By രിസാല on May 25, 2018
1286, Article, Articles, Issue, കവര്‍ സ്റ്റോറി
ലഹരിയുടെ പിടിയില്‍ അമരുകയാണ് പുതിയ തലമുറ എന്ന് തെളിയിക്കുന്ന വസ്തുതകളാണ് മാധ്യമങ്ങളിലൂടെയും മറ്റും പുറത്തുവരുന്ന വസ്തുതകള്‍ വ്യക്തമാക്കുന്നത്. സ്കൂളുകളിലും കോളജ് കാമ്പസുകളിലും മയക്കുമരുന്നിന്റെ വ്യാപനം ഭയാനകമായ തോതിലാണെന്ന ആശങ്ക ശരി തന്നെയാണെന്നാണ് ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിവിധ ഏജന്‍സികളിലെ ഉദ്യോഗസ്ഥരും മനശാസ്ത്രവിദഗ്ധരും നിസംശയം പറയുന്നത്. ലഹരിയുടെ വ്യാപനവും ഉപഭോഗവും വ്യക്തമാക്കുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത് കേരളം ഒട്ടും പിന്നിലല്ലെന്ന് തന്നെയാണ്. ഇതേകുറിച്ച് ദേശീയതലത്തില്‍ ചില ഏജന്‍സികള്‍ വ്യക്തമായ പഠനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും സംസ്ഥാന തലത്തില്‍ ഗൗരവതരമായ പഠനങ്ങളോ പരിശോധനകളോ സമഗ്രമായി […]
By രിസാല on May 25, 2018
1286, Article, Articles, Issue, കവര്‍ സ്റ്റോറി
സ്വപ്നഭരിതമായ മനസുമായി 1980കളുടെ പ്രാരംഭത്തില്‍ അലിഗര്‍ മുസ്ലിം സര്‍വകലാശാലയുടെ കാമ്പസില്‍ കാലെടുത്തുവെച്ചപ്പോള്‍ ഉള്ളകം സന്തോഷാതിരേകത്താല്‍ കുളിരണിഞ്ഞിരുന്നത്, ഒരു ജനതയുടെ ശിരോലിഖിതം തിരുത്തിക്കുറിക്കാന്‍ കെട്ടിപ്പടുത്ത ഒരു വിദ്യാപീഠത്തിന്റെ നടുമുറ്റത്താണല്ലോ വന്നുനില്ക്കുന്നത് എന്നോര്‍ത്താണ്. അധികാരവും പ്രതാപൈശ്വര്യങ്ങളും കൈമോശം വന്ന ഇന്ത്യയിലെ മുസ്ലിംകള്ക്ക് പുതിയൊരു ദിശാബോധം പകരാന്‍ സര് സയ്യിദ് അഹ്മദ് ഖാന് എന്ന ക്രാന്തദര്‍ശിയും അദ്ദേഹത്തിന്റെ ശിഷ്യന്മാരും പടിപടിയായി വളര്‍ത്തിക്കൊണ്ടുവന്ന ഒരു വിദ്യാലയം, ഒരു നൂറ്റാണ്ടിനിടയില്‍ നിര്‍ഭാഗ്യരായ ഒരു സമൂഹത്തിന്റെ തലയിലെഴുത്ത് തിരുത്തിക്കുറിക്കുകയും ആധുനിക ഇന്ത്യയുടെ ചരിത്രത്തില്‍ നിര്‍ണായക പങ്കുവഹിക്കുകയും […]
By രിസാല on May 25, 2018
1286, Article, Articles, Issue, അഭിമുഖം
ആത്മവിശ്വാസവും കഠിനാധ്വാനവുമുണ്ടെങ്കില്‍ ഏതൊരു സാധാരണക്കാരനും ഐ.എ.എസുകാരനാകാം. മലപ്പുറം വേങ്ങര ഊരകം പുത്തന്‍പീടിയേക്കല്‍ മുഹമ്മദ് ജുനൈദ് നമുക്ക് കാണിച്ചുതരുന്നതും അതാണ്. കഴിഞ്ഞ വര്‍ഷത്തെ ഐ.എ.എസ് പരീക്ഷയ്ക്ക് ഇരുന്നൂറാം റാങ്ക് വാങ്ങിച്ച ഈ മദ്റസാധ്യാപകന്റെ മകന് രണ്ടുവര്‍ഷത്തെ നിരന്തര പരിശ്രമം കൊണ്ടാണ് ഐ.എ.എസ് കൈപ്പിടിയിലൊതുക്കാന്‍ കഴിഞ്ഞത്. ”മനസിന് ഉറപ്പുണ്ടെങ്കില്‍ ഐ.എ.എസ് പരീക്ഷയ്ക്ക് തയാറെടുക്കാം. വേറെ ആരുടെയും താല്‍പ്പര്യത്തിന് വേണ്ടി വരരുത്. ഇതിന്റെ പരിശീലനവും പഠനവും ഭാരിച്ചൊരു സാമ്പത്തികബാധ്യത വരുത്തിവയ്ക്കുമെന്ന പ്രചാരണം ശരിയല്ല. പഠിക്കാനുള്ള ഇച്ഛാശക്തിയുണ്ടെങ്കില്‍ പണം അധികം വേണ്ടതില്ല.” ഊരകത്തെ […]
By രിസാല on May 25, 2018
1286, Article, Articles, Issue, മരുഭൂമിയിലെ തേനറകൾ
സകാക്കയില്‍ ഞാനും മാലിക്കും ഒരു അറബി കുടുംബത്തിന്റെ അതിഥികളായിരുന്നു. സമദിന്റെ സുഹൃത്തും ഒരിക്കല്‍ അദ്ദേഹത്തിന്റെ സ്പോണ്‍സറും ആയിരുന്ന മുക്ലെഫ്അല്‍ സൈദും മകന് ഹമൂദ് അല്‍സൈദുമായിരുന്നു ഞങ്ങളെ എതിരേറ്റത്. ഞാന്‍ വരുന്നു എന്നറിഞ്ഞപ്പോള്‍ പരിചയപ്പെടാനുള്ള ആഗ്രഹം അവര്‍ പ്രകടിപ്പിച്ചതാണ്. പിതാവിനും പുത്രനും ഇംഗ്ലീഷ് ഭാഷയില്‍ നല്ല അവഗാഹമുണ്ട്. അതുകൊണ്ട് സംസാരിക്കാന്‍ ഒട്ടും പ്രയാസമുണ്ടായില്ല. കിംഗ് അബ്ദുല്‍അസീസ് സ്ട്രീറ്റിലായിരുന്നു അവരുടെ വീട്. പ്രധാന വീടിനുപുറത്ത് അതിഥിമന്ദിരം. അവിടേക്കാണ് അവര്‍ ഞങ്ങളെ സ്വീകരിച്ചുകൊണ്ടുപോയത്. അല്‍ജൗഫ് മേഖലയിലെ പൗരാണികമായ ചരിത്രത്തെക്കുറിച്ചും ഈ ജനവാസത്തെക്കുറിച്ചും […]
By രിസാല on May 25, 2018
1286, Article, Articles, Issue, സർവസുഗന്ധി
മുസ്ലിമിന്റെ ജീവിതം സര്‍വത്ര വണക്കത്തിന്റെതാണ്. അതില്‍ നിബന്ധനകളുണ്ട്, ആസ്വാദനങ്ങളുണ്ട്, ആനുകൂല്യങ്ങളുമുണ്ട്. ഖുര്‍ആന്‍ പറയുന്നു: ‘നിങ്ങള്‍ നിസ്കാരം നിലനിര്‍ത്തുക, കുനിയുന്നവരോടുകൂടെ കുനിയുകയും ചെയ്യുക'(ആശയം: സൂറതുല്‍ബഖറ/43). ഒരാള്‍ ശരീരം കൊണ്ട് ചെയ്യുന്നതില്‍ അതിമഹത്താണ് നിസ്കാരം. വിശ്വാസിയുടെ നിസ്കാരം തിരിച്ചറിയാം. കാപട്യമുള്ളവരുടെതും തിരിച്ചറിയാം. പെരുന്നാള്‍ നിസ്കരിച്ച് സായൂജ്യംകൊള്ളുന്നവരും വെള്ളിയാഴ്ചകളില്‍ നിസ്കരിച്ച് കടമ വീട്ടിയെന്ന് വിചാരിക്കുന്നവരുമുണ്ട് കൂട്ടത്തില്‍. പള്ളിയും നിസ്കാരവും റമളാനില്‍ മാത്രമാണ് ചിലര്‍ക്ക്. ഓത്തും പാട്ടും നിസ്കാരവുമായി ഒരുമാസം. അതുകഴിഞ്ഞാല്‍ തീര്‍ന്നു. പിന്നെ അടുത്ത റമളാനാകണം. തൊപ്പിയും മുസ്ഹഫും തസ്ബീഹുമൊക്കെ പൊടിതട്ടിയെടുക്കാന്‍. […]