സർവസുഗന്ധി

സംശയം

സംശയം

അല്ലാഹുവിന്റെ രണ്ടുതരം വിശേഷണങ്ങളാണ് ജലാലിയതും ജമാലിയതും. അഥവാ പ്രൗഢിയും അലങ്കാരവും. ജബ്ബാര്‍, ഖഹ്ഹാര്‍, മുതകബ്ബിര്‍ തുടങ്ങിയവ ജലാലിയ്യായ/ പ്രൗഢമായ വിശേഷണങ്ങളാണ്. റഹീം, വദൂദ്, ഗ്വഫൂര്‍, തവ്വാബ് ആദിയായവ ജമാലിയ്യായ/ അലങ്കാര ബന്ധിതമായ വിശേഷണങ്ങളും. പടച്ചവന്‍ ഇഷ്ടപ്പെട്ടവരിലും ഈ ഗുണവിശേഷണങ്ങളുടെ അടയാളങ്ങള്‍ കാണാനാവും. ചിലരില്‍ ജലാലിയതിന്റെ തോത് കൂടിയിട്ടും, മറ്റ് ചിലരില്‍ ജമാലിയത്തിന്റെ തോത് കൂടിയിട്ടുമാണുണ്ടാവുക. വേറെ ചിലരില്‍ രണ്ടു വിശേഷണങ്ങളുടെയും സമ്മേളനം കാണാം. തിരുനബിയില്‍ അതുണ്ട്. പക്ഷേ ജമാലിയ്യായ വിശേഷണഗുണമാണ് തിരുനബിയിലും കൂടുതല്‍ കണ്ടിരുന്നത്. അല്ലാഹുവിന്റെ ഈ […]

യാ അയ്യുഹന്നാസ്

യാ അയ്യുഹന്നാസ്

കപടവിശ്വാസത്തെ നിശിതമായി വിമര്‍ശിക്കുകയായിരുന്നല്ലോ. കാണാനും കേള്‍ക്കാനും പറയാനും ശേഷിയുണ്ടായിരുന്നവരാണ് കപടവിശ്വാസികള്‍. എന്നിട്ടും ഖുര്‍ആന്‍ മുനാഫിഖുകളെ പരിചയപ്പെടുത്തിയത് അന്ധരും ബധിരരും മൂകരും ആയിട്ടാണ്. എത്രമേല്‍ മൂര്‍ച്ചയുള്ള വിളിയാണിത്. അവര്‍ക്കങ്ങനെ ഇന്ദ്രിയാനുഭവങ്ങള്‍ ഉള്ളതായിത്തന്നെ ഖുര്‍ആന്‍ പരിഗണിച്ചില്ല. കേള്‍ക്കേണ്ടത് കേട്ടില്ല, കാണേണ്ടത് കണ്ടില്ല, പറയേണ്ടത് പറഞ്ഞില്ല എന്ന് ഖുര്‍ആന്‍ പ്രയോഗത്തില്‍നിന്ന് ആര്‍ക്കും മനസ്സിലാവും. ബഖറയിലെ ഈ പതിനെട്ടാം സൂക്തത്തിന് വേറൊരു അര്‍ത്ഥതലം കൂടിയുണ്ട്. കേള്‍വിയും കാഴ്ചയും മൊഴിശേഷിയും അല്ലാഹുവിന്റേതാണ്. അവന്റെ അനുഗ്രഹവും ഔദാര്യവും കൊണ്ടാണ് നമ്മുടെ കാതും കണ്ണും നാവും പ്രവര്‍ത്തനക്ഷമമാവുന്നത്. […]

ഇടിമിന്നലുകളുടെ പ്രമേയം

ഇടിമിന്നലുകളുടെ പ്രമേയം

ബഖറ പതിനേഴിലുള്ള ഒരുപമ ശ്രദ്ധിക്കൂ: ഒരാള്‍ തീ കൊളുത്തി. കൂരിരുട്ടാകെ അകന്നുപോയി. ഇരുട്ടില്‍ തപ്പിയവര്‍ക്കൊക്കെയും വഴികള്‍ തെളിഞ്ഞു. ആര്‍ത്തിയോടെ അവര്‍ യാത്രക്കൊരുങ്ങി. അതോടെ വെളിച്ചമണഞ്ഞു. ഇരുട്ട് പടര്‍ന്നു. അവരെ അല്ലാഹു ഇരുട്ടിലലയാന്‍ വിട്ടു. അവര്‍ അന്ധരും ബധിരരും മൂകരുമായി. മറ്റൊരുപമ പറയുന്നു: കൂരാകൂരിരുട്ട്. ഇടിമിന്നലുകള്‍ തിമിര്‍ത്താടുന്നു. മരണഭയം കൊണ്ട് ചെവികളില്‍ വിരലുകയറ്റി നടക്കുകയാണ്. പക്ഷേ ഇരുട്ടില്‍ ഒരടിവെക്കാനാവുന്നില്ല. മിന്നല്‍ വെളിച്ചത്തില്‍ അല്‍പം മുന്നോട്ട് നീങ്ങുന്നു. മിന്നലടങ്ങിയാല്‍ നടത്തം അതോടെ നില്‍ക്കുന്നു. കണ്ണടിച്ചുപോകുമാര്‍ ശക്തമാണ് മിന്നല്‍പിണറുകള്‍. പക്ഷേ അല്ലാഹു […]

ഇരുട്ടിന്റെ കൂട്ട്

ഇരുട്ടിന്റെ കൂട്ട്

‘അല്ലാഹു കപടവിശ്വാസികളെ പരിഹസിക്കുന്നു'(ബഖറ 15). കപടവിശ്വാസികള്‍ സ്വയം പരിഹാസ്യരാവുകയാണ് എന്നാണ് ഇതിന്റെ സാരം. വിശ്വാസികളെ പരിഹസിക്കുകയും നിന്ദിക്കുകയും ചെയ്യുന്നവരാണല്ലോ അവര്‍. അതിന് അവര്‍ക്ക് കിട്ടിയ ഫലമാണ് അല്ലാഹുവിന്റെ പരിഹാസം. ചോദിച്ചുവാങ്ങിയ നിന്ദ്യത. അല്ലാഹുവിന്റെ പരിഹാസത്തെക്കാള്‍ വലിയ നിന്ദ്യത വേറെയുണ്ടോ? പരിഹാസം സാരമായ അപരാധമാണ്. വിശ്വാസികളുടെതായാലും കപടവിശ്വാസികളുടെതായാലും. ജന്മവൈകല്യമുള്ളവരെയും അംഗപരിമിതിയുള്ളവരെയും പരിഹസിക്കുന്നതിലൂടെ അത് നിശ്ചയിച്ച പടച്ചവനെ കൂടി പരിഹസിക്കുകയാണ്. അല്ലാഹുവിന്റെ നിശ്ചയത്തെ കൊച്ചാക്കി കാണുന്നുവെന്നാണ് ഈ പരിഹാസച്ചിരിയുടെ അര്‍ത്ഥം. വാക്കുകളിലൂടെ എന്ന പോലെ നോട്ടവും ചിരിയും ഉള്ളിലിരിപ്പുമെല്ലാം പരിഹാസത്തോടെ […]

അല്ലാഹുവിന്റെ ഔദാര്യവും തീരുമാനവും

അല്ലാഹുവിന്റെ ഔദാര്യവും തീരുമാനവും

വെളിച്ചത്തെ അനുഭവിച്ചറിയുന്നത് ഇരുളുള്ളത് കൊണ്ടാണ്. നേര്‍മാര്‍ഗത്തെ ദുര്‍മാര്‍ഗമുള്ളതുകൊണ്ടും പകല്‍ രാവുള്ളതുകൊണ്ടും തിരിച്ചറിയാനാവുന്നു. സത്യവിശ്വാസികളുടെ അടയാളങ്ങളും വിശേഷങ്ങളും പറഞ്ഞതിന് ശേഷം സത്യനിഷേധികളെക്കുറിച്ചാണ് ബഖറ സംസാരിക്കുന്നത്. ‘അവിശ്വാസികളോട് മുന്നറിയിപ്പ് നല്‍കുന്നതും നല്‍കാതിരിക്കുന്നതും ഒരുപോലെയാണ് അവര്‍ വിശ്വസിക്കുകയില്ല'(2/6). അകക്കണ്ണും ദിശാബോധവുമില്ലാത്ത അവിശ്വാസികളെ സംബന്ധിച്ചാണിക്കാര്യം പറഞ്ഞിരിക്കുന്നത്. കഫറൂ എന്നാണല്ലോ ഉപയോഗിച്ച വാക്ക്. മറഞ്ഞു, മറച്ചു എന്നാണ് അതിന്റെ പദസാരം. സന്മാര്‍ഗത്തിന്റെ നേര്‍വെളിച്ചം കടക്കാത്ത രൂപത്തില്‍ അവരുടെ മനസ്സ് ഇരുട്ട് പുതച്ചിരിക്കുന്നു. സത്യത്തെ മറച്ചുവെച്ചിരിക്കുകയാണവര്‍. ശരിയായ ബോധനം കൊണ്ട് ചിലര്‍ വെളിച്ചത്തെത്താറുണ്ട്. പ്രപഞ്ച പ്രതിഭാസങ്ങളെ […]