റജബ് ത്വയ്യിബ് ഉറുദുഗാന്‍:വേണ്ടാതാവാന്‍ കാരണമുണ്ട്
ഇസ്രയേല്‍ പ്രധാനമന്ത്രിയായിരുന്ന ഏരിയല്‍ ഷരോണിന്റെ ഓഫിസ് മുറിയില്‍ കടന്ന മാധ്യമപ്രവര്‍ത്തകര്‍ അദ്ഭുതസ്തബ്ധരായത് മുറിയുടെ ചുമരില്‍ തൂങ്ങിക്കിടക്കുന്ന ഒരു മുഖം കണ്ടപ്പോഴാണ്. ആധുനിക തുര്‍ക്കിയുടെ പിതാവ് മുസ്തഫ കമാല്‍ അതാതുര്‍ക്കിന്റെ ചിത്രമായിരുന്നു അത്. അതാതുര്‍ക്കിനെ കുറിച്ച് സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ ജൂതനേതാവ് വികാരഭരിതനായത്രെ. മുസ്‌ലിം ലോകം ഒന്നടങ്കം സയണിസ്റ്റ് രാജ്യത്തെ തള്ളിപ്പറയുകയും നയതന്ത്രബന്ധം സ്ഥാപിക്കാന്‍ വൈമുഖ്യം കാണിക്കുകയും ചെയ്ത ഒരു ഘട്ടത്തില്‍ കമാലിസ്റ്റ് തുര്‍ക്കിയാണത്രെ തെല്‍അവീവിനെ അംഗീകരിക്കുകയും സഹായങ്ങള്‍ വാഗ്ദാനം ചെയ്യാന്‍ ആദ്യമായി മുന്നോട്ടുവരുകയും ചെയ്തത്. തുര്‍ക്കിയുമായുണ്ടാക്കിയ വാണിജ്യ ഉടമ്പടിയുടെ […]