By vistarbpo on August 13, 2013
Articles, Issue, Issue 1051, അഭിമുഖം
വാസ്തുകലയിലുള്ള തെഹ്റാനിയുടെ താല്‍പര്യം കുട്ടിക്കാലത്തേ ഉണ്ടായിരുന്നു. എന്നാല്‍ താങ്കളുടെ മുഴുവന്‍ നേട്ടങ്ങളുടെയും ക്രെഡിറ്റ് നോച്കിസ് ആര്‍ട് അധ്യാപികയായ ബ്ലാന്‍ഡ് ഹോറിനാണ് താങ്കള്‍ നല്‍കുന്നത്. യഥാര്‍ത്ഥത്തില്‍ ആര്‍ക്കിടെക്ചര്‍ രംഗത്തേക്ക് വരാന്‍ താങ്കളെ പ്രചോദിപ്പിച്ചതെന്താണ്? ബ്ലാന്‍ഡ് ഹോര്‍ എന്ന ഗുരു ചരിത്രപരവും സാംസ്കാരികവുമായ ഒരു നിദാനമാണെന്ന് പറയാം. അവര്‍ തികച്ചും വ്യത്യസ്തമായി ചിന്തിച്ചിരുന്ന ഒരാളായിരുന്നു. നമ്മള്‍ ഈ കാണുന്ന പടിഞ്ഞാറന്‍ ലോകത്തിനപ്പുറത്തായിരുന്നു ഹോറിന്‍റെ ചിന്ത. കലയും വാസ്തു ശില്പവുമെല്ലാം പടിഞ്ഞാറന്‍ ലോകത്തിനപ്പുറവും ഉണ്ടെന്ന് അവര്‍ എപ്പോഴും ഉണര്‍ത്തുമായിരുന്നു. ഹോറിന്‍റെ ഈയൊരു […]
By vistarbpo on August 13, 2013
Articles, Issue, Issue 1051, അഭിമുഖം
ഇമാം ഗസ്സാലി(റ)യെക്കുറിച്ചും വിശ്രുതമായ ഇഹ്യാ ഉലൂമുദ്ദീനെക്കുറിച്ചും താങ്കള്‍ എഴുതിയ Gazzali; the poetics of imagination കണ്ടു. മുസ്ലിം പാരമ്പര്യത്തിന്‍റെ ആഴങ്ങളെ സൗന്ദര്യാത്മകമായി വിശകലനം ചെയ്യുന്ന ഈയൊരു വേറിട്ട രചനയിലേക്ക് നയിച്ച ഊര്‍ജം എന്താണ്? ഇന്ത്യയില്‍ പഠിക്കുന്ന കാലത്താണ് മുംബൈ മുഹമ്മദലി റോഡിലെ തെരുവ് കച്ചവടക്കാരന്‍റെ കയ്യില്‍ ഇഹ്യാ ഉലൂമുദ്ദീന്‍റെ പഴയ ഒരു കോപ്പി കണ്ടത്. അന്ന് ഇഹ്യയെക്കുറിച്ചോ ഗസ്സാലിയെക്കുറിച്ചോ അറിവില്ലാത്ത കാലമാണ്. പക്ഷേ, എന്തോ ഒരു ഉള്‍വിളിയില്‍ ഞാനത് വാങ്ങി വായിച്ചു. പിന്നീട് ദക്ഷിണാഫ്രിക്കയിലെ ഉപരിപഠന കാലത്തും […]
By vistarbpo on August 13, 2013
Article, Articles, Issue, Issue 1051
ലോകത്തെ ഏറ്റവും വലിയ തൊഴില്‍ വിപണികളിലൊന്നായ സൗദി അറേബ്യ ചരിത്രം കണ്ട ഏറ്റവും വലിയ തൊഴില്‍ ശുദ്ധീകരണ പ്രക്രിയക്ക് സാക്ഷ്യം വഹിക്കുകയാണ് ഇപ്പോള്‍. അനധികൃത തൊഴിലാളികളെക്കൊണ്ട് നിറഞ്ഞ തൊഴില്‍വിപണിയിലെ ശുദ്ധികലശത്തിലൂടെ നിയമവിധേയമായ തൊഴിലും തൊഴിലാളികളെയും ഉറപ്പുവരുത്തുക, തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുക, നിയമവിരുദ്ധമായി രാജ്യത്ത് തങ്ങുന്നവരെ ഒഴിവാക്കുക തുടങ്ങിയ ബഹുമുഖ ലക്ഷ്യങ്ങളാണ് സൗദിഅറേബ്യക്കുള്ളത്. മൂന്നാം ലോക രാജ്യങ്ങളില്‍നിന്ന് തൊഴില്‍ തേടിയുള്ള നിലയ്ക്കാത്ത പ്രവാഹത്തിന് തടയിടുന്നതിലൂടെ സ്വദേശിവത്കരണപ്രക്രിയക്ക് ആക്കം കൂട്ടാമെന്നും ഭരണാധികാരികള്‍ കണക്കുകൂട്ടുന്നുണ്ട്. ഏതുസമയത്തും നടപ്പാകാമെന്ന് ഈ നൂറ്റാണ്ടിന്‍റെ […]
By vistarbpo on August 13, 2013
Articles, Issue, Issue 1051, വീടകം
സോദരീ, നേരുന്നു ക്ഷേമവും ഐശ്വര്യവും. അല്ല, അറിയുമോ എന്താണ് ഐശ്വര്യമെന്ന്? നല്ല ചോദ്യം! ഐശ്വര്യത്തില്‍ കഴിയുന്നവരോട് അതെന്താണെന്നറിയുമോ എന്ന് അല്ലേ? നല്ല ഭക്ഷണം, വിലയേറിയ വസ്ത്രം, മുന്തിയ പാര്‍പ്പിടം, ആധുനിക വാഹനം, എല്ലാം നല്‍കുന്ന സന്പന്നനായ ഭര്‍ത്താവുണ്ട്; മക്കളും. കാഴ്ചക്ക് എല്ലാം തികഞ്ഞ ജീവിതം. പക്ഷേ, എന്തോ ഒരു കുറവുണ്ടോ? മനസ്സിന് ഒരു തൃപ്തിയില്ലായ്മ? ഒന്നു പുഞ്ചിരിക്കാന്‍ തോന്നുന്നില്ലേ? എങ്കില്‍ നിന്‍റേത് ഐശ്വര്യമില്ലാത്ത ജീവിതം. നിന്‍റെ അയല്‍പക്കത്തേക്കു ശ്രദ്ധിച്ചോ? കൊച്ചുവീട്, വിലയേറിയതൊന്നുമില്ല. പകിട്ടില്ലാത്ത വസ്ത്രമുള്ളവര്‍. വില കുറഞ്ഞ […]
By vistarbpo on August 13, 2013
Articles, Issue, Issue 1051, സര്‍ഗ വേദി
അകലങ്ങളിലേക്ക് അകക്കണ്ണ് തുറക്കുക Every Writer Wants to be a Whole Man എന്നൊരു സങ്കല്‍പമുണ്ട്. ഒരു എഴുത്തുകാരന്‍ തന്‍റെ കഥാപാത്രങ്ങളുടെ ഒരുപാട് ജീവിതങ്ങള്‍ ജീവിക്കുന്നു. ഒരുപാട് ലോകങ്ങളില്‍ വ്യാപിക്കുന്നു. തന്നിലേക്ക് വീണ്ടും വീണ്ടും ചുരുണ്ടുകൂടുന്നതിലല്ല മനുഷ്യജീവിതത്തിന്‍റെ സാധ്യത. തന്നില്‍ നിന്ന് മറ്റൊരാളിലേക്ക്, മറ്റൊരാളില്‍ നിന്ന് മറ്റൊരായിരം പേരിലേക്ക് പടര്‍ന്നു പന്തലിക്കുന്നതിലാണ്. എഴുത്ത് പരിമിത മനുഷ്യനില്‍ നിന്നും പരിപൂര്‍ണ മനുഷ്യനെത്തേടിയുള്ള ഒരു എഴുത്തുകാരന്‍റെ തീര്‍ത്ഥയാത്രയാണ്. ചതുരങ്ങളിലും ത്രികോണങ്ങളിലും വൃത്തങ്ങളിലുമായി ചുരുണ്ടുകൂടാന്‍ അനുവദിക്കാതെ സര്‍ഗാത്മകതയെ പുതിയ പുതിയ […]