പടിഞ്ഞാറും ഇസ്ലാമും; സംസാരിച്ചു തുടങ്ങാം
കാലങ്ങളായി ഇരു ധ്രുവങ്ങളില്‍ നിന്ന് അന്യോന്യം സംശയത്തോടെ നോക്കികാണുകയാണ് പടിഞ്ഞാറും ഇസ്ലാമും. സെപ്തംബര്‍ 11 ന് ശേഷം ഇസ്ലാമും പടിഞ്ഞാറും തമ്മിലുള്ള അകലം കൂടുകയും തെറ്റിദ്ധാരണ വ്യാപകമാവുകയും ചെയ്തു. ഓറിയന്‍റലിസ്റ്റ് ചിന്താഗതികള്‍ വ്യാപകമാവാന്‍ തുടങ്ങിയത് ഇസ്ലാമിക രാഷ്ട്രങ്ങളെയും ഇടപെടലുകളെയും അരികുവത്കരിക്കപ്പെടാനിടയാക്കി. പാശ്ചാത്യ, പൗരസ്ത്യ ധൈഷണിക സംഘട്ടനങ്ങളരങ്ങേറുകയും വൈരുദ്ധ്യത്തിന്‍റെ പുതിയ ലോകക്രമം പിറവിയെടുക്കുകയും ചെയ്തു. രണ്ടാം ലോകയുദ്ധാനന്തരം ലോകം പടിഞ്ഞാറിലേക്ക് ചുരുങ്ങുകയും പ്രതാപ രാഷ്ട്രങ്ങളുടെ മേല്‍ക്കോയ്മ നഷ്ടമായത് പാശ്ചാത്യരാഷ്ട്രങ്ങളുടെ ഏകാധിപത്യ സ്വഭാവത്തിലേക്ക് വഴിവെക്കുകയും ചെയ്തു. പടിഞ്ഞാറിന്‍റെ മേധാവിത്വത്തെ ധൈഷണികമായി […]