By vistarbpo on March 28, 2014
Article, Articles, Issue, Issue 1081
എന്‍റെ ചെറുപ്പകാലത്ത്, 1012 വയസ്സിനിടെ ഒരു അമ്മാവന്‍റെ വീട്ടില്‍ താമസിക്കാനിടയായി (ഊരും പേരും പറയുന്നില്ല). മാമയെ ഞാന്‍ വല്ല്യക്ക എന്നാണു വിളിക്കുക. ഇക്കാക്കയുടെ തൊഴില്‍ ഉറുക്കെഴുത്താണ്! അല്‍പം വ്യൈവും കാണും (യൂനാനിയാണെന്ന് തോന്നുന്നു). വീട്ടില്‍ പകലന്തിയോളം വലിയ തിരക്കാണ്. ഏതോ രോഗബാധയെത്തുടര്‍ന്ന് വല്ല്യക്കയുടെ കൈവിരലുകള്‍ക്ക് സ്വാധീനമില്ലാതായി. വല്ല്യക്കയുടെ നിര്‍ദ്ദേശപ്രകാരം ചെറിയ മാമനാണ് ഉറുക്ക് എഴുതിത്തയ്യാറാക്കുക. ഉറുക്ക് നിര്‍മാണത്തില്‍ എനിക്കും ഒരു സൈഡ്ജോലിയുണ്ട്. ചെറിയമ്മാമന്‍ എഴുതിയ ഉറുക്ക് ഭംഗിയായി മടക്കി നേരിയ നൂല് കൊണ്ട് കെട്ടുക! (ഈ കലയില്‍ […]
By vistarbpo on March 28, 2014
Articles, Issue, Issue 1081, തളിരിലകള്‍
പഠിക്കുന്ന കാലത്ത്, നല്ല തന്‍റേടവും തിരിപാടുമുള്ള ഒരു കൂട്ടുകാരനുണ്ടായിരുന്നു. മുത്വവ്വലിന് പോവാന്‍ മൂന്ന് മാസം മാത്രം ബാക്കികിടക്കവേ, അവന്‍ ദര്‍സ് നിര്‍ത്തി ദുബായ്ക്ക് പറന്നു. എന്തൊക്കയോ കൂനുന്യായങ്ങള്‍ ചമച്ചാണ് അവന്‍ ഉസ്താദില്‍ നിന്നും സമ്മതം തട്ടിയെടുത്തത്. ഉസ്താദാണെങ്കില്‍, മറിച്ച് ചിന്തിക്കുകയോ മറുത്തുപറയുകയോ ചെയ്യാത്ത ഒരു സാത്വികനാണ് താനും. മാന്യമായി ജീവിക്കണമെങ്കില്‍ കിതാബോതിയിട്ടൊന്നും കാര്യമില്ല എന്ന ബോധോദയ പ്രകാരമായിരുന്നു അവന്‍ ജ്യൂസുപീടികയിലെ ഗ്ലാസ്സുകഴുകല്‍ തസ്തികയിലേക്ക് സ്വയം പ്രമോഷിതനായി. ഗള്‍ഫില്‍ എത്തിയാല്‍ എന്തും മാന്യമാവുമല്ലോ? അഞ്ചെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം, അപ്രതീക്ഷിതമായി […]
By vistarbpo on March 28, 2014
Articles, Issue, Issue 1081, വീടകം
സങ്കടത്തോടെ ഒരു മാപ്പപേക്ഷ ഉസ്താദിനു മുന്പില്‍ എത്തിയിരിക്കുകയാണ്: ഉസ്താദുമാര്‍ക്ക് നല്ല ഭക്ഷണം കൊടുത്തയക്കണമെന്ന് എനിക്കാഗ്രഹമുണ്ട്. പക്ഷേ, ഞാനെന്താ ചെയ്യുക! ഇറച്ചിയും മീനും പോയിട്ട് ഉപ്പും മുളകുമെങ്കിലും ആവശ്യത്തിന് കിട്ടണ്ടേ? കൊടുത്തയച്ച ഭക്ഷണം നിലവാരം കുറഞ്ഞതെന്നു സ്വയം കുറ്റപ്പെടുത്തി ആ ഉമ്മ സങ്കടപ്പെടുകയാണ്. അയല്‍പ്പക്കക്കാരിയോടു പറഞ്ഞ്, അയല്‍ക്കാരന്‍ വഴി പള്ളിയില്‍ മാപ്പപേക്ഷ എത്തിച്ചിരിക്കുന്നു. മുന്തിയ ഭക്ഷണമൊന്നും ഉസ്താദ് ആവശ്യപ്പെട്ടിട്ടില്ല. പക്ഷേ, വീട്ടുകാരുടെ ശീലം അങ്ങനെയാണല്ലോ. ഇനി ഉസ്താദിനല്ലെങ്കിലും വേറൊരാള്‍ക്കു ഭക്ഷണം നല്‍കുന്പോള്‍ നല്ലതു നല്‍കണ്ടേ? അതിനു നിവൃത്തിയില്ല ഈ […]
By vistarbpo on March 28, 2014
Article, Articles, Issue, Issue 1081
എല്ലാ വസ്തുക്കളിലും നാം ഇണകളെ സൃഷ്ടിച്ചു. നിങ്ങള്‍ ചിന്തിക്കുന്നതിനു വേണ്ടി (അദ്ദാരിയാത്ത് 49) എല്ലാറ്റിനും അവന്‍ ഇണകളെ സൃഷ്ടിച്ചു. (സുഖ്റുഫ് 12) ഇണയില്ലാത്തവന്‍ പ്രപഞ്ചസ്രഷ്ടാവായ അല്ലാഹു മാത്രം. മനുഷ്യന്‍, പക്ഷികള്‍, മൃഗങ്ങള്‍, ഇഴജന്തുക്കള്‍, തുടങ്ങിയ ജീവജാലങ്ങള്‍ക്ക് മാത്രമാണ് ഇണയുള്ളതെന്നായിരുന്നു മനുഷ്യന്‍ ആദ്യകാലത്ത് കരുതിപ്പോന്നിരുന്നത്. വിശുദ്ധ ഖുര്‍ആന്‍ ഈ ധാരണ തിരുത്തി സൂറത്തുയാസീനില്‍ ഇങ്ങനെ വിശദീകരിച്ചു ഭൂമി മുളപ്പിച്ചുണ്ടാക്കുന്ന സസ്യജാലങ്ങള്‍ക്കും അവരുടെ ആത്മാക്കള്‍ക്കും ഇനിയും അവരറിയാത്ത മറ്റെല്ലാ വസ്തുക്കള്‍ക്കും ഇണകളെ സൃഷ്ടിച്ചവന് പുകഴ്ച. (3636) സസ്യജാലങ്ങള്‍ക്ക് ഇണകളുണ്ടെന്നുള്ള യാഥാര്‍ത്ഥ്യം […]
By vistarbpo on March 28, 2014
Articles, Issue, Issue 1081, വായനക്കാരുടെ വീക്ഷണം
കുറെകാലങ്ങളായി പല അടവുനയങ്ങളും സ്വീകരിച്ച് ജമാഅത്തെ ഇസ്ലാമി കേരളത്തില്‍ സ്വാധീനമുണ്ടാക്കാന്‍ ശ്രമിക്കുന്നു. ആദ്യകാലങ്ങളില്‍ മതപരിഷ്കരണമായിരുന്നു പ്രധാനപ്രവര്‍ത്തനം. പക്ഷേ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. തൊപ്പിയിട്ട് കുറ്റിയാടിയിലൂടെ നടക്കാന്‍ കഴിയാത്ത കാലമുണ്ടായിരുന്നു. പ്രമാണികളുടെയും നാട്ടുകാര്യസ്ഥരുടെയും പിന്തുണയോടെ വ്യാപകമായ ആക്രമങ്ങളാണ് അന്ന് നടത്തിയത്. പന്ത്രണ്ട് പള്ളികള്‍ ജാമാത്തുകാര്‍ പിടിച്ചെടുത്തു. പാവങ്ങളുടെ വിശ്വാസസ്വാതന്ത്ര്യം നിഷേധിക്കപെട്ടു. ഖുനൂത്ത് ഓതിയതിന്‍റെ പേരില്‍ ജനങ്ങളെ പള്ളിയില്‍ നിന്നും ഓടിച്ചു. മതരാഷ്ട്രമെന്ന മൗദൂദിയന്‍ ആശയം ആധുനിക ജനാധിപത്യത്തിനെതിരെയുള്ള അരാഷ്ട്രീയ പ്രചരണമാണ്. എന്നാല്‍ മുസ്ലിംകളുടെ രാഷ്ട്രീയ ബോധം കാരണം അത് ചെലവായില്ല. […]