Issue 1018

സര്‍ഗവേദി

നഷ്ടപ്പെട്ടുപോകുന്ന  സൃഷ്ടികള്‍       എന്തുകൊണ്ടാണ് പലരുടെയും രചനകള്‍ പ്രസിദ്ധീകരിക്കാതെ പോകുന്നത്? പ്രസിദ്ധീകരിച്ചാല്‍ തന്നെ ശ്രദ്ധിക്കപ്പെടാതെ പോകുന്നത്? എഴുതുമ്പോള്‍ തുടക്കക്കാര്‍ക്കു സംഭവിക്കുന്ന വീഴ്ചകള്‍ എന്തൊക്കെയാണെന്ന് നോക്കാം. നമുക്ക് വിശകലനം ചെയ്തു നോക്കാം. 1. ലക്ഷ്യമില്ലാത്ത എഴുത്ത്. എഴുത്ത് എന്നത് ചിന്ത, ബുദ്ധി, വീക്ഷണം, ഭാഷ എന്നിവയെല്ലാം ചേര്‍ന്ന സങ്കീര്‍ണമായ ഒരു പ്രക്രിയയാണ്. ശാരീരികമായും മാനസികമായും ഉള്ള അനേകം തലങ്ങളെ ഉണര്‍ത്തുമ്പോഴാണ് എഴുത്ത് സാധ്യമാകുന്നത്. എഴുതാന്‍ വേണ്ടി എന്തെങ്കിലും എഴുതുന്ന ആള്‍ക്ക് ഇത്തരം ആന്തരിക പ്രക്രിയകളെയൊന്നും ഉണര്‍ത്താനാവില്ല. […]

പി ജി

ബി ആര്‍ പി ഭാസ്കര്‍      ‘നമുക്കെന്തിനാണ് വായിക്കുന്നര്‍, ചിന്തിക്കുന്നവര്‍, ലാല്‍ സലാം പി ജി’. സിവിക് ചന്ദ്രനില്‍ നിന്ന് ലഭിച്ച ഈ സന്ദേശത്തിലൂടെയാണ് പി ഗോവിന്ദന്‍പിള്ളയുടെ വിയോഗത്തെക്കുറിച്ച് അറിഞ്ഞത്.      കഴിഞ്ഞ ഏതാനും വര്‍ഷക്കാലത്ത് വിജ്ഞാന പ്രദങ്ങളായ നിരവധി പുസ്തകങ്ങളാണ് പി ജി നമുക്ക് തന്നത്. വിവിധ വിഷയങ്ങളിലുള്ള പുസ്തകങ്ങള്‍ ഒന്നിനു പിറകെ ഒന്നായി പുറത്തു വരുന്നത് അത്ഭുതത്തോടെയാണ് ഞാന്‍ കണ്ടത്. ഇനിയും ധാരാളം അറിവു പകര്‍ന്നു തരാന്‍ അദ്ദേഹത്തിനുണ്ടെന്നും ആര്‍ക്കു വേണ്ടിയും […]

സമര്‍പ്പണത്തിന്‍റെ ഹജ്ജു കാലം

നാലു രാപകലുകള്‍ പകര്‍ന്നു നല്‍കിയ സഹജീവി സ്നേഹത്തിന്റെ പരിശീലനക്കളരിയിലൂടെ സ്വായത്തമാക്കിയ സേവന മനസ്സ് ജീവിത കാലം മുഴുവന്‍ കൊണ്ടു നടക്കുമെന്ന പ്രതിജ്ഞയോടെയാണ് ഇനിയൊരു ഹജ്ജ് കാലത്തിന്റെ വരവിനായി കൊതിച്ചുകൊണ്ട്, പുണ്യഭൂമിയോട് ആര്‍എസ്സി വളണ്ടിയര്‍മാര്‍ വിടചൊല്ലിയത്. ഫീച്ചര്‍//:  / ജലീല്‍ വെളിമുക്ക്       എസ്എസ്എഫ് പ്രവാസി ഘടകമായ ആര്‍എസ്സി സഊദി നാഷണല്‍ കമ്മിറ്റിക്കു കീഴില്‍ സംവിധാനിച്ച ഹജ്ജ് വളണ്ടിയര്‍ കോര്‍, ഈ വര്‍ഷം ഹാജിമാര്‍ എത്തിത്തുടങ്ങിയതു മുതല്‍ മക്കയില്‍ നൂറുകണക്കിന് വളണ്ടിയര്‍മാരുമായി സജീവ രംഗത്തുണ്ടായിരുന്നു.   […]

ഇറച്ചിക്കോഴി

കവിത/ മുബശ്ശിര്‍ ഹസന്‍. ഇറച്ചിക്കോഴി അധ്വാനിക്കാതെ അന്നം കിട്ടിയപ്പോഴേ തോന്നി ഇതെന്തോ ചതിയായിരിക്കുമെന്ന്. വെയിലും മഴയുമേല്‍ക്കാതെ താലോലിക്കുമ്പോഴേ അപകടം മണത്തിരുന്നു. കൂടെക്കിടക്കുന്നവന്റെ നിലവിളി കേട്ടപ്പോള്‍ ബോധ്യമായി കശാപ്പു ചെയ്യപ്പെടുമെന്ന്. അതിജീവനത്തിനുള്ള വഴി ക്വട്ടേഷന്‍ പണി ഞങ്ങള്‍ക്കറിയില്ലല്ലോ. അതു കൊണ്ട് ഞാനീ കടുംകൈ ചെയ്യുന്നു; പൊട്ടാസ്യം സയനൈഡിന്റെ രുചി.

വായനക്കാരുടെ വീക്ഷണം

    അരക്കെട്ടഴിഞ്ഞ കേരളത്തിന്റെ ഏറ്റവും ഒടുവിലത്തെ എപ്പിസോഡാണ് ശ്വേതാമേനോന്റെ പ്രസവചിത്രീകരണം. ഇത്തരമൊരു ചിത്രീകരണത്തിന് അവരെ മാത്രമല്ല, സ്ത്രീകളെ മുഴുവനും തന്നെ നിര്‍ബന്ധിക്കും വിധമാണ് സമൂഹത്തിന്റെ എടുപ്പും നടപ്പും. ലക്ഷണങ്ങളെ ചികിത്സിക്കാതിരുന്നാല്‍ രോഗം കടുപ്പമാവുകയേ ഉള്ളൂ. റാഷിദ്, പറമ്പിന്‍മുകള്‍. വൃദ്ധസദനങ്ങള്‍ പിറന്നതും മറന്നതും      ഇവര്‍ക്കുണ്ടായിരുന്നു പുരനിറയെ മക്കളും അറനിറയെ സ്വത്തും. ഏക്കറകണക്കിന് പറമ്പുമുണ്ടായിരുന്നു. പക്ഷേ, ഇന്നതെല്ലാം നഷ്ടപ്പെട്ടിരിക്കുകയാണ്. സ്വത്തുമുഴുവന്‍ വട്ടംകൂടി വിഹിതം വച്ചത് വേണ്ടപ്പെട്ടവരോ, അന്യരോ? ഇവര്‍ക്കറിയില്ല. ‘അമ്മ’ എന്ന് എത്ര കേട്ടിട്ടും കൊതിതീരാത്ത […]