1511

ജീവിക്കണം, സദുദ്ദേശ്യം കൈവിടരുത്

ജീവിക്കണം, സദുദ്ദേശ്യം കൈവിടരുത്

ഇസ്‌ലാം ഒരു വ്യവസ്ഥാപിത മതമാണ്; അത് നമ്മുടെ ജീവിതം, സമയം, സമ്പത്ത് എന്നിവ കൈകാര്യം ചെയ്യുന്നിടത്ത് വലിയ ശ്രദ്ധ ആവശ്യപ്പെടുന്നു. അതുവഴി നമുക്ക് സന്തോഷകരവും സമൃദ്ധവുമായ ജീവിതം നയിക്കാനാകും. ദൈനംദിന പ്രാർഥനയുടെ സമയം തന്നെ ജീവിതത്തിൽ ദൈനംദിന മാനേജ്‌മെന്റ് വേണമെന്ന് കാണിക്കുന്നു. എല്ലാ സമയത്തും ഏത് സമയത്തും പ്രാർഥിക്കണമെന്ന് ഇസ്‌ലാം പറയുന്നില്ല; പ്രാർഥനയ്ക്കും ബിസിനസ്സിനും ഒരു സമയമുണ്ടെന്നും നമ്മുടെ ജീവിതത്തിന്റെ സാമൂഹികവും കുടുംബപരവുമായ വശങ്ങള്‍ക്ക് കൃത്യത വേണമെന്നും ഇസ്‌ലാം പറയുന്നു. അച്ചടക്കമുള്ളതും സമതുലിതവുമായ ഒരു ജീവിതശൈലിയിലേക്ക് സ്വയം […]

മഹാസന്നിധിയുടെ ഗീതങ്ങൾ

മഹാസന്നിധിയുടെ ഗീതങ്ങൾ

വൈകുന്നേരമാണ്. നിസാമുദ്ദീൻ ഔലിയയുടെ ദർഗയിലേക്ക് ആളുകൾ ഒഴുകിക്കൊണ്ടിരിക്കുന്നു. അവരിൽ പല ദേശക്കാർ, പല ഭാഷക്കാർ. പല വിശ്വാസങ്ങൾ പിന്തുടരുന്നവർ. എല്ലാവർക്കും ആശ്രയമാണ് ഹസ്രത് നിസാമുദ്ദീൻ ഔലിയ. ജീവിതകാലത്ത് എങ്ങനെ ആയിരുന്നുവോ, ഇപ്പോഴും അങ്ങനെത്തന്നെ. മരണം വിശുദ്ധരുടെ സാന്നിധ്യം ഇല്ലാതാക്കുന്നില്ല. ഉത്തരേന്ത്യയിൽ അജ്മീർ കഴിഞ്ഞാൽ ഏറ്റവും ആൾത്തിരക്കനുഭവപ്പെടുന്ന തീർത്ഥാടനകേന്ദ്രമാണ് നിസാമുദ്ദീൻ ഔലിയയുടെ ദർഗ. ആധ്യാത്മികഗുരുവിന്റെ പേര് തന്നെ നാടിനു സിദ്ധിച്ചിരിക്കുന്നു. ദർഗയുടെ പുറത്ത് ചെറുസംഘം ഖവാലി ആലപിക്കുന്നു. കാത് കൊണ്ട് കേട്ടാൽ ഖവാലി നമുക്ക് പിടി തരില്ല. ഹൃദയം […]

ഗുജറാത്തില്‍ കലാപം സ്ഥിരനിക്ഷേപമാകുമ്പോള്‍

ഗുജറാത്തില്‍ കലാപം  സ്ഥിരനിക്ഷേപമാകുമ്പോള്‍

നിര്‍ഭാഗ്യവശാല്‍ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ഇന്ത്യയില്‍ സര്‍വസാധാരണമായിട്ടുണ്ട്. നരോദ പാട്യ ആക്രമണത്തിന്റെ പുനരാഖ്യാനം കൂടെ ഗുജറാത്തില്‍ അവതരിപ്പിക്കപ്പെട്ടാല്‍ ആള്‍ക്കൂട്ട ആക്രമണങ്ങളുടെ തീവ്രത വര്‍ധിക്കുമെന്നുറപ്പ്. എന്നിട്ടും അതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുവെന്നത് അസാധാരണമായിരിക്കുന്നു. 2002 ഫെബ്രുവരി 28 നാണ് ഗുജറാത്തില്‍ കൂട്ടക്കൊല നടക്കുന്നത്. അഹമ്മദാബാദിന്റെ തൊട്ടടുത്തുള്ള നരോദ പാട്യയില്‍ അര്‍ധസൈനിക രീതിയില്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു. “കെട്ടിടങ്ങള്‍ നശിപ്പിക്കാന്‍ സ്‌ഫോടകവസ്തുവായി എല്‍ പി ജി സിലിണ്ടറുകള്‍ ഉപയോഗിച്ചു. കൊല്ലപ്പെടുന്നതിന് മുമ്പ് സ്ത്രീകളെയും പെണ്‍കുട്ടികളെയും കൂട്ടബലാത്സംഗം ചെയ്തു. അക്രമികള്‍ കുട്ടികളുടെ വായില്‍ പെട്രോള്‍ ഒഴിച്ച് […]

‘ദ വയര്‍’ ന്നെതിരെ വ്യാജവാര്‍ത്ത കേസ്, റെയ്ഡ്: കേന്ദ്രത്തിന്റെ ഇരട്ടത്താപ്പ്

‘ദ വയര്‍’ ന്നെതിരെ  വ്യാജവാര്‍ത്ത കേസ്, റെയ്ഡ്:  കേന്ദ്രത്തിന്റെ ഇരട്ടത്താപ്പ്

കേന്ദ്രം ഭരിക്കുന്ന ഭാരതീയ ജനതാ പാര്‍ട്ടിയുടെ വക്താക്കളിലൊരാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അടുത്തിടെ “ദ വയര്‍’ വെബ്‌സൈറ്റിന്റെ എഡിറ്റര്‍മാരുടെ വീടുകളില്‍ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. “ദ വയര്‍’ പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ വ്യാജമാണെന്ന് അവകാശപ്പെടുന്നതോടൊപ്പം സ്ഥാപനത്തിനെതിരെ വഞ്ചനാക്കുറ്റവും ഗൂഢാലോചനയും ആരോപിച്ചാണ് എഡിറ്റര്‍മാരുടെ വീടുകളില്‍ പൊലീസ് അന്വേഷണമുണ്ടായത്. എന്നാല്‍ വ്യാജ വാര്‍ത്തകള്‍ക്ക് ഒരു കാലത്തും പഞ്ഞമുണ്ടായിട്ടില്ലാത്ത, ഇന്ത്യ പോലൊരു രാജ്യത്ത്, അടിസ്ഥാന രഹിത വാര്‍ത്തകള്‍ സര്‍ക്കാര്‍ അനുകൂല മാധ്യമങ്ങളിലൂടെയും മറ്റും പ്രചരിക്കുമ്പോള്‍ പൊതുവേ അവയെ അവഗണിക്കുന്ന നിലപാട് എടുക്കുന്ന സര്‍ക്കാരാണ് […]

ഈ ചട്ടക്കൂടിനെ അതിജയിക്കാൻ ഇരട്ടി ജാഗ്രത പോരാതെവരും

ഈ ചട്ടക്കൂടിനെ അതിജയിക്കാൻ ഇരട്ടി ജാഗ്രത പോരാതെവരും

കേരള പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി വരാനിരിക്കുന്ന വിഷയങ്ങളെ സംബന്ധിച്ച ഒരു കരട് രേഖ പ്രസിദ്ധീകരിക്കുകയും അവ ജനകീയ ചർച്ചക്ക് വിധേയമാക്കുകയും ചെയ്യുന്ന പ്രക്രിയ നടക്കുന്ന സമയമാണിത്. സമൂഹ ചർച്ചയുടെ അടിസ്ഥാനത്തിൽ നിലപാട് രേഖകൾ രൂപീകരിക്കുകയും അവയെ മാനദണ്ഡമാക്കി ചിട്ടപ്പെടുത്തുന്ന നാല് പാഠ്യപദ്ധതി ചട്ടക്കൂടുകളുടെ (ശൈശവ കാല വിദ്യാഭ്യാസം, സ്കൂൾ വിദ്യാഭ്യാസം, അധ്യാപക വിദ്യാഭ്യാസം, മുതിർന്നവരുടെ വിദ്യാഭ്യാസം) കരടിൻമേൽ സെമിനാറുകൾ, സംവാദങ്ങൾ എന്നിവ സംഘടിപ്പിക്കുകയും ചെയ്താണ് പാഠ്യപദ്ധതി ചട്ടക്കൂടുകൾ തയാറാക്കുന്നത്. ഇങ്ങനെ രൂപീകരിക്കുന്ന പാഠ്യപദ്ധതി ചട്ടക്കൂടുകളെ അടിസ്ഥാനപ്പെടുത്തിയാണ് പാഠപുസ്തകങ്ങളും […]