By രിസാല on September 22, 2022
1501, Article, Articles, Issue
അനുധാവനമാണ് സംഘനിസ്കാരത്തിന്റെ സവിശേഷത. ഇമാമിനെ അനുധാവനം ചെയ്യുന്നതിന് സംഘനിസ്കാരത്തിൽ സവിശേഷ പ്രാധാന്യമുണ്ട്. തിരുനബി(സ്വ) പറഞ്ഞു: “പിന്തുടരാൻ വേണ്ടിയാണ് ഇമാമിനെ നിശ്ചയിച്ചുതന്നിരിക്കുന്നത്. അതിനാൽ ഇമാം തക്ബീർ ചൊല്ലിയാൽ നിങ്ങളും തക്ബീർ ചൊല്ലുക, റുകൂഅ് ചെയ്താൽ നിങ്ങളും റുകൂഅ് ചെയ്യുക. റുകൂഇൽ നിന്നുയർന്നാൽ നിങ്ങളും അങ്ങനെ ചെയ്യുക. സുജൂദ് നിർവഹിച്ചാൽ നിങ്ങളും സുജൂദ് നിർവഹിക്കുക, (ബുഖാരി, മുസ്‌ലിം). സംഘനിസ്കാരം സാധുവാകുന്നതിന് പ്രധാനമായും ഏഴു നിബന്ധനകളാണുള്ളത്. അവയത്രയും ഇമാമിനെ അനുധാവനം ചെയ്യുന്നതുമായി ബന്ധപ്പെട്ടവയാണ്. ഒന്ന്: സംഘമായി നിസ്കരിക്കുന്നുവെന്ന് കരുതുക. ജമാഅതായി നിസ്കരിക്കുന്നു/ […]
By രിസാല on September 21, 2022
1501, Article, Articles, Issue, വിശ്വാസം ലോകം
ഇഹലോക ജീവിതം വ്യവസ്ഥാപിതവും അർഥപൂർണവുമാകാനുള്ള നിയമ സംഹിത മനുഷ്യനിർമിതമാകാൻ പാടില്ലെന്നാണ് ഇതുവരെ സമർഥിച്ചത്. ശേഷിക്കുന്ന ഏക സാധ്യത അത് ദൈവികമായിരിക്കണമെന്നതാണ്. റെലീജ്യോ(Religio) എന്ന ലാറ്റിൻ പദത്തിൽനിന്ന് ഉൾതിരിഞ്ഞ Religion എന്ന പദമാണ് മതമെന്ന അർഥത്തിൽ വ്യാപകമായി ഉപയോഗിച്ചുവരുന്നത്. “മനുഷ്യനെ ഒന്നിപ്പിക്കുന്നത്’ എന്ന് ഭാഷാർഥം. ഒരു വിഭാഗം മനുഷ്യർ അനുഷ്ഠിക്കുന്ന വിശ്വാസ- ആചാരങ്ങളെ അവരുടെ മതം എന്ന് വിളിക്കുന്നു. പാശ്ചാത്യവും പൗരസ്ത്യവും ആധുനികവും പ്രാചീനവുമായ നിരവധി നിർവചനങ്ങൾ, വിവിധ പശ്ചാതലങ്ങളിൽ മതത്തിനു പ്രചാരത്തിലുണ്ട്. വേദം, പ്രവാചകൻ, ആചാര്യൻ, തത്ത്വസംഹിത […]
By രിസാല on September 21, 2022
1501, Article, Articles, Issue
1981 ലാണ് എന്‍ എസ് മാധവനെ പരിചയപ്പെടുന്നത്. കണ്ണൂര്‍ എസ് എം കോളജില്‍ പഠിക്കുന്ന സമയം. അവിടെ സാംസ്‌കാരിക പ്രവര്‍ത്തകന്‍ എന്ന നിലയില്‍ അഭിനയിക്കുന്ന കാലമാണ്. അടുത്തുള്ള സാംസ്‌കാരിക കേന്ദ്രമായ കോഴിക്കോട്ടു വന്ന് സാംസ്‌കാരിക നായകന്മാരെ ഇടക്കിടെ വന്നു കാണാറുണ്ട്. എം ടി വാസുദേവന്‍ നായരെ കാണണമെന്ന് നന്നായി ആഗ്രഹിച്ചിരുന്നെങ്കിലും അന്ന് സാധ്യമായിരുന്നില്ല. ഈയടുത്ത് അതിന് അവസരം കിട്ടി. സ്ഥിരമായി കാണാറുള്ളത് ചിന്ത രവീന്ദ്രന്‍, ചെലവൂര്‍ വേണു, കോയ മുഹമ്മദ് തുടങ്ങിയവരെയായിരുന്നു. “ചൂളൈമേടിലെ ശവങ്ങള്‍’ പ്രസിദ്ധീകരിക്കാനിരിക്കുകയാണ്. ചിന്ത […]
By രിസാല on September 20, 2022
1501, Article, Articles, Issue
എൻ എസിന്റെ പരിപാടിയിൽ ഞാൻ വരണമെന്ന് ആദ്യം പറഞ്ഞെങ്കിലും ഈ അവാർഡ് കൊടുക്കുന്നത് ഞാനാണെന്നുള്ളത് പിന്നീടാണ് മനസിലാക്കിയത്. അപ്പോൾ എനിക്കതിൽ ഒരു ജാള്യം തോന്നി, എൻ എസിന് അവാർഡ് കൊടുക്കേണ്ടത് വേറെ വലിയ ഒരാളല്ലേ. മുമ്പ് സച്ചിദാനന്ദന് അവാർഡ് നൽകിയപ്പോഴും എനിക്കങ്ങനെയൊരു ജാള്യം തോന്നിയിട്ടുണ്ട്. മുട്ടത്തുവർക്കിയുടെ ഒരു അവാർഡ് ഒരിക്കൽ കെ ജി ജോർജിന് കൊടുക്കേണ്ടിവന്നത് ആ സമയത്ത് ഞാനോർത്തു. എൻ എസിന് ഇതിനുമുമ്പ് മുട്ടത്തുവർക്കി അവാർഡ് കിട്ടിയിട്ടുണ്ട്. ഞാനപ്പോൾ ആലോചിച്ചു. ഒരാൾ സ്വപ്നത്തെപ്പറ്റി എഴുതി കേരളീയരെ […]
By രിസാല on September 20, 2022
1501, Article, Articles, Issue, ചൂണ്ടുവിരൽ
രാഷ്ട്രതന്ത്രത്തിന് അക്കാദമികമായും ആനുഭവികമായും കൂടുതല്‍ ചാര്‍ച്ച ചരിത്രത്തോടാണ്. പ്രശാന്ത് കിഷോറുമാരും ആം ആദ്മികളും അതല്ല മാനവവിഭവശേഷിയോടാണ് എന്ന് നമ്മെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കാറുണ്ട്. അതില്‍ വാസ്തവമില്ലാതില്ല. പക്ഷേ, സ്‌റ്റേറ്റ്‌സ്മാനും രാഷ്ട്രീയക്കാരനും രണ്ടാണ് എന്ന് നിങ്ങള്‍ വിശ്വസിക്കുന്നു എങ്കില്‍ ആദ്യം പറഞ്ഞതാണ് ശരി. അതല്ല, കേവല അധികാരാര്‍ജനമാണ് രാഷ്ട്രീയം എന്നും അതാണ് രാഷ്ട്രതന്ത്രം എന്നുമാണ് നിങ്ങളുടെ വാദമെങ്കില്‍ പ്രശാന്ത് കിഷോറും ആം ആദ്മികളുമാണ് ശരി. കാരണം സ്‌റ്റേറ്റ്സ്മാനെ അല്ലെങ്കില്‍ രാഷ്ട്ര തന്ത്രജ്ഞനെ രൂപപ്പെടുത്തുന്നത് ചരിത്രമാണ്. അരവിന്ദ് കെജ്്രിവാളിനെ സൃഷ്ടിക്കുന്നതാകട്ടെ സമീപകാലത്ത് […]