ചുവന്നൊഴുകുന്ന നൈല്‍
അമേരിക്കന്‍ ചാരസംഘടനയായ സിഐഎ ഒരു രഹസ്യം പുറത്ത്വിടുന്നുണ്ടെങ്കില്‍ അതിന്‍റെ പിന്നില്‍ വ്യക്തമായ ഒരു ലക്ഷ്യമുണ്ടായിരിക്കും. ആഗസ്റ്റ് മധ്യത്തോടെ ചരിത്ര പ്രധാനമാകുന്ന ഒരു രഹസ്യം പുറത്തുവിട്ടത് ഈജിപ്ത് ലോകമീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്പോഴാണ്. 1953ല്‍ ഇറാനിലെ തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി മുസദ്ദിഖിന് എതിരെ അരങ്ങേറിയ സൈനിക അട്ടിമറിക്ക് പിന്നില്‍ സിഐഎ ആണെന്നായിരുന്നു വെളിപ്പെടുത്തല്‍. മുസദ്ദിഖ് ചെയ്ത അപരാധം, ബ്രിട്ടീഷ് ആംഗ്ലോ ഇറാനിയന്‍ കന്പനി ദേശസാല്‍ക്കരിച്ചതാണ്. 1979ലെ ഇസ്ലാമിക വിപ്ലവം വരെ പടിഞ്ഞാറന്‍ പാവ ഷാ പഹ്ലവി ഇറാന്‍ വാഴുന്ന പശ്ചാത്തലം ഇതാണ്. […]