By രിസാല on October 20, 2018
1305, Article, Articles, Issue, സർവസുഗന്ധി
സ്വാതന്ത്ര്യത്തിന്റെ സുഖക്കാറ്റ് വീശുമ്പോള്‍ മനുഷ്യന് പലപ്പോഴും അടിതെറ്റും. ഇസ്രയേല്‍ ജനത്തിന്റെ ചരിത്രത്തിലും ആ വീഴ്ച കാണാം. നേര്‍ക്കുനേര്‍ ചിന്തിച്ചാല്‍ അവരങ്ങനെ ധാര്‍മികമായി വീണുപോവേണ്ട ഒരു സമൂഹമല്ല. ദൈവിക ദൃഷ്ടാന്തങ്ങള്‍ നേരില്‍ കണ്ടവരാണവര്‍. നമ്മെപ്പോലെയല്ല, നമ്മളിലൊക്കെ വിശ്വസ്തരെ കേട്ടംഗീകരിക്കുകയാണ്. അവര്‍ക്കിതൊരു നേരനുഭവമായിരുന്നു. എന്നിട്ടും സുഖം തഴുകിയപ്പോള്‍ അവര്‍ പതറി. ദുഃഖത്തില്‍ മനുഷ്യന്‍ പതറിപ്പോവാറുണ്ട്. അതുപോലെ സുഖത്തിലും മനുഷ്യന്‍ പതറിപ്പോവും. അതെങ്ങനെ? അവന്‍ ചിട്ടകള്‍ കൈവിടും. അനുഗ്രഹങ്ങള്‍ മറക്കും. ധൂര്‍ത്ത് ചെയ്യും. ദരിദ്രരെ കൈവെടിയും. പലതരം ആര്‍ത്തികളുടെ പിടിയില്‍പെടും. ചെങ്കടലിലെ […]
By രിസാല on September 12, 2018
1300, Article, Articles, Issue, സർവസുഗന്ധി
ഫിര്‍ഔന്‍. ചരിത്രത്തിലെ ക്രൂരരായ ചക്രവര്‍ത്തിമാരില്‍ ഒരാള്‍. ദൈവമായി സ്വയം പ്രതിഷ്ഠിച്ചവന്‍. വംശവെറിയും ആത്മരതിയും ചേര്‍ന്നാല്‍ ഫറോവയാകുമെന്ന് ചരിത്രം. അധികാരമുറപ്പിക്കാന്‍ വംശവിഛേദം നടപ്പാക്കിയ സ്വേഛാധിപതി. ഇസ്രയേല്‍ വംശജരുടെ പരീക്ഷണ കാലമായിരുന്നു അത്. കോപ്റ്റിക് വംശജരുടെ കൊടിയ പീഡനത്തില്‍, ദുര്‍ബലരായ ആ ജനത അങ്ങേയറ്റം സഹിക്കേണ്ടിവന്നു. ഒടുവില്‍ അവര്‍ക്കിടയില്‍നിന്ന് വിമോചകന്‍ വന്നു; കലീമുല്ലാഹി മൂസാ(അ). പുരാതനമായ ഈജിപ്തിലെ അധികാരിയുടെ കൊട്ടാരമാണ് ‘ഫറവോ’. മഹത്തായ ഗൃഹം എന്നാണര്‍ത്ഥം. കാലക്രമത്തില്‍ രാജാക്കന്മാരെ അപ്പേരില്‍തന്നെ വിശേഷിപ്പിച്ചുതുടങ്ങി. എന്തായാലും ഇസ്രയേല്‍ ജനം രക്ഷപ്പെട്ടു. ഖുര്‍ആന്‍ അവരെ […]
By രിസാല on July 11, 2018
1292, Article, Articles, Issue, സർവസുഗന്ധി
ആരാണ് ഖാശിഅ്- ഭക്തിയോടെ കീഴൊതുങ്ങുന്നവന്‍? ഖുര്‍ആനില്‍ കാണാം: തങ്ങളുടെ രക്ഷിതാവിനെ കണ്ടുമുട്ടേണ്ടവരാണെന്നും അവനിലേക്ക് തിരിച്ചുചെല്ലേണ്ടവരാണെന്നും മനസിലാക്കുന്നവരാണ് അവര്‍(ആശയം/ സൂറത്തുല്‍ബഖറ- 46). തനിക്ക് സ്വന്തമായി കഴിവും പ്രാപ്തിയുമുണ്ടെന്ന് വിചാരിക്കുന്നവരുണ്ട്. അഹങ്കാരമായിരിക്കാം അവര്‍ക്ക്. പടച്ചവനെ അംഗീകരിക്കാന്‍ മനസ് സമ്മതിക്കില്ല. അതേറെ നാള്‍ നീണ്ടുനില്‍ക്കില്ല. ഒരുനാള്‍ തനിക്കുണ്ടെന്ന് വിചാരിക്കുന്ന കഴിവും പ്രാപ്തിയുമൊക്കെ പോവും. ഒന്ന് എഴുന്നേറ്റിരിക്കാന്‍ പോലുമാവാത്ത വിധം മനുഷ്യര്‍ വീഴും. എന്നാലോ പടച്ചവന്‍ അപ്പോഴും അജയ്യനായിരിക്കും. ചിലരെ വീഴ്ത്തിയും ചിലരെ നേരെ നിര്‍ത്തിയും അവന്റെ അധികാരം നിലനില്‍ക്കും. ഗുരു ശിഷ്യനോടൊരിക്കല്‍ […]
By രിസാല on June 20, 2018
1289, Article, Articles, Issue, സർവസുഗന്ധി
തമിഴില്‍ ഒരു ചൊല്ലുണ്ട്. ‘സൊല്ല് സുല്‍ത്താന്‍ സെയ്‌ല് ശൈത്വാന്‍’- ഉപദേശിക്കുന്നത് രാജാവിനെപ്പോലെ, ചെയ്യുന്നതോ ചെകുത്താന്റെ പണിയും. ചരിത്രത്തിലും ഇത്തരക്കാര്‍ കഴിഞ്ഞുപോയിട്ടുണ്ട്. സ്വജീവിതം പരാജയമാണെങ്കിലും അപരന്റെ കാര്യത്തില്‍ വലിയ ആശങ്കയുള്ളവര്‍. ഉപദേശിക്കാന്‍ മാത്രമായി നടക്കുന്നവര്‍. ജനങ്ങളോട് നല്ലത് ഉപദേശിക്കും. അവരോ, താന്തോന്നികളായി നടക്കും. യഹൂദര്‍ ചരിത്രത്തില്‍ അങ്ങനെയൊരു ഘട്ടത്തിലൂടെ കടന്നുപോയവരാണ്. വിശുദ്ധ ഖുര്‍ആന്‍ ഓര്‍മിപ്പിക്കുന്നുണ്ട്: ‘നിങ്ങള്‍ ജനങ്ങളോട് നന്മ ഉപദേശിക്കുകയും സ്വശരീരങ്ങളെ മറന്നുകളയുകയുമാണോ? അതും നിങ്ങള്‍ വേദഗ്രന്ഥം ഓതിക്കൊണ്ടിരിക്കെത്തന്നെ?ആലോചിക്കുന്നില്ലേ നിങ്ങള്‍?’ (ആശയം: സൂറത്തുല്‍ബഖറ 44). തിരുനബിയുടെ(സ) മുമ്പ് തന്നെ […]
By രിസാല on May 25, 2018
1286, Article, Articles, Issue, സർവസുഗന്ധി
മുസ്‌ലിമിന്റെ ജീവിതം സര്‍വത്ര വണക്കത്തിന്റെതാണ്. അതില്‍ നിബന്ധനകളുണ്ട്, ആസ്വാദനങ്ങളുണ്ട്, ആനുകൂല്യങ്ങളുമുണ്ട്. ഖുര്‍ആന്‍ പറയുന്നു: ‘നിങ്ങള്‍ നിസ്‌കാരം നിലനിര്‍ത്തുക, കുനിയുന്നവരോടുകൂടെ കുനിയുകയും ചെയ്യുക'(ആശയം: സൂറതുല്‍ബഖറ/43). ഒരാള്‍ ശരീരം കൊണ്ട് ചെയ്യുന്നതില്‍ അതിമഹത്താണ് നിസ്‌കാരം. വിശ്വാസിയുടെ നിസ്‌കാരം തിരിച്ചറിയാം. കാപട്യമുള്ളവരുടെതും തിരിച്ചറിയാം. പെരുന്നാള്‍ നിസ്‌കരിച്ച് സായൂജ്യംകൊള്ളുന്നവരും വെള്ളിയാഴ്ചകളില്‍ നിസ്‌കരിച്ച് കടമ വീട്ടിയെന്ന് വിചാരിക്കുന്നവരുമുണ്ട് കൂട്ടത്തില്‍. പള്ളിയും നിസ്‌കാരവും റമളാനില്‍ മാത്രമാണ് ചിലര്‍ക്ക്. ഓത്തും പാട്ടും നിസ്‌കാരവുമായി ഒരുമാസം. അതുകഴിഞ്ഞാല്‍ തീര്‍ന്നു. പിന്നെ അടുത്ത റമളാനാകണം. തൊപ്പിയും മുസ്ഹഫും തസ്ബീഹുമൊക്കെ പൊടിതട്ടിയെടുക്കാന്‍. […]