്. വിഡ്ഢിത്തത്തിന്റെ കാലഘട്ടം, അവിശ്വസനീയതയുടെ യുഗം, ഇരുണ്ടകാലം, നിരാശയുടെ ശീതകാലം. ചാള്‍സ് ഡിക്കന്‍സ് തന്റെ The Tale of Two cities എന്ന നോവലില്‍ ഫ്രഞ്ചു വിപ്ലവത്തിന്റെ വിപ്ലവകരമായ ചലനങ്ങളെ കുറിച്ച് വിവരിച്ചതു പോലെ ഒരു സ്തുത്യര്‍ഹമായ വിവരണം നമുക്ക് മുമ്പിലില്ല. നിലവില്‍ ഇന്ത്യയുടെ അവസ്ഥ വിപ്ലവ വേലിയേറ്റത്തെ കുറിച്ചല്ല, പ്രതിവിപ്ലവത്തെ കുറിച്ചാണ്. ഹിന്ദുത്വയും സഖ്യകക്ഷികളും അധികാരം നേടി ഇന്ത്യന്‍ ഭരണഘടന അട്ടിമറിക്കാനുള്ള തീവ്രമായ പ്രയത്‌നത്തിലാണ്. മതേതരത്വത്തെ തുരങ്കം വെക്കാനാണ് […]