വികസനം; മുടിഞ്ഞ മുഖംമൂടി
സാധാരണക്കാര്‍ക്ക് തങ്ങള്‍ ഈ രാജ്യത്ത് ജീവിക്കുന്നവരാണെന്ന് തോന്നിത്തുടങ്ങുന്ന അപൂര്‍വ്വം ഇടവേളകളിലൊന്നാണ് തിരഞ്ഞെടുപ്പുകാലം. വാഗ്ദത്ത രാഷ്ട്രത്തെക്കുറിച്ച് അഞ്ചുവര്‍ഷത്തിലൊരിക്കല്‍ സാധാരണ കേള്ക്കുന്നവരായതിനാലും നിത്യജീവിതം അനുദിനം ക്ലേശകരമായി അനുഭവപ്പെടുന്നതിനാലും പലരും മനസ്സില്ലാ മനസ്സോടെയാണ് നാമറിയുന്ന, നമ്മെ അറിയുന്ന, നമ്മുടെ സ്വന്തം സ്ഥാനാര്‍ത്ഥിക്ക് വോട്ട് കുത്തുന്നത്. വികസനത്തുടര്‍ച്ച, സുസ്ഥിര വികസനം തുടങ്ങിയ വികസന ബന്ധിതവാക്കുകളാണ് മിക്ക രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രചാരണായുധം. ദേശീയതലത്തിലെ മുഖ്യമുന്നണികളായ യു പി എ വികസനത്തുടര്‍ച്ചയും, എന്‍ ഡി എ ഗുജറാത്ത് മോഡല്‍ വികസനവുമാണ് അവതരിപ്പിക്കുന്നത്. എന്തായിരുന്നു യുപിഎയുടെ കഴിഞ്ഞകാല […]