ദൈവകണം ചര്‍ച്ചയാകുമ്പോള്‍
രണ്ടായിരത്തി പന്ത്രണ്ട് ജൂലൈ 4, ശാസ്ത്രം ഒരു ഉജ്ജ്വലമായ ചരിത്രം എഴുതിച്ചേര്‍ത്ത ദിനമാണ്. കഴിഞ്ഞ അന്‍പതു വര്‍ഷമായി തങ്ങള്‍ തേടിക്കൊണ്ടിരുന്നതു കണ്ടെത്തിയെന്നാണ് ശാസ്ത്രജ്ഞന്മാര് അന്നു അവകാശപ്പെട്ടത്. അതായത് അണുവിനേക്കാള്‍ ചെറിയ കണത്തെ സംബന്ധിച്ച സൂക്ഷ്മ ജ്ഞാനം ശാസ്ത്രം നേടിയെടുത്തുവത്രെ. പേരു സൂചിപ്പിക്കുന്നത് പോലെ ദൈവകണം (ഹിഗ്സ് ബോസോണ്‍) എന്ന ഏറെ നിഗൂഢവും സങ്കീര്‍ണവുമായ കണമാണിത്. ശാസ്ത്രകാരന്മാരുടെ നിഗമനമനുസരിച്ച് 1370 കോടി വര്‍ഷങ്ങള്‍ക്ക് മുന്‍പ് സംഭവിച്ചുവെന്നു അനുമാനിക്കപ്പെടുന്ന മഹാവിസ്ഫോടനം നടന്ന സെക്കന്റിന്റെ പതിനായിരം കോടിയിലൊരംശം സമയം കഴിഞ്ഞാണ് ഹിഗ്സ്ബോസോണ് […]