By vistarbpo on February 7, 2013
Article, Articles, Issue, Issue 1025 & 1026
ആ കൂരയില്‍ അന്ന് മൂന്ന് പെരുന്നാളായിരുന്നു. ഒന്ന് കാത്തു കാത്തിരുന്നാലും കിട്ടാത്ത ഒരു വലിയ മനുഷ്യന്‍ വിളിക്കാതെ വന്നു കേറിയത്. രണ്ട്, ദിവസവും സമയവും കൃത്യപ്പെടുത്തി നടത്തേണ്ട ബുര്‍ദ മജ്ലിസ് ക്ഷണിക്കാതെ വന്നത്. പിന്നെ, ഗൃഹനാഥന്‍ സൂക്കേട് ബാധിച്ച് കഷ്ടിച്ചു കഴിയുന്ന കൂരയില്‍ വെന്ത നെയ്ച്ചോറും പൊരിച്ചമീനും മണക്കുന്നത്. ഫൈസല്‍ അഹ്സനി രണ്ടത്താണി ഉമറാക്കയെവിടെ? ഇന്ന് മീന്‍ പിടിക്കാനൊന്നും പോയില്ലേ ആവോ?’ കൊടിഞ്ഞിയില്‍ വാഹനമിറങ്ങി കുണ്ടൂര്‍ ഉസ്താദ് എന്ന കുറിയ വലിയ മനുഷ്യന്‍ അന്വേഷിക്കുകയാണ്. ഉമറാക്കാനെ […]
By vistarbpo on February 7, 2013
Articles, Issue, Issue 1025 & 1026, കരിയര്‍ ക്യൂസ്
അടിസ്ഥാന ശാസ്ത്രത്തില്‍ പഠന ഗവേഷണങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്രശാസ്ത്ര ഗവേഷണ വകുപ്പിന്റെ കീഴില്‍ ആരംഭിച്ച സ്ഥാപനമാണ് ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച്. കല്‍ക്കത്ത, ഭോപാല്‍, മൊഹാലി, പൂന, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് IISER സ്ഥിതിചെയ്യുന്നത്. അന്താരാഷ്ട്ര നിലവാരത്തില്‍ ശാസ്ത്ര പഠനത്തിനും ഗവേഷണത്തിനും സാധ്യതകള്‍ ഒരുക്കുന്ന ഈ സ്ഥാപനം മിടുക്കന്മാരായ വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ അവസരങ്ങള്‍ തുറന്നുകൊടുക്കുന്നു. ശാസ്ത്ര വിഷയങ്ങളില്‍ പ്ളസ്ടു പാസായവരോ പരീക്ഷ എഴുതുന്നവരോ പ്രവേശനപ്പരീക്ഷയെഴുതാന്‍ യോഗ്യരാണ്. KVPY സ്കോളര്‍ഷിപ്പ് പരീക്ഷ / IIT എന്‍ട്രന്‍സ്/ IISER ഇവ […]
By vistarbpo on February 7, 2013
Articles, Issue, Issue 1025 & 1026, അഭിമുഖം
ഏഷ്യാനെറ്റിലെ ‘നമ്മള്‍ തമ്മില്‍’ എന്ന വാര്‍ത്താധിഷ്ഠിത പരിപാടിയില്‍ ജോണ്‍ബ്രിട്ടാസ് അവതരിപ്പിച്ച ചര്‍ച്ചയുടെ പ്രസക്തഭാഗങ്ങളാണ് ഇവിടെ എടുത്തുചേര്‍ത്തിരിക്കുന്നത്. രോഗം എന്ന നിസ്സഹായാവസ്ഥയെ മരുന്നുകമ്പനികളും ആശുപത്രി വ്യവസായങ്ങളും എങ്ങനെയാണ് ചൂഷണം ചെയ്യുന്നത്? ഉപഭോഗ സംസ്കാരം നമ്മുടെ ചികിത്സാ രീതികളെ എങ്ങനെയാണ് സ്വാധീനിക്കുന്നത് എന്നിവയെക്കുറിച്ച് വിദഗ്ധര്‍ അഭിപ്രായങ്ങള്‍ പങ്കുവെക്കുകയാണ്ഇവിടെ. ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍: തിരുവനന്തപുരം ഗവ. കോളജിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ.ജയപ്രകാശ്, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. ജി വിജയകുമാര്‍, ഓള്‍ കേരള റീട്ടേല്‍ കെമിസ്റ് അസോസിയേഷന്‍ പ്രസിഡന്റ് […]
By vistarbpo on February 7, 2013
Article, Articles, Issue, Issue 1025 & 1026
SYS സാന്ത്വനം എത്രമേല്‍ ചെയ്തെങ്കിലാണ് നമുക്ക് സഹജീവികളോടുള്ള ബാധ്യതകള്‍ നിറവേറ്റാനാവുക? വേദനകള്‍ തിന്നു ജീവിക്കാന്‍ വിധിക്കപ്പെട്ട അനേകായിരങ്ങളിലൊരാള്‍ക്കെങ്കിലും ഒരു വാക്കിനാല്‍, ഒരു പുഞ്ചിരിയാല്‍, ഹൃദ്യമായ പെരുമാറ്റത്താല്‍, ഒരു കൈ സഹായത്താല്‍ സാന്ത്വനമരുളാന്‍ കഴിയുമെങ്കില്‍ നാമെന്തിനറച്ചു നില്‍ക്കണം? മുഹമ്മദ് പറവൂര്‍ സ്രഷ്ടാവില്‍ അചഞ്ചലമായി വിശ്വസിക്കുക; അവന്റെ മലക്കുകളിലും വേദഗ്രന്ഥങ്ങളിലും പ്രവാചക•ാരിലും അന്ത്യനാളിലും വിധി നിശ്ചയത്തിലും വിശ്വസിക്കുക. ആ വിശ്വാസം നിന്റെ മനസ്സിനെ പ്രകാശപൂരിതമാക്കും. അകം തെളിയുമ്പോള്‍ ആര്‍ദ്രതയുടെ ഉറവപൊട്ടും. അതില്‍ നിന്ന് സഹജീവി സ്നേഹത്തിന്റെ തെളിനീരൊഴുകും. ആ […]
By vistarbpo on February 7, 2013
Article, Articles, Issue, Issue 1025 & 1026
ആതുരസേവന സഹായങ്ങളുമായി എസ്വൈഎസ്, എസ്എസ്എഫ് തെന്നല പഞ്ചായത്ത് പ്രവര്‍ത്തകര്‍ മുന്നോട്ടു പോകുന്നതിനിടയിലാണ് അവര്‍ക്ക് ഒരു കാര്യം ബോധ്യപ്പെട്ടത്; സാമ്പത്തികമായ സഹായം നല്‍കുക എന്നതിനെക്കാള്‍ അനേകം രോഗികള്‍ക്ക് ആവശ്യമുള്ളത് ശാരീരികമായ പരിചരണമാണ്. മാനസികമായ തലോടലാണ്. സ്നേഹത്തിന്റെ ഒരു വാക്കാണ്. സുഹൈല്‍ പൂങ്ങോട് ‘തലോടുന്ന ഒരു കൈക്കുവേണ്ടി കൊതിക്കുമ്പോള്‍ നിങ്ങളെ പടച്ചോന്‍ എന്റടുത്ത് എത്തിക്കുന്നു’. കിടക്കുകയായിരുന്ന ആമിന ഉമ്മ ഇതും പറഞ്ഞ് എഴുന്നേല്‍ക്കാന്‍ ശ്രമിച്ചുകൊണ്ട് അവരെ എതിരേറ്റു. ഒറ്റയ്ക്ക് ഒരു വീട്ടിലാണ് അവരുടെ താമസം. വര്‍ഷങ്ങള്‍ക്ക് മുമ്പ് […]