1992 ഡിസംബര്‍ 6, അയോധ്യ
എല്‍ കെ അദ്വാനിയുടെ നേതൃത്വത്തില്‍, ബിജെപിയുടെ കാര്‍മികത്വത്തില്‍ കര്‍സേവകര്‍ ബാബരിമസ്ജിദ് തകര്‍ത്തിട്ട് ഇരുപതു വര്‍ഷം തികയുകയാണ്. രാജ്യത്തിന്റെ മതേതര സ്വപ്നങ്ങളെ അപ്പാടെ കരിച്ചുകളഞ്ഞ 1992 ഡിസംബര്‍ 6 രാജ്യത്തെ രാഷ്ട്രീയ രസതന്ത്രങ്ങളെയും കണക്കുകൂട്ടലുകളെയും മാറ്റിമറിച്ചു. നൂറ്റാണ്ടുകള്‍ പഴക്കംചെന്ന ബാബരി മസ്ജിദിന്റെ താഴികക്കുടങ്ങള്‍ ചവിട്ടിമെതിച്ച് ബിജെപി ഡല്‍ഹിയിലെത്തി. ബാബരി തകര്‍ച്ചയില്‍ കുറ്റകരമായ അനാസ്ഥ കാട്ടിയ കോണ്‍ഗ്രസ് ഇടവേളക്കു ശേഷം അധികാരത്തില്‍ തിരിച്ചെത്തി. എല്ലാം കഴിഞ്ഞപ്പോള്‍ ആരും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത പേരുകളിലൊന്നായി ബാബരി മസ്ജിദ് മാറി. […]