അവബോധ മാനേജ്മെന്റ് ;ഇന്ത്യയെ കീഴ്പ്പെടുത്തുന്ന കോര്‍പ്പറേറ്റുകള്‍
മഹത്തായ ജനകീയ പാരന്പര്യവും സാംസ്ക്കാരിക വൈവിധ്യചരിത്രവും കൈമുതലായുള്ള ഇന്ത്യാ രാഷ്ട്രം, ഏതാനും പടുകൂറ്റന്‍ കോര്‍പ്പറേറ്റുകളുടെ സന്പൂര്‍ണ നിയന്ത്രണത്തിന് കീഴിലായിക്കഴിഞ്ഞു. വളരെക്കുറച്ച് ആളുകളില്‍ രാജ്യത്തിന്റെ സന്പത്ത് മുഴുവനുമായി കേന്ദ്രീകരിക്കപ്പെടുന്ന അവസ്ഥ കഴിഞ്ഞ മുപ്പതു കൊല്ലമായി കൂടുതല്‍ കൂടുതല്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. രാഷ്ട്രത്തിനു മേല്‍ പിടിമുറുക്കിക്കഴിഞ്ഞ ഈ കോര്‍പ്പറേറ്റുകളാണ് പ്രധാന രാഷ്ട്രീയ കക്ഷികളെയും മുഖ്യധാരാ മാധ്യമങ്ങളെയും നിയന്ത്രിക്കുന്നത് എന്ന അരുന്ധതി റോയിയുടെ നിരീക്ഷണം തികച്ചും വസ്തുതാപരമാണ്. ഇതു മൂലം, കോടിക്കണക്കിന് ദരിദ്രരും അര്‍ദ്ധ ദരിദ്രരും മധ്യവര്‍ഗക്കാരുമായ ഇന്ത്യക്കാരുടെ ജീവിതം വരും നാളുകളില്‍ […]