Issue 1031

ചക്രവാളങ്ങള്‍ വികസിക്കട്ടെ

സര്‍ഗവേദി ‘കുഴിയിലേക്ക് കാലെടുത്തുവച്ച ഒരു പാവം കിഴവന്‍ ഒരുനാള്‍ ചൂണ്ടയിടുകയായിരുന്നു. കാത്തു കാത്തിരിക്കെ കിഴവന്റെ കൊക്കയില്‍ ഒരു മീന്‍ കൊത്തി. എന്നാല്‍ കിഴവന്റെ കണക്കുകൂട്ടലുകള്‍ക്കപ്പുറം അതൊരു ഭീമന്‍ മത്സ്യമായിരുന്നു. ശോഷിച്ച ആ മനുഷ്യനെ ചൂണ്ടയില്‍ മത്സ്യം വലിച്ചു കൊണ്ടുപോയി. ജീവന്‍ തന്നെ അപകടത്തിലായ അയാള്‍ പക്ഷേ, തളരാതെ നടുക്കടലില്‍ മത്സ്യവുമായി പൊരുതി. ഒടുവില്‍ അയാള്‍ മത്സ്യത്തെ അതിജയിച്ച് അതിനെ കരയിലെത്തിച്ചു. കിഴവന്റെ ജീവിതത്തിലെ ഏറ്റവും വലിയ വിജയമായിരുന്നു അത്. എന്നാല്‍ കരയ്ക്കടുത്ത മത്സ്യത്തിന് മുള്ള് മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ.’ […]

ജാരന്മാര്‍ കേരളത്തില്‍

   കേരളത്തില്‍ വേനല്‍ചൂട് മുറുകുകയാണ്. നദികളെല്ലാം വറ്റിവരണ്ടു. കൃഷികള്‍ വെള്ളംകിട്ടാതെ കരിഞ്ഞുണങ്ങുന്നു. നിത്യോപയോഗസാധനങ്ങളുടെ വില വേനല്‍ച്ചൂടുപോലെ കുതിച്ചു കയറുന്നു. തമിഴ്നാട്ടില്‍ നിന്നുള്ള വരവ് കുറഞ്ഞതോടെ മലയാളിയുടെ വെപ്പും കുടിയും നിലച്ചു തുടങ്ങി. വിപണിയിലാണെങ്കില്‍ മൊത്തവ്യാപാരി ഒരു രൂപ കൂട്ടിയാല്‍ ചില്ലറ വ്യാപാരി പത്തുരൂപ കൂട്ടുന്നു. തരാതരം പോലെ പിടിച്ചുപറിക്കുന്നു. വിലവര്‍ധന നിയന്ത്രിക്കാനോ പൂഴ്ത്തിവെപ്പും കരിച്ചന്തയും തടയാനോ ആരുമില്ല. പൊതുവിതരണവകുപ്പ് ‘ആകെമൊത്തം’ അഴിമതി ആരോപണത്തില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്നു. വകുപ്പു മന്ത്രി ഒന്നിനു പിറകെ ഒന്നായി വിജിലന്‍സ് അന്വേഷണങ്ങള്‍ നേരിടുന്നു. […]

ശേഷിപ്പുകള്‍

കവിത അശ്റഫ് കാവില്‍ ശേഷിപ്പുകള്‍ മയില്‍ പീലി ബാക്കിവെക്കുന്നു… കസ്തൂരിമാന്‍ അതിന്റെ സുഗന്ധം വച്ചു പോകുന്നു… കുയില്‍ പാടിയ പാട്ടുകള്‍ അവശേഷിപ്പിക്കുന്നു… കര്‍മ്മ കാണ്ഡങ്ങളുടെ കറുത്ത വിഴുപ്പുകള്‍ ഉപേക്ഷിച്ചു പോകുന്നു ദുര്‍വൃത്തര്‍… അതിന്റെ ദുര്‍ഗന്ധം തലമുറകളോളം നിലനില്‍ക്കുന്നു… കാരുണ്യത്തിന്റെ ഇളം തൂവലുകളും സ്നേഹത്തിന്റെ തീരാത്ത സുഗന്ധവും നല്ല വാക്കുകളും, ചുണ്ടുകളില്‍ നിന്ന് പടര്‍ന്നേറുന്ന സ്വഭാവ മഹിമയുടെ മഹത്വങ്ങളും പിന്നിലിട്ട് വിശ്വാസികള്‍ കടന്നു പോകുന്നു… പിന്‍നിലാവിന്റെ പാല്‍വെളിച്ചത്തില്‍ വഴിതെളിയുന്നു.

മുസ്ലിം ബുദ്ധിജീവികള്‍ മുഖം നന്നാക്കുന്നതെങ്ങനെ?

പറഞ്ഞ് പറഞ്ഞ് ഒടുവില്‍ നബി(സ) സാധാരണക്കാരനില്‍ സാധാരണക്കാരനാവുന്ന അവസ്ഥയിലേക്കാണ്പോവുന്നത്. മുസ്ലിം വിചാര ജീവികളും ബഹുവേദജ്ഞാനികളായ പ്രബോധകരും കൂടി കഥ പറഞ്ഞു തീരുമ്പോള്‍ ‘അനാഥനായ അറബി പയ്യന്’ ഒറ്റക്കിരിക്കുമ്പോള്‍ കിട്ടിയ വെളിപാടായി ഇസ്ലാം. കാലങ്ങളായി ഇസ്ലാമിലെ ആദരവും അതിന്റെ ആത്മാവും കഴുകി വെളിപ്പിക്കുകയായിരുന്നു പരിഷ്കാരികള്‍. അനുഷ്ഠാനഹ്ങള്‍ തോന്നിയതുപോലെ വെട്ടിക്കളയുകയും മനസ്സിലാവാത്തതൊക്കെ യോഗം ചേര്‍ന്നു തിരസ്കരിക്കുകയും ചെയ്താണ് അവര്‍ മതത്തെ ലളിതമാക്കിയത്. അവസാനം ഒരു നിയമപുസ്തകം പോലെ അജൈവമായിപ്പോയ മതമായിരുന്നു അവര്‍ക്കു വേണ്ടത്. വിവരംകെട്ട അമേരിക്കക്കാരന്‍ പുറത്തിറക്കിയ സിനിമയെച്ചൊല്ലിയുള്ള വിവാദം […]