ഇടതുപക്ഷത്തിന്റെ "മലപ്പുറംപട'
ഇടതുപക്ഷം’ എന്ന വാക്കിനെ ഏറ്റവും ലളിതമായി ഒറ്റവാക്കില്‍ നിര്വചിക്കേണ്ടി വന്നാല്‍ ദുര്‍ബലപക്ഷം’ എന്നാവും ഞാന്‍ പറയുക. ദുര്‍ബലപക്ഷം’ എന്ന സമസ്തപദം രണ്ടു സമാസങ്ങളായി വിഗ്രഹിക്കാവുന്ന ഒരു രാഷ്ട്രീയ കാലാവസ്ഥ ഇന്ന് ഇന്ത്യയില്‍ സംജാതമായിരിക്കുന്നു. ഒന്ന് ദുര്‍ബലന്റെ പക്ഷം’ എന്ന പ്രത്യയശാസ്ത്രാടിത്തറയാണെങ്കില് രണ്ടാമത്തേത് ദുര്‍ബലമായ പക്ഷം’ എന്ന കാലിക യാഥാര്‍ത്ഥ്യമാണ്. ദുര്‍ബലന്റെ പക്ഷത്തു നിന്ന് വഴിമാറി സഞ്ചരിച്ചതാണ് ഇടതുപക്ഷം ദുര്‍ബലമാകാന്‍ കാരണമെന്ന വിമര്‍ശനം പുറത്തു നിന്ന് മുഴങ്ങിയും അകത്തു നിന്ന് പതുങ്ങിയും ഉയരുന്നത് സ്വാഭാവികമാണ്. രാജ്യത്താകെ ഇടതുപക്ഷത്തിനേറ്റ തകര്‍ച്ചക്ക് […]