''ബാഖിയാത് വല്ലാതെ കൊതിപ്പിച്ചു''
തൊഴിൽ തേടി കേരളത്തിലെത്തുന്ന ബലിഷ്ഠകായരും അധ്വാനശീലരുമായ തമിഴൻമാരുടെ നാടോടി ജീവിതത്തിനപ്പുറം, മറ്റൊരു തമിഴ്‌നാടുണ്ട്! വൈജ്ഞാനിക പ്രഭാവത്തിന്റെയും ആത്മീയ വിശുദ്ധിയുടെയും അമരത്തിരിക്കുന്ന ജ്ഞാനികളും സ്വൂഫികളുമായ തമിഴ് ദേശത്തിന്റെ ജീവിതമാണത്. ഉന്നത മതപഠനത്തിന് വേണ്ടി മുമ്പുകാലത്ത് കേരളീയ വിദ്യാർത്ഥികൾ ആശ്രയിച്ചിരുന്നത് തമിഴ്‌നാട്ടിലെ വെല്ലൂർ ബാഖിയാതുസ്വാലിഹാത് കോളേജായിരുന്നു. ഇസ്‌ലാമിക കേരളത്തിന്റെ ജ്ഞാന സദസ്സുകളെ ധന്യമാക്കിയ, ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയടക്കമുള്ള പണ്ഡിത ജ്യോതിസ്സുകൾ ഈ സർവകാലാശാലയിൽ നിന്ന് അറിവ് നേടിയവരായിരുന്നു. തെന്നിന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഉന്നത ഇസ്‌ലാമിക കലാലയവുമായിരുന്നു വെല്ലൂർ ബാഖിയാത്. ”ആയിരത്തിത്തൊള്ളായിരത്തി […]