Issue 1009

ഗള്‍ഫിലെ അടിമയും മിനിഗള്‍ഫിലെ ഉടമയും

ജയേഷ് കുമാര്‍ ജെ വിദേശങ്ങളിലേക്ക് കുടിയേറി നരകയാതനകള്‍ സഹിച്ചു നാടിനും വീടിനും വേണ്ടി സ്വന്തം ജീവിതം മറന്ന അനവധി പ്രവാസജീവിതങ്ങള്‍ കേരളത്തിന്റെ എഴുതപ്പെടാതെ പോയ ചരിത്രങ്ങളാണ്. മരുഭൂമിയിലെ പൊള്ളുന്ന ചൂടില്‍ ഭാഷപോലുമറിയാതെ തൊഴിലുടമയുടെ ആട്ടും തുപ്പും ക്രൂരതയും അനുഭവിച്ച ഒരു തലമുറയുടെ പിന്‍മുറക്കാര്‍ക്ക് ഇപ്പോള്‍ അവിടത്തെ മാറിയ തൊഴില്‍ സാഹചര്യം – തൊഴിലവസരങ്ങള്‍ കുറഞ്ഞെങ്കിലും ശക്തമായ നിയമങ്ങളുടെ സംരക്ഷണം – തെല്ലൊന്നുമല്ല ആശ്വാസം പകരുന്നത്. ഈ മാറ്റത്തിന് കാരണമായത് അവകാശ സമരങ്ങളോ പണിമുടക്കുകളോ അല്ല. സ്വന്തം സമ്പദ്വ്യവസ്ഥയില്‍ […]

അക്കാദമിക വായനയും ചിന്തയും

അക്കാദമിക വായനയില്‍ നമ്മള്‍ പഠിച്ചുകൊണ്ടിരിക്കുന്ന കോഴ്സിന്റെ വിവിധ വായനകളാണുണ്ടാവുക. അതില്‍ സിലബസ് പ്രകാരമുള്ള ടെക്സ്റുകള്‍, വിഷയവുമായി ബന്ധപ്പെട്ട റഫറന്‍സ് ഗ്രന്ഥങ്ങള്‍ പഠനഗ്രന്ഥങ്ങള്‍, മാഗസിനുകള്‍ തുടങ്ങിയവ കടന്നുവരും. യാസര്‍ അറഫാത്ത് ചേളന്നൂര്‍ ഈ മാസം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട പുസ്തകം ശശി തരൂര്‍ എഴുതിയ ‘ജമഃ കിറശരമിമ’ എന്ന ഇംഗ്ളീഷ് പുസ്തകമാണ്. എന്‍ ഡി ടി വിക്ക് അനുവദിച്ച അഭിമുഖത്തില്‍ ശശി തരൂര്‍ പറയുന്നത് തീര്‍ത്തും രസകരമായ ഒരു കാര്യമാണ്: “ഞാനീ പുസ്തകം സമര്‍പ്പിച്ചിരിക്കുന്നത് എന്റെ […]

റശീദ് ഇല്ലാത്തതാണോ എല്ലാത്തിനും കാരണം?

ഉദ്യോഗ സ്ഥാനങ്ങളില്‍ തുല്യപ്രാതിനിധ്യമില്ലാത്തതിനെപ്പറ്റി പരിഭവിക്കുന്ന വലിയൊരു പോസ്റര്‍. സമുദായ പ്രാതിനിധ്യം പരിധിയില്‍ കവിഞ്ഞ് നില്‍ക്കുന്ന, കൊടും കുറ്റവാളികളെ ചിത്രസഹിതം അടയാളപ്പെടുത്തിയ പോലീസിന്റെ നോട്ടീസ് ബോര്‍ഡ്. മറ്റൊരു താലൂക്കിലെ കുറ്റവാളികളുടെ ആല്‍ബം. മൂന്നും കൂടി ചേര്‍ത്തു വായിക്കുമ്പോള്‍ ഖുര്‍ആന്‍ ഉന്നയിച്ച ചോദ്യം അസ്ഥാനത്തല്ല; നിങ്ങളില്‍ ഒരു ‘തന്റേടി’യുമില്ലേ? ഫൈസല്‍ അഹ്സനി ഉളിയില്‍ രംഗം-ഒന്ന് ഓടിക്കൊണ്ടിരിക്കുന്ന ബസിന് പെട്ടെന്നൊരു കാലുളുക്ക്. അരികില്‍ ഒതുക്കി നിര്‍ത്തി. ടയറുമാറ്റ ശസ്ത്രക്രിയ നടക്കവെ, യാത്രക്കാരെല്ലാം വെറുതെ വെളിയിലോട്ട് നോക്കിയിരിക്കുകയാണ്. തൊട്ടടുത്ത ചുമരില്‍ ഒരു ബഡാ […]

ഉമ്മ

ലുഖ്മാന്‍ മാതാവിനെ പുണര്‍ന്നു പൊട്ടിക്കരഞ്ഞു. ‘എന്താ മോനേ, എന്താ ഉണ്ടായത്?’ ഉമ്മ പൊടുന്നനെ ചോദിച്ചു. ‘ഉമ്മ എനിക്കു മാപ്പു തരുമോ?’ ലുഖ്മാന് ലോകം ഒരു കൌതുകമായി. എന്തൊക്കെയാണ് കണ്‍മുന്നില്‍? ജീവനുള്ളവയും ഇല്ലാത്തവയും. ജീവനുള്ളവ തന്നെ എത്രയെണ്ണം! ആടുകള്‍, മാടുകള്‍, ഒട്ടകങ്ങള്‍ ചിറകു വിടര്‍ത്തി അന്തരീക്ഷത്തില്‍ പാറിപ്പറക്കുന്ന പക്ഷികള്‍. ലുഖ്മാന്റെ മനസ്സില്‍ അത്ഭുതങ്ങള്‍ കൂടുകൂട്ടി. ആയിരം ചോദ്യങ്ങള്‍ ആ ബാലമനസ്സില്‍ മുളപൊട്ടി. പലതും അവന്‍ ബാപ്പയോട് ചോദിച്ചു കൊണ്ടിരുന്നു. അറിയാവുന്നതൊക്കെ അയാള്‍ മകനു പറഞ്ഞു കൊടുത്തു. പകല്‍ ചൂടും […]

തീയുണ്ടകള്‍ക്കുതാഴെ കുട്ടികളുടെ ജീവിതം

കെ സി ശൈജല്‍ സപ്തംബര്‍ 16ന് സിറിയയില്‍ ഔദ്യോഗികമായി പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്ന ദിവസം. സ്കൂളിലേക്ക് ചെന്ന റവാന്‍ മുസ്തഫയ്ക്ക് അവിടെ കാണാനുണ്ടായിരുന്നത് തകര്‍ന്നുവീണ കല്‍ക്കൂമ്പാരമായിരുന്നു. തകര്‍ന്ന ചുമരുകള്‍ക്കും കത്തിയമര്‍ന്ന പുസ്തകങ്ങള്‍ക്കും ചിതറിക്കിടക്കുന്ന ജനല്‍ചില്ലുകള്‍ക്കുമിടയില്‍ കണ്ണ് പായിച്ചു കൊണ്ട് റവാന്‍ സങ്കടത്തോടെ പറഞ്ഞു ; “എന്റെ വര്‍ക്കു ബുക്കുകളെങ്കിലും കിട്ടുമോന്നറിയാന്‍ വന്നതാ. കിട്ടിയിരുന്നെങ്കില്‍ വീട്ടില്‍ ഇത്താത്ത പഠിപ്പിച്ചുതരുമായിരുന്നു.” അലിഫ് ഇന്റര്‍നാഷണല്‍ സ്കൂളിലെ (റിയാദ്) ഈജിപ്തുകാരിയായ എന്റെ പ്രിയ വിദ്യാര്‍ത്ഥിനി റവാന്‍ മൂന്ന് മാസത്തിലേറെ നീണ്ട അവധിക്കു […]