അമുസ്‌ലിംകളെ റസൂൽ കണ്ടതെങ്ങനെ?
പത്തുലക്ഷം വരുന്ന നബിവചനങ്ങളിൽ നിന്ന് ഒരു ഗുരു ശിഷ്യന് ആദ്യം പഠിപ്പിക്കുന്ന വചനമേതാണ്? ഇസ്‌ലാമിക ലോകത്ത് വളരെ പ്രശസ്തവും പതിനാലു നൂറ്റാണ്ടായി തുടർന്നുപോരുന്നതുമാണ് ഈ അധ്യയന രീതി. ഇസ്‌ലാമിന്റെ അടിസ്ഥാനനയം വിളംബരപ്പെടുത്തുന്നതും മുഹമ്മദ് റസൂലിന്റെ(സ്വ) ജീവിതനിലപാടുകൾ അക്ഷരാർഥത്തിൽ അടയാളപ്പെടുത്തുന്നതുമാണ് ഈ വചനം. ലോകം ഒരേ സ്വരത്തിൽ ഏറ്റുചൊല്ലേണ്ട വചനം ഇങ്ങനെ വായിക്കാം: “കാരുണ്യം കാണിക്കുന്നവരോട് കാരുണ്യവാരിധിയായ അല്ലാഹുവും കാരുണ്യം കാണിക്കുന്നു. നിങ്ങൾ ഭൂമിയിലുള്ളവരോട് കാരുണ്യമുള്ളവരാകുക. എന്നാൽ ഉന്നതനായ അല്ലാഹു നിങ്ങളോടും കാരുണ്യം ചൊരിയും’. പത്തുലക്ഷം വചനങ്ങളുണ്ടായിട്ട് ഈ […]