By vistarbpo on January 9, 2013
Article, Articles, Issue, Issue 1021
വൈകാരികത നിറഞ്ഞതായിരുന്നു മഅ്ദനിയും ഉസ്താദും തമ്മിലുള്ള 45 മിനുട്ട് നേരത്തെ കൂടിക്കാഴ്ച. ആരോഗ്യ വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ഉസ്താദിനോട് മഅ്ദനി പറഞ്ഞു : ‘ഉസ്താദേ, ഈ പീഢനങ്ങളെല്ലാം പരലോകത്തെ വിചാരണയും കഷ്ടപ്പാടുകളും എളുപ്പമാക്കാനുള്ള കാരണമായിത്തീരാന്‍ ദുആ ചെയ്യണം. മറ്റു ആലിമീങ്ങളോടും സയ്യിദന്മാ രോടും ദുആ ചെയ്യാന്‍ ഏല്പിക്കുകയും വേണം.’ എന്‍ കെ എം ശാഫി സഅദി ‘നിങ്ങളൊക്കെ എന്റെ കൂടെയുണ്ടല്ലോ? ഈ പീഡനങ്ങളും വേദനകളും മനസ്സിലാക്കുന്നുണ്ടല്ലോ. അതു തന്നെ ധാരാളം. ഈ വരവു തന്നെ എന്നെ ആഹ്ളാദഭരിതനാക്കുന്നു,ഇവിടെ […]
By vistarbpo on January 9, 2013
Article, Articles, Issue, Issue 1021
വിദ്യാഭ്യാസവും വിവേകവുമുള്ളവര്‍ വേണ്ടാതീനങ്ങള്‍ക്ക് പോവുകയില്ലെന്നതാണ് മര്‍കസിന്റെയും അതിന്റെ നേതൃത്വത്തിന്റെയും കണക്കു കൂട്ടല്‍. ആകയാല്‍ അശാന്തി വിളയും നാടുകളിലെ കുട്ടികളെ പഠിപ്പും വേകവുമുള്ളവരാക്കി വളര്‍ത്തുക തങ്ങളുടെ ലക്ഷ്യമായിക്കണ്ട് ആവിഷ്കരിച്ച പദ്ധതിയിലാണ് മര്കസിലെ കാശ്മീരീ ഹോം. കെ അബൂബക്കര്‍ ആസഫ് അശ്റഫിന്റെ കുഞ്ഞുമനസ്സില്‍ മഞ്ഞു പെയ്യുകയാണ്. ആണ്ടൊടുങ്ങുകയും തുടങ്ങുകയും പെയ്യുന്ന മാസങ്ങള്‍ കാശ്മീരില്‍ കൊടും തണുപ്പിന്റെ കാലമാണ്. കാറ്റുകടക്കാത്ത മുറിയില്‍ പോലും റജായി പുതച്ച് ഉറങ്ങേണ്ട രാവുകള്‍. മഞ്ഞില്‍ പുതഞ്ഞു കിടക്കുന്ന പുലരികള്‍. കുര്‍ത്തയും പൈജാമയും ധരിച്ച് […]
By vistarbpo on January 9, 2013
Article, Articles, Issue, Issue 1021
ഉസ്താദ് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ രാപ്പകളിലൂടെ കടന്നു പോവുകയാണ് ശിഷ്യനും മിക്കപ്പോഴും സഹയാത്രികനുമായ ഡോ. ഹുസൈന് സഖാഫി ചുള്ളിക്കോട്. ഞാന്‍ പള്ളിദര്‍സില്‍ ഓതിക്കൊണ്ടിരിക്കുന്ന കാലം. മലപ്പുറം ജില്ലയിലെ കിഴിശ്ശേരിക്കടുത്ത ഒരു ചുള്ളിക്കോട്ടുകാരന്‍ മുതഅല്ലിമിന് പിഎച്ച്ഡി പോയിട്ട് ഒരാളുടെ മുമ്പില്‍ പറയാന്‍ പറ്റും വിധം വൃത്തിയുള്ളൊരു എസ്എസ്എല്‍സി പോലും സ്വപ്നം കാണാനാകാത്ത കാലം. കൊടും ദാരിദ്യ്രത്തിന്റെ കനല് ചൂളയിലായ നാളുകളായിരുന്നു അത്. വിളയില്‍ അലി ഫൈസിയുടെ ദര്‍സിലാണ് പഠനം. മുദര്രിസിന് ഇടക്കൊരു തോന്നല്‍; […]
By vistarbpo on January 9, 2013
Article, Articles, Issue, Issue 1021
പതിനഞ്ച് ദിവസം ഞാന്‍ ഉസ്താദിന്റെ കൂടെ വണ്ടിയില്‍ യാത്ര ചെയ്തു. ഒരു പക്ഷേ, മാല, അല്ലെങ്കില്‍ ഏട് ഇല്ലാത്ത ഒരു നേരവും ഞാന്‍ കണ്ടിട്ടില്ല. പലപ്പോഴും സ്വലാത്തിന്റെ ഏടില്‍ മുഴുകിയിരിക്കുന്ന ഉസ്താദിനെ ഇത് കേരളയാത്രയാണെന്ന് ഞാന്‍ ഓര്‍മ്മിപ്പിക്കും. ചൊല്ലി വച്ച പേജുകള്‍ക്കിടയില്‍ വിരലു വച്ച് ഏട് അടച്ചു പിടിച്ചിട്ട് ഉസ്താദ് എന്നോട് പരിതപിക്കും: നീ ഇതൊന്ന് ചൊല്ലിത്തീര്‍ക്കാന്‍ സമ്മതിക്കില്ലല്ലോ എന്ന്. മാളിയേക്കല്‍ സുലൈമാന്‍ സഖാഫി വിദ്യാര്‍ത്ഥിയായും സഹയാത്രികനായും പല സന്ദര്‍ഭങ്ങളില്‍ ഉസ്താദുമായി അടുത്തിടപഴകാന്‍ അവസരം […]
By vistarbpo on January 9, 2013
Article, Articles, Issue, Issue 1021
ഉസ്താദുമായി അടുത്ത ശേഷം എന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും ഉസ്താദിന്റെ നിര്‍ദ്ദേശവും ഇടപെടലും ഉണ്ടാവാറുണ്ട്. പരിപാടികള്‍ക്കും മറ്റും ബസ്സില്‍ സഞ്ചരിക്കുന്ന കാലത്ത് ഒരു ദിവസം ഉസ്താദ് എന്നെ വിളിച്ചു പറഞ്ഞു, ബസ്സില്‍ പിന്നിലെ സീറ്റിലേ ഇരിക്കാവൂ എന്ന്. കാരണമന്വേഷിച്ചപ്പോള്‍ പറഞ്ഞു: ‘പിന്നിലൂടെ അക്രമിക്കാന്‍ ആരും വരില്ല’. നെല്ലിക്കുത്ത് ഉസ്താദിനെ പ്രാസ്ഥാനിക ശത്രുക്കള്‍ അപകടപ്പെടുത്തിയ സമയത്തായിരുന്നു അത്. പേരോട് അബ്ദുറഹ്മാന് സഖാഫി കാന്തപുരം ഉസ്താദിനെക്കുറിച്ച് ഒരു അനുഭവക്കുറിപ്പ് തയ്യാറാക്കുക എന്നത് വലിയ സാഹസമാണ്. കാരണം ഒരേ […]