Issue 1034

സുന്ദരിപ്പെണ്ണ്

  മദ്രസയില്‍ ആണ്‍കുട്ടികള്‍ രണ്ട് ഗ്രൂപ്പാണ്. അതിന് കാരണം ക്ളാസിലെ ഒരു സുന്ദരിപ്പെണ്‍കുട്ടിയാണ്. രണ്ട് ടീമിന്റെയും ക്യാപ്റ്റന്മാര്‍ക്ക് അവളോട് വല്ലാത്ത ഇഷ്ടം തോന്നിയതാണ് കാരണം. അവളോ, ഇതൊന്നും കണ്ട പോലയല്ല നടപ്പ്, കുത്തിയിരുന്ന് പഠിപ്പാണ്. അബ്ദുല്‍ സമദ്    ഞാന്‍ ഒന്നാം ക്ളാസ് തൊട്ട് നാലാം ക്ളാസ് വരെ ഉമ്മയുടെ നാട്ടിലെ മദ്രസയിലായിരുന്നു. അതിന്നൊരു കാരണമുണ്ട്. എന്റെ ഉമ്മയും ഉപ്പയുടെ ഉമ്മയും തമ്മില്‍ എപ്പോഴും അലോസരം. പോരാത്തതിന് ഉപ്പ ഗള്‍ഫിലും. അതിനാല്‍ എന്റെ പഠനങ്ങള്‍ ഉമ്മയാണ് നോക്കിയിരുന്നത്. […]

സന്ധിചെയ്യാത്ത പണ്ഡിതജീവിതങ്ങള്‍

  മഖ്ദൂം പണ്ഡിതന്മാര്‍ പരാമര്‍ശിക്കാതെ പോയ വിഷയങ്ങളുണ്ടോ? ഇസ്ലാമിക സമൂഹത്തിന് വേണ്ടി ഇസ്ലാമിനെ ഏറ്റവും ലളിതമായ വിശദീകരിച്ചവരാണിവര്‍. അവരുടെ ഫിഖ്ഹും തസവ്വുഫും സര്‍ഗാത്മക ഭാവനകളും നിറവേറ്റിയ ദൌത്യം ഇതൊന്നുമാത്രമായിരുന്നു. പണ്ഡിതകേരളം – പഠനം സ്വാലിഹ് പുതുപൊന്നാനി മഖ്ദൂമുമാര്‍ ആചാരങ്ങളെ അനുകൂലിച്ചു നില്‍ക്കുക മാത്രമല്ല, വേണ്ടാത്തവ വെട്ടിനിരത്താനും അവര്‍ മറന്നിട്ടില്ല.തെളിവായുദ്ധരിക്കുന്ന ഹദീസുകള്‍ വ്യാജമായതു കൊണ്ടാണ് അവരിക്കാര്യം തള്ളിക്കളഞ്ഞത്. അതിന്ന്, ചില ഉദാഹരണങ്ങള്‍ കാണുക: 1. റഗാഇബ് നിസ്കാരം : റജബിലെ ആദ്യ വെള്ളിയാഴ്ച രാവില്‍ പന്ത്രണ്ടു റക്അത്ത് നിസ്കരിക്കുന്ന അനാചാരം. 2. […]