നാവും കരളും
പുല്ലമ്പാറ ശംസുദ്ദീന്‍ അവള്‍ കാര്യം മനസ്സിലാവാതെ വേഗം വാതില്‍ തുറന്നു. വേഗം അകത്തു കയറി നന്നായി പരിശോധിച്ചു. “എന്താണുപ്പാ?”, “അബ്ദുല്ലയെ കാണുന്നില്ല.” “അതിനിവിടെ നോക്കുന്നതെന്തിനാ? “എവിടെയെങ്കിലും ഒളിച്ചിരിക്കുന്നുണ്ടോ എന്നറിയേണ്ടേ?” യജമാനന്‍ തിരിച്ചെത്തി. പെണ്‍മക്കള്‍ ഞെട്ടിപ്പോയി. ഇനി ആ അബ്ദുല്ല എന്തൊക്കെ പൊല്ലാപ്പുകളാണ് ഉണ്ടാക്കുക എന്നറിയില്ല. “അല്ലെടോ, ഇവരാരെങ്കിലും പുറത്തുപോയോ?” “ഇല്ല.” “ഏല്പിച്ച പണികളൊക്കെ കൃത്യമായി ചെയ്തു തീര്‍ത്തോ?” “ഉവ്വ്.” യജമാനന്‍ കടന്നുപോയി. കുളിയും വിശ്രമവുമൊക്കെ കഴിഞ്ഞ് വീണ്ടും അബ്ദുല്ലയെ വിളിച്ചു. “വാ, ഇവിടെ.” “കല്‍പിച്ചാലും.” “നല്ലൊരു ആടിനെ […]