By രിസാല on March 16, 2019
1326, Article, Articles, Issue, സർവസുഗന്ധി
വിശുദ്ധ ഖുര്‍ആനില്‍ ചിലയിടങ്ങളില്‍ യഹൂദരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നുണ്ട്. ഇവിടെ അക്കാലത്തെ യഹൂദരെയാണോ അതല്ല, പ്രവാചകന്റെ കാലത്തെ യഹൂദരെയാണോ ഉദ്ദേശിക്കുന്നത്? നിഷേധികളുടെ പതനവും സത്യവിശ്വാസം സ്വീകരിക്കേണ്ടതിന്റെ അനിവാര്യതയുമാണ് ഈ അഭിസംബോധനകളുടെ മര്‍മം. ബനൂ ഇസ്‌റയേലികള്‍ക്ക് നാഥന്‍ നല്‍കിയ ഔദാര്യങ്ങളെയും അവര്‍ അവയോട് കാണിച്ച സമീപനവും ഓര്‍മിപ്പിക്കുകയാണെന്ന് ഒരുപക്ഷം പറയുന്നു. തങ്ങളുടെ പൂര്‍വികരുടെ ജീവിതരീതി മനസിലാക്കി സത്യവും അസത്യവും വേര്‍തിരിച്ചറിയാനുള്ള പ്രേരണയാണ് ഇതെന്ന് മറ്റൊരു പക്ഷവും. ഒരു സന്ദര്‍ഭം കാണുക: സൂറത്തുല്‍ ബഖറയിലെ അറുപത്തിമൂന്ന്, അറുപത്തിനാല് ആയത്തുകളുടെ വ്യാഖ്യാനത്തില്‍ […]
By രിസാല on February 25, 2019
1323, Articles, Issue, സർവസുഗന്ധി
ഭിന്ന വികാരങ്ങളാല്‍ സമ്മിശ്രമാണ് മനുഷ്യഹൃദയങ്ങള്‍. സന്തോഷവും സന്താപവും അതില്‍ ഉള്ളടങ്ങിയിട്ടുണ്ട്. സന്തോഷമുണ്ടാവുമ്പോള്‍ ഉള്ളറിഞ്ഞ് ചിരിക്കാനും സന്താപമുണ്ടാകുമ്പോള്‍ അത്യന്തം വേദനിക്കാനും മനുഷ്യഹൃദയത്തിന് പ്രത്യേകമായൊരു കഴിവുണ്ട്. ‘മനുഷ്യന്‍’ എന്ന പ്രയോഗം തന്നെ അങ്ങനെ വരുന്നതാണ്. ‘നീയൊരു മനുഷ്യനാണോടാ?’ എന്ന ചോദ്യത്തിന്റെ ധ്വനി- മനുഷ്യരൂപത്തിലെ മാനുഷിക ഭാവങ്ങൡല്ലാത്തവരെക്കുറിച്ചാണ്. ഹൃദയബന്ധിതമാണ് മനുഷ്യത്വം. തനിക്കുവേണ്ടത് മറ്റൊരുവനും വേണ്ടതാണെന്ന ബോധം മനുഷ്യത്വത്തിന്റെ മൂലശിലയാണ്. അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളില്‍ പ്രതികരിക്കാനാണ് മനുഷ്യമനസ് പ്രേരിപ്പിക്കുക. അതിന്റെ ഗുണ-ദോഷവശങ്ങള്‍ എന്തുതന്നെ ആയാലും സ്ഥിതിയില്‍ മാറ്റമുണ്ടാകില്ല. ആ പ്രതികരണ ശേഷി മനുഷ്യസഹജമാണ്. എന്നാല്‍ […]
By രിസാല on January 11, 2019
1317, Article, Articles, Issue, കവര്‍ സ്റ്റോറി, സർവസുഗന്ധി
കിട്ടാകടവുമായി ബന്ധപ്പെട്ട് സാമ്പത്തിക രംഗങ്ങളില്‍ എന്നും ചര്‍ച്ചകള്‍ സജീവമാണ്. ആധുനിക സാഹചര്യത്തില്‍ മുതലാളിത്ത ചങ്ങാത്ത നയങ്ങളും സന്തുലിത വ്യവസ്ഥയുമെല്ലാം ചര്‍ച്ചയില്‍ കടന്നുവന്നേക്കും. കിട്ടാകടത്തിന്റെ ഗൗരവം മുന്‍നിര്‍ത്തി കുറച്ചുവര്‍ഷങ്ങള്‍ക്ക് റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്ന രഘുറാം രാജന്‍ പ്രധാനമന്ത്രിക്ക് ഒരു കത്തയച്ചിരുന്നു. 2015 ഏപ്രില്‍ 24ന് പ്രസ്തുത കത്തിനെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുകയുമുണ്ടായി. അതിന്റെ പ്രസക്തി മനസിലാക്കിയാവണം 2018 സെപ്തംബര്‍ 12ന് The Wire ല്‍ കത്തിന്റെ പ്രാധാന്യവും കിട്ടാകടത്തിന്റെ പ്രത്യാഘാതങ്ങളും വിശദീകരിച്ചുകൊണ്ട് ഒരു […]
By രിസാല on January 11, 2019
1317, Articles, സർവസുഗന്ധി
നാല്‍പത് വര്‍ഷം നിരന്തരമായി ഒരേ ആഹാരം കഴിച്ചവര്‍ക്ക് അത് മടുത്തു. ചീരയും വെള്ളരിയും ഗോതമ്പും പയറും ഉള്ളിയുമൊക്കെ സ്വന്തമായി കൃഷിചെയ്ത് കഴിക്കാന്‍ അവര്‍ ആഗ്രഹിച്ചു. സ്വാഭാവികം. പക്ഷേ അന്നം തന്നവനെ മറക്കാതെ, നന്ദിബോധം വിടാതെയായിരുന്നു അവര്‍ ആഗ്രഹം പറയേണ്ടിയിരുന്നത്. അതുണ്ടായില്ല. എന്നല്ല, അവര്‍ പലപ്പോഴും കുറ്റപ്പെടുത്തുകയും ചെയ്തു. മന്നും സല്‍വയും(കാടയും കട്ടിത്തേനും) അവര്‍ക്കത്ര പരിചിതമായ ഭക്ഷണക്കൂട്ടുമല്ല. അതായിരിക്കാം മടുപ്പിന് വേറൊരു കാരണം. വിശന്നുവലഞ്ഞ് മരുഭൂമിയില്‍ അലഞ്ഞവര്‍ക്ക് അന്നത് കിട്ടിയപ്പോഴുള്ള സന്തോഷം പറയേണ്ട. പക്ഷേ ഇന്നവര്‍ അതൊക്കെ മറന്നു. […]
By രിസാല on November 12, 2018
1308, Article, Articles, Issue, സർവസുഗന്ധി
എന്തുകൊണ്ടാണ് ഇസ്രയേല്‍ ജനം ഇങ്ങനെ ഉടയതമ്പുരാനാല്‍ ശുശ്രൂഷിക്കപ്പെടുന്നത്? എത്രമാത്രം നന്ദികേട് അവര്‍ കാണിച്ചു. എന്നിട്ടും ദയാനിധിയായ നാഥന്‍ അവരെ കൈവിടുന്നില്ല. ആകാശത്തുനിന്നും കടലിന്റെ മധ്യത്തിലൂടെ കടന്നു പോകാന്‍ വഴി, നിരന്തരമായ പ്രവാചകാഗമനം… ഇങ്ങനെ എണ്ണിത്തീര്‍ക്കാനാവാത്ത ഭാഗ്യങ്ങള്‍ വാങ്ങിയ ജനതയാണവര്‍. അവര്‍ പെട്ടെന്ന് പാഠം പഠിക്കും. പക്ഷേ, ഒന്ന് ഉറങ്ങി എഴുന്നേല്‍ക്കുമ്പോഴേക്ക് എല്ലാം മറക്കും. അല്ലെങ്കില്‍ ബോധപൂര്‍വം കണ്ടില്ലെന്ന് നടിക്കും. അനുഗ്രഹം വരുന്നു, നിഷേധിക്കുന്നു. ഇങ്ങനെയായിരുന്നു അവരുടെ ചാക്രികചരിത്രം. ‘നാം നിങ്ങളോട് പറഞ്ഞതോര്‍ക്കൂ: നിങ്ങള്‍ ഈ നാട്ടില്‍ പ്രവേശിക്കുക. […]