കാണാതെപോവുന്ന സത്യങ്ങളെ ചൂണ്ടി
ആഴ്ന്നു കിടക്കുന്ന വേരുകളും നിവര്‍ത്തിവച്ചിരിക്കുന്ന ഇലകളും നിറയെ പൂക്കളുമുള്ള മരത്തിനോട് കലാസാഹിത്യത്തെ ഉപമിക്കുന്നുണ്ട് ടാഗോര്‍ . കലാകാരന്/ സാഹിത്യകാരന് മണ്ണും പ്രകൃതിയും പരിസരവുമായി ബന്ധപ്പെടേണ്ടതിന്റെയും പ്രതീക്ഷയുടെ, വിശാല മനസ്സിന്റെ ഉടമയാവേണ്ടതിന്റെയും അവര്‍ സമൂഹത്തിന് കൊടുക്കേണ്ട ഫലത്തിന്റെയും ഉദാഹരണങ്ങളാണ് ടാഗോര്‍ പകരുന്നത്. മണ്ണിലെ വേരറുത്തുമാറ്റി മതിയായ സൂര്യപ്രകാശം നിഷേധിച്ച് മരത്തെ ചെടിച്ചട്ടിയിലേക്ക് മാറ്റിയാല്‍ നമ്മുടെ അലങ്കാര മുറിയിലെ ബോണ്സായിയായി അത് ചുരുങ്ങിപ്പോവും. ഇങ്ങനെ മണ്ണും മനുഷ്യനും പ്രകൃതിയുമായി ബന്ധമില്ലാത്ത കുറേ ബോണ്‍സായി കലാകാരന്മാരുണ്ട് എന്നത് എക്കാലത്തെയും ശാപമാണ്. പണ്ടിവരുടെ […]