By vistarbpo on May 3, 2013
Articles, Issue, Issue 1037, അഭിമുഖം
അമ്പതു കൊല്ലത്തോളം കുറ്റ്യാടിയിലും പരിസര പ്രദേശങ്ങളായ പാലേരി, ചെറിയ കുമ്പളം, ശാന്തിനഗര്‍, അടുക്കത്ത്,വളയന്നൂര്‍,ഊരത്ത്, തോട്ടത്താങ്കണ്ടി, മണ്ണൂര്‍, ചെറുകുന്ന്, പറക്കടവ്, ആയഞ്ചേരി, വാണിമേല്‍ എന്നീ പ്രദേശങ്ങളിലൊന്നും തന്നെ സുന്നികള്‍ക്ക് ഒരു മദ്രസയോ പള്ളിയോ ഇല്ലാതെ എല്ലാം ജമാഅതുകാര്‍ കയ്യടക്കി. അന്ന് എസ്എസ്എഫുണ്ടായിരുന്നില്ല. പത്രങ്ങളോ സ്ഥാപനങ്ങളോ ഉണ്ടായിരുന്നില്ല. സംഘടിത മുന്നേറ്റത്തിന്റെ അഭാവമായിരുന്നു ഈ ദുരന്തഫലങ്ങളുടെ ഹേതുവെന്ന് ഇന്നു നാം തിരിച്ചറിയുന്നു. ഒരവസരം കൈവന്നപ്പോള്‍ ജമാഅത്തെ ഇസ്ലാമി എങ്ങനെയാണ് കുറ്റ്യാടിയെ മാറ്റിയത്? സുന്നികള്‍ […]
By vistarbpo on May 3, 2013
Articles, Issue, Issue 1037, വായനക്കാരുടെ വീക്ഷണം
ഡല്‍ഹിയില്‍ പിന്നെയും പീഡനം. വയസ്സ് നോക്കിയല്ല ഇപ്പോള്‍ കടിച്ചു തുപ്പുന്നത്. അതൊക്കെ പിന്നെ ജയിലില്‍ പോകുമ്പോള്‍ ആലോചിക്കാനുള്ള വിഷയങ്ങള്‍ മാത്രമാണവര്‍ക്ക്. മനുഷ്യനെ മൃഗമാക്കുന്ന രീതിയില്‍ അരക്കെട്ടഴിഞ്ഞു നില്ക്കുന്ന നമ്മുടെ ഔദ്യോഗികവും അനൌദ്യോഗികവുമായ ജീവിതത്തിന് അറുതി വരുത്താതെ മനുഷ്യന് മൃഗീയതയില്‍ നിന്ന് നിവരാനാവില്ല. കുഞ്ഞു മക്കളെ ഡ്രസ്സിടുവിക്കുന്നത് അവരെ വലിയ സ്ത്രീകളെപ്പോലെ കാണും വിധത്തിലാണ്. ഹോര്‍മോണ്‍ വൈകല്യങ്ങളുള്ള മൃഗ/പക്ഷികളുടെ മാംസമൊക്കെ കഴിച്ച് നമ്മുടെ മക്കള്‍ തടിച്ചു കൊഴുത്ത് വളരുകയാണ്. കുട്ടികളെ നന്നായി ഉടുപ്പിടുവിക്കണം. […]
By vistarbpo on May 3, 2013
Article, Articles, Issue, Issue 1037
യൂണിറ്റ് രൂപീകരണവുമായി ബന്ധപ്പെട്ട പ്രാഥമിക കൂടിച്ചേരല്‍ കാമ്പസിനകത്തെ കശുമാവിന് തണലിലായിരുന്നു. എസ്എസ്എഫിന്റെ കാലിക പ്രസക്തിയെക്കുറിച്ച് ഞങ്ങള്‍ക്ക് അറിയാവുന്ന ഭാഷയില്‍ ഒരു നോട്ടീസ് അടിച്ചു വിതരണം ചെയ്യുകയുണ്ടായി. ‘പുതിയ തലമുറ വഴിതെറ്റിപ്പോകാതിരിക്കാന്‍’ എന്നു തുടങ്ങുന്ന നോട്ടീസ് വാചകത്തിന്റെ അരികില്‍ ‘കുട്ടികളുടെ ഭാവി അവരെ ഉണ്ടാക്കിയ തന്തമാര് നോക്കിക്കോളും നിങ്ങള്‍ക്ക് വേറെ പണിയില്ലേ പഴഞ്ചന്മാരേ’ എന്ന അര്‍ത്ഥത്തിലുള്ള കമന്റുകള്‍ വച്ചായിരുന്നു സര്‍സയ്യിദ് കാമ്പസിന്റെ ആദ്യ പ്രതികരണം. കാസിം ഇരിക്കൂര്‍ എഴുപതുകളുടെ രണ്ടാം പാദം. അടിയന്തരാവസ്ഥയുടെ പ്രക്ഷുബ്ധത കാമ്പസുകളെ […]
By vistarbpo on May 3, 2013
Article, Articles, Issue, Issue 1037
ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ഇട്ടേച്ചുപോയ ആശയങ്ങളെ ഏറ്റുപിടിക്കാന്‍ ഒരു മുസ്ലിം സംഘടന ആവശ്യമില്ല. ഇടതുപക്ഷമാവുക എന്നത് ആയാസരഹിതമായ ഒരേര്‍പ്പാടായി മാറിയ ഒരു കാലത്ത് പ്രത്യേകിച്ചും. അതേ സമയം ഇസ്ലാമിനെ ഏറ്റുപിടിക്കാന്‍ മുസ്ലിംകള്ക്ക് കഴിയുമോ എന്നതാണ് പ്രയാസകരമായ ചോദ്യം. നുഐമാന്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ കുറ്റവാളികള്‍ക്കെതിരെയുള്ള നിയമനടപടികള്‍ വേഗത്തിലാക്കുന്നതും ശിക്ഷ വര്‍ദ്ധിപ്പിക്കുന്നതും സംബന്ധിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമിച്ച ജസ്റിസ് വര്‍മ്മാ കമ്മീഷന് മുമ്പാകെ ജമാഅത്തെ ഇസ്ലാമി കേന്ദ്ര നേതൃത്വം നല്കിയ നിര്‍ദേശങ്ങളിലൊന്ന്, മിശ്ര വിദ്യാഭ്യാസം സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക […]
By vistarbpo on May 3, 2013
Article, Articles, Issue, Issue 1037
ദീര്‍ഘദൂരം സഞ്ചരിക്കുന്ന പഥികന്റെ യാത്രയിലെ വിശ്രമ സമയത്തെ ‘ചെറിയൊരു ഇടവേള’ എന്ന നിലയിലാണ് പ്രവാചകന് ലൌകിക ജീവിതത്തെ പരിചയപ്പെടുത്തിയത്. എന്നിട്ടും മനുഷ്യന്/ മുസ്ലിംകള് എന്തുകൊണ്ടാണ് ബോധമില്ലാതെ അപഥ ജീവിതം തുടരുന്നത്? എന്‍ എം സ്വാദിഖ് സഖാഫി എങ്ങനെയാണ് നാം ജീവിതത്തെ നിര്‍വ്വചിക്കേണ്ടത്? ഏതുതരം താല്പര്യങ്ങള്ക്കാണ് ജീവിതത്തില്‍ മുന്‍തൂക്കം കിട്ടുന്നത്? ആരാണ് ജീവിതം കൊണ്ട് വിജയിച്ചത്? ജീവിതത്തിന്റെ പരാജയത്തെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ എന്തൊക്കെയാണ്? ജീവിതം സുഖിക്കാനും ആസ്വദിക്കാനുമുള്ളതാണെന്ന ഭാവത്തിലുള്ള വര്‍ത്തമാന കാലത്തെ കൌമാര യൌവ്വനങ്ങളെ നിരീക്ഷിച്ചു […]