സർവസുഗന്ധി

രക്തം ചിന്തരുത് ആരെയും അകറ്റരുത്

രക്തം ചിന്തരുത് ആരെയും അകറ്റരുത്

ദൈവകല്‍പനകള്‍ അംഗീകരിക്കലും നിരോധങ്ങള്‍ വെടിയലുമാണ് വിശ്വാസത്തിന്റെ കാതലായ ഭാഗം. കര്‍മപൂര്‍ത്തീകരണത്തിന് ഇത് അനിവാര്യമാണ്. ചെയ്യണമെന്ന് ആവശ്യപ്പെടുന്നതുപോലെ തന്നെയാണ് ചെയ്യരുതെന്ന കല്‍പനയും. രണ്ടും പ്രധാനമാണ്. നന്മയിലേക്കുള്ള വഴികള്‍ നിര്‍ദേശിച്ച ശേഷം തെറ്റിപ്പോകാതിരിക്കാനുള്ള നിര്‍ദേശങ്ങളും ബനൂ ഇസ്രയേല്യര്‍ക്ക് നല്‍കിയതിനെ വിശദീകരിക്കുകയാണ് വിശുദ്ധ ഗ്രന്ഥം: ‘പരസ്പരം ചോര ചിന്തരുതെന്നും വീടുകളില്‍നിന്ന് അന്യോന്യം പുറത്താക്കരുതെന്നും നാം നിങ്ങളോട് പ്രതിജ്ഞ ചെയ്തിരുന്നു. നിങ്ങളാകട്ടെ, അത് അംഗീകരിക്കുകയും സാക്ഷ്യം വഹിക്കുകയും ചെയ്തു'(സൂറത്തുല്‍ ബഖറ- എണ്‍പത്തി നാലാം സൂക്ത വിശദീകരണത്തില്‍നിന്ന്). കല്‍പന ആരോടാണ്- മുന്‍ഗാമികളായ യഹൂദരോടോ, അതല്ല […]

വഴിതുറക്കുന്ന ഉടമ്പടികള്‍

വഴിതുറക്കുന്ന ഉടമ്പടികള്‍

ഇസ്രയേല്യരോട് അല്ലാഹു ചില കരാറുകള്‍ ചെയ്തിരുന്നു. എന്തുകൊണ്ടെന്നാല്‍ നരകത്തീയില്‍ വെന്തു വെണ്ണീറാകാന്‍ തക്ക കയ്യിലിരിപ്പുകളുണ്ടായിരുന്നു അവര്‍ക്ക്. അതില്‍ നിന്നൊക്കെ രക്ഷപ്പെടാനുള്ള വഴിയാണീ കരാര്‍. അവ പാലിച്ചിരുന്നെങ്കില്‍ അവര്‍ക്ക് രക്ഷപ്പെടാമായിരുന്നു. ഇരുലോക ക്ഷേമത്തിന്ന് വേണ്ടതെല്ലാം അതിലുണ്ടായിരുന്നു. ഒറ്റ സൂക്തത്തില്‍ ഖുര്‍ആന്‍ അതൊതുക്കിയിട്ടുണ്ട്. ‘ബനൂ ഇസ്രയേല്യരോട് നാം കരാര്‍ വാങ്ങിയതിനെ ഓര്‍ക്കുക. നിങ്ങള്‍ അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ. മാതാപിതാക്കളോടും ഉറ്റ ബന്ധുക്കളോടും അനാഥകളോടും അഗതികളോടും നല്ല രീതിയില്‍ വര്‍ത്തിക്കണം. ആളുകളോട് നല്ലതു പറയണം. നിസ്‌കാരം നിലനിര്‍ത്തണം. സകാത് കൊടുക്കണം. എന്നാല്‍ […]

നരകത്തിലെ ‘നിസ്സാര’ നാളുകള്‍

നരകത്തിലെ ‘നിസ്സാര’ നാളുകള്‍

ജൂതന്മാരില്‍ ചിലരെങ്കിലും സ്വന്തം പ്രവൃത്തികളില്‍ അപാകമുണ്ടെന്ന് അറിയുന്നവരായിരുന്നു. നരകം താണ്ടേണ്ടിവരും എന്നവര്‍ക്കറിയാമായിരുന്നു. പ്രവാചകന്മാരെ തള്ളിയതും കൊന്നതും വേദഗ്രന്ഥങ്ങള്‍ മാറ്റിത്തിരുത്തിയതുമൊക്കെ മനസിലുണ്ട്. എന്നിട്ടും അവര്‍ പശ്ചാതപിച്ചില്ല. നരകത്തില്‍ പോവേണ്ടിവരും. പക്ഷേ അതു വെറും എണ്ണപ്പെട്ട ദിവസങ്ങള്‍ മാത്രം- ഇതായിരുന്നു അവരുടെ ഊഹം. അവര്‍ പരസ്പരം പറഞ്ഞു: നരകം ഞങ്ങളെ സ്പര്‍ശിക്കുകയാണെങ്കില്‍ തന്നെ ഏതാനും ദിവസങ്ങള്‍ മാത്രമായിരിക്കും. ‘നബിയേ ചോദിക്കുക: അല്ലാഹുവുമായി വല്ല കരാറും നിങ്ങളുണ്ടാക്കിയിട്ടുണ്ടോ? എങ്കില്‍ അല്ലാഹു കരാര്‍ ലംഘിക്കുകയില്ല. അതല്ല അല്ലാഹുവിന്റെ പേരില്‍ ഇല്ലാത്തത് പറയുകയാണോ നിങ്ങള്‍?'(സൂറത്തുല്‍ […]

രണ്ടുവിഭാഗവും തെറ്റുകാരാണ്

രണ്ടുവിഭാഗവും തെറ്റുകാരാണ്

മുന്‍പേ കഴിഞ്ഞുപോയ യഹൂദികളുടെ ദുഷ്ചിന്തകളും സത്യത്തെ ഉള്‍കൊള്ളാത്ത പ്രകൃതവും അതേപടി പകര്‍ത്തിയവരാണ് പിന്‍ഗാമികള്‍. വിശുദ്ധ ഖുര്‍ആനില്‍ മുന്‍ഗാമികളായ യഹൂദരുടെ സ്വഭാവവൈകൃതങ്ങള്‍ നാം സൂചിപ്പിച്ചുവല്ലോ, അതിന്റെ ആവര്‍ത്തനങ്ങളാണ് പില്‍കാലത്തുള്ളവരുടെയും സ്വഭാവം. അവരിലാരും ഇസ്‌ലാം സ്വീകരിച്ചില്ല എന്നല്ല, സിംഹഭാഗവും അവിശ്വാസത്തിലുറച്ചു നിന്നു എന്നു മാത്രം. യാഥാര്‍ത്ഥ്യങ്ങള്‍ മനസിലാക്കിയ പലരുമുണ്ടായിരുന്നു. പക്ഷേ, അവസരത്തിനനുസരിച്ച് വാക്ക് മാറ്റാന്‍ അവര്‍ക്ക് മടിയോ മനസ്സാക്ഷിക്കുത്തോ ഇല്ലായിരുന്നു. പ്രവാചകരെ(സ) ഖുര്‍ആനിലൂടെ മനസിലാക്കി, കേവല നേട്ടങ്ങളും ഭൗതികലാഭങ്ങളും ആഗ്രഹിക്കാത്തവരാണ് ജൂതരില്‍ നിന്നും ഇസ്‌ലാമിലേക്കു വന്നവര്‍. അവരില്‍ പ്രധാനിയാണ് അബ്ദുല്ലാഹിബ്‌നു […]

ഇനിയുമവര്‍ വിശ്വസിക്കുമെന്നാണോ?

ഇനിയുമവര്‍ വിശ്വസിക്കുമെന്നാണോ?

തിരുദൂതന്മാരിലെ മുന്‍കാലക്കാരുടെ തന്നിഷ്ടവും പിന്‍ഗാമികളുടെ അനുഭവങ്ങളും തിരിച്ചടികളും പില്‍കാലക്കാരില്‍ വീണ്ടുവിചാരമുണ്ടാക്കിയില്ല. അനുസ്യൂതമായി മുഹമ്മദീയ സമൂഹത്തിലും ഉമ്മത്തുദ്ദഅ്‌വയായി (മതബോധനം എത്തിയ വിഭാഗം) അവര്‍ തുടര്‍ന്നു. മൂസ നബി(അ) മുതല്‍ മുഹമ്മദ് നബി(സ) വരെയുള്ള സന്ദേശവാഹകരെ അംഗീകരിക്കാനും പിന്തുടരാനും തയാറാകാതെ നല്ലൊരു ഭാഗവും മാറിനിന്നു. മാനുഷിക ചിന്തകളിലേക്ക് വരാം. ഒരു പ്രയാസമുണ്ടായെന്ന് സങ്കല്‍പിക്കുക. വലിയ ഒരു വിഷമം. വഴികളേറെ താണ്ടിയിട്ടും പല വാതിലുകളില്‍ മുട്ടിയിട്ടും പിരഹാരമുണ്ടാകുന്നില്ല. പലരെയും സമീപീച്ചു. അവരെല്ലാം കൈമലര്‍ത്തി. ഈ ദുരിതത്തിന് പരിഹാരമില്ലെന്ന് മനസും ശരീരവും ഒരുപോലെ […]

1 2 3 7