Issue 1129

ഇസ്‌ലാമിക് സ്‌റ്റേറ്റ്: ഡിഎന്‍എപരിശോധനയില്‍ തെളിയുന്നത്

ഇസ്‌ലാമിക് സ്‌റ്റേറ്റ്:  ഡിഎന്‍എപരിശോധനയില്‍ തെളിയുന്നത്

ഭൂമുഖത്തെ ഏത് പരമരഹസ്യവും ചോര്‍ത്തിയെടുക്കാനും അവ ഇഴപിരിച്ച് അപഗ്രഥിക്കാനും സിദ്ധിയുള്ള പടിഞ്ഞാറന്‍ ധൈഷണികലോകം സമീപ കാലത്ത് പരാജയം സമ്മതിച്ചത് ഒരേയൊരു വിഷയത്തിലാണ്. ഇസ്‌ലാമിക് സ്‌റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് സിറിയ (ഐ.എസ്.ഐ.എസ് ) എന്ന തീവ്രവാദ ഗ്രൂപ്പിന്റെ പിറവിക്കു പിന്നില്‍ ആരാണെന്നും അവരെ ഭീകരതയിലേക്ക് കൊണ്ടെത്തിച്ച പ്രത്യയശാസ്ത്രം ഏതാണെന്നും ആരുടെ അദൃശ്യാംഗുലികളാണ് അവരുടെ താണ്ഡവ നൃത്തത്തിനു പിന്നില്‍ ചലിക്കുന്നതെന്നുമുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുന്ന കാര്യത്തില്‍ അവര്‍ കൂരിരുട്ടില്‍ കരിമ്പൂച്ചയെ തപ്പുകയാണിപ്പോഴും. കഴിഞ്ഞവര്‍ഷം ജൂണില്‍ സിറിയയിലും ഇറാഖിലും പ്രത്യക്ഷപ്പെട്ട […]

സ്‌കില്‍ ഡെവലപ്‌മെന്റിനെപ്പറ്റിയുള്ള സംസാരം കൂടുമ്പോള്‍

സ്‌കില്‍ ഡെവലപ്‌മെന്റിനെപ്പറ്റിയുള്ള സംസാരം കൂടുമ്പോള്‍

നരേന്ദ്ര മോഡി സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കാറാകുമ്പോള്‍ ആകെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് ഒരു ഹൈപ്പാണ്. ശുചിത്വമുള്ള രാജ്യത്തിനായി പ്രഖ്യാപിക്കപ്പെട്ട പദ്ധതിയും അതിന്റെ പ്രചാരണത്തിനായി ചൂലേന്തിയ പ്രധാനമന്ത്രിയും സൃഷ്ടിച്ച ഹൈപ്പ് ചെറുതല്ല. എല്ലാ മേഖലകളിലെയും പ്രശസ്തര്‍ ചൂലുമായി രംഗത്തെത്തി ചിത്രമെടുപ്പ് ചടങ്ങ് പൂര്‍ത്തിയാക്കി മടങ്ങി. മേക്ക് ഇന്‍ ഇന്ത്യയാണ് അടുത്തത്. രാജ്യത്തെ എല്ലാത്തരം നിര്‍മാണങ്ങളുടെയും കേന്ദ്രമാക്കുക എന്ന ലക്ഷ്യത്തോടെ പ്രഖ്യാപിക്കപ്പെട്ട പദ്ധതി. ഏതെങ്കിലും രീതിയിലുള്ള മുന്നോട്ടുപോക്ക് ഈ പദ്ധതിയില്‍ ഉണ്ടായതായി അറിവില്ല. എം പിമാര്‍ ഗ്രാമങ്ങളെ ദത്തെടുത്ത് മാതൃകാ ഗ്രാമങ്ങളാക്കുക, […]

നിങ്ങള്‍ക്ക് യോഗ്യതയില്ലാത്ത കാര്യങ്ങള്‍ ഏറ്റെടുക്കേണ്ടി വരാറുണ്ട്!

നിങ്ങള്‍ക്ക് യോഗ്യതയില്ലാത്ത കാര്യങ്ങള്‍ ഏറ്റെടുക്കേണ്ടി വരാറുണ്ട്!

പറച്ചില് കേട്ടാല്‍ വിചാരിക്കും ഞാനിങ്ങനെ ആളുകളെയും കാത്തിരിക്കുകയാണെന്ന്! ”ഞാനൊരാളെ അങ്ങോട്ട് വിടുന്നുണ്ട് കേട്ടോ?” ആ വാക്കുകളുടെ ടോണ്‍ നിങ്ങള്‍ ശ്രദ്ധിച്ചില്ലേ? അതില്‍ ഒരധികാരഭാവം നിങ്ങള്‍ കാണുന്നില്ലേ? ജ്വല്ലറിയിലേക്കോ, ടെക്സ്റ്റയില്‍സിലേക്കോ ഒക്കെയാണ് ഈ വിളിച്ചുപറച്ചിലെങ്കില്‍ അതിനു പിന്നിലെ കമ്മീഷന്‍ താല്‍പര്യം നമുക്ക് മനസ്സിലാക്കാം. ഇത്, എനിക്കെന്തിന്റെ കേടാ എന്നറിയില്ല. ഞാനാളെക്കിട്ടാതെ ഈച്ചയെയും ആട്ടി ഇങ്ങനെ ഇരിക്കുകയാണെന്നാണ് മാഷിന്റെ വിചാരം. എന്നിട്ട് ഇവനൊക്കെ തള്ളിവിടുന്ന ഓരോരുത്തരെ കിട്ടുമ്പോഴേക്ക് മതിമറന്നുപോവുമെന്നും. കേട്ടില്ലേ, ”ആളെ വിടുന്നുണ്ട് കേട്ടോ” എന്ന്! അതുകേട്ടതേ എനിക്കെന്റെ ഇറച്ചി […]