By രിസാല on January 15, 2018
1267, Article, Articles, Issue, കവര്‍ സ്റ്റോറി
കൊളോണിയല്‍ കാലത്തിനു ശേഷം രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങളുമായുള്ള മുസ്ലിം സംഘങ്ങളുടെ വൈവിധ്യമാര്‍ന്ന ഇടപാടുകള്‍ പരിശോധിക്കണമെങ്കില്‍, ബാബരി മസ്ജിദില്‍ കേന്ദ്രീകൃതമായ മുസ്ലിം രാഷ്ട്രീയ ആഖ്യാനത്തെ ഉപേക്ഷിക്കേണ്ടതുണ്ട്. 1992 ഡിസംബര്‍ ആറിന് സംഭവിച്ച ബാബരി മസ്ജിദിന്റെ തകര്‍ച്ചയോട് ബന്ധപ്പെടുത്തിയാണ് പലപ്പോഴും ഇന്ത്യയിലെ മുസ്ലിം രാഷ്ട്രീയം മനസിലാക്കപ്പെടുന്നത്. ഉപഭൂഖണ്ഡത്തിലേക്കുള്ള ഇസ്ലാമിന്റെ വരവ്, മുസ്ലിം ഭരണം, മുസ്ലിം വിഭാഗീയത, വിഭജനം, ഉര്‍ദു, അലിഗഢ്, വര്‍ഗീയ കലാപങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ക്കും ബാബരി മസ്ജിദിനുമിടയില്‍ നേരിട്ട് ബന്ധം ആരോപിച്ചു കൊണ്ടാണ് ഇന്ത്യയിലെ മുസ്ലിംകളുടെ ‘വളര്‍ച്ചയും തളര്‍ച്ച’യും വിലയിരുത്തപ്പെടുന്നത്. […]
By രിസാല on January 15, 2018
1267, Article, Articles, Issue, അഭിമുഖം
കേരളത്തിന്റെ വിസ്മയമാണ് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്. ഒരേസമയം ബഹുമുഖങ്ങളില്‍ അന്യാദൃശമായ പ്രതിഭയും പ്രാഗല്ഭ്യവും തെളിയിച്ച അദ്ഭുതം. പള്ളിദര്‍സിന്റെ ചിട്ടവട്ടങ്ങളും മൗലികതയും കൈവിടാതെ ശിഷ്യര്‍ക്ക് അറിവ് പകരുന്ന ഗുരുനാഥന്, ഒരു സമൂഹത്തിന് ഒന്നടങ്കം മനക്കരുത്തുള്ള നേതൃത്വവും ദിശാബോധവും നല്കുന്ന ലീഡര്‍, അനേകം സ്ഥാപനങ്ങളെയും സംഘടനകളെയും ഉള്‍ക്കാഴ്ചയോടെ മുന്നോട്ടു കൊണ്ടുപോകുന്ന മാനേജ്മെന്റ് വിദഗ്ധന്‍, അശരണര്‍ക്കും സങ്കടപ്പെടുന്നവര്‍ക്കും മുന്നില്‍ ആശ്വാസത്തിന്റെയും സാന്ത്വനത്തിന്റെയും സ്നേഹസ്പര്‍ശമായി മാറുന്ന ആത്മീയഗുരു, കേവലനേട്ടങ്ങള്ക്കു വേണ്ടി അടിസ്ഥാന ആദര്‍ശങ്ങളെയും വിശ്വാസപ്രമാണങ്ങളെയും അടിയറവയ്ക്കാത്ത ധീരന്, പൊതുസമൂഹത്തിനു മുന്നില്‍ മുസ്ലിം […]
By രിസാല on January 15, 2018
1267, Article, Articles, Issue, അഭിമുഖം
നാല്പതു വര്‍ഷത്തെ മര്‍കസ് ഒരു സംസ്കാരത്തെ രൂപപ്പെടുത്തിയത് എങ്ങനെയൊക്കെയാണ്? പഠിക്കുന്നത് പ്രാവര്‍ത്തികമാക്കുമ്പോഴാണ് വിദ്യാഭ്യാസത്തിന്റെ ഫലം സിദ്ധിക്കുന്നത്. പഠനം പഠനത്തിന് വേണ്ടി എന്നതല്ല, പഠനം പ്രവര്‍ത്തിക്കാന്‍ എന്നതാണ് നമ്മുടെ തത്വം. റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസത്തിന് മര്‍കസ് പ്രാമുഖ്യം നല്‍കുന്നത് അതുകൊണ്ടാണ്. അറിവുകളോടൊപ്പം അത് പ്രയോഗിക്കാനുള്ള പര്ണശാലകൂടി ഒരുക്കുകയാണ് മര്‍കസ്. നന്മയും സ്നേഹവും മാനവികതയും നമ്മുടെ ജീവിത ശൈലിയാകുകയാണ് വേണ്ടത്. ആത്യന്തികമായി ഇസ്ലാം വിഭാവനം ചെയ്യുന്ന ഈ മൂല്യങ്ങളെ സമൂഹത്തില്‍ പ്രസരിപ്പിക്കുകയാണ് മര്‍കസ് ചെയ്യുന്നത്. വിദ്യാഭ്യാസം, വാണിജ്യം, ആരോഗ്യം, ജീവ കാരുണ്യം […]
By രിസാല on January 15, 2018
1267, Article, Articles, Issue, കവര്‍ സ്റ്റോറി
റൈഹാന്‍ വാലി. മര്‍കസിനെ സ്നേഹിക്കുന്ന എല്ലാവര്ക്കും അറിയാം. അനാഥരുടെ താഴ്വാരമാണത്. അനാഥത്വം മറന്ന് വളരുന്ന തുളസിപ്പൂക്കളുടെ താഴ്വാരം. ആരോരുമില്ലാത്ത ബാല്യങ്ങളെ അങ്ങനെ വളര്‍ത്തണമെന്നാണല്ലോ തിരുനബിയുടെ ആഗ്രഹം. അനാഥ മക്കള്‍ക്ക് വിഷമം വരുംവിധം സ്വന്തം മക്കളെ പരിധി കവിഞ്ഞ് ലാളിക്കരുതെന്ന് പറഞ്ഞു തിരുനബി. തുര്‍ക്കിയ ഓര്‍ഫനേജ് എന്നായിരുന്നു നേരത്തെയുള്ള പേര്. മര്‍കസിന് ഏറ്റവും വേണ്ടപ്പെട്ട അബ്ദുല്ലാ കുലൈബ് അല്‍ഹാമിലി എന്ന അറബ് പൗരന് അദ്ദേഹത്തിന്റെ പ്രിയപത്നി തുര്‍കിയ്യയുടെ പരലോക ഗുണത്തിനായി കരുതിവെച്ച പണമുപയോഗിച്ച് സ്ഥാപിച്ചതാണ് തുര്‍ക്കിയ ഓര്‍ഫനേജ്. ഓര്‍ഫനേജ് […]
By രിസാല on January 15, 2018
1267, Article, Articles, Issue, സർവസുഗന്ധി
‘അല്ലാഹു കപടവിശ്വാസികളെ പരിഹസിക്കുന്നു'(ബഖറ 15). കപടവിശ്വാസികള്‍ സ്വയം പരിഹാസ്യരാവുകയാണ് എന്നാണ് ഇതിന്റെ സാരം. വിശ്വാസികളെ പരിഹസിക്കുകയും നിന്ദിക്കുകയും ചെയ്യുന്നവരാണല്ലോ അവര്‍. അതിന് അവര്‍ക്ക് കിട്ടിയ ഫലമാണ് അല്ലാഹുവിന്റെ പരിഹാസം. ചോദിച്ചുവാങ്ങിയ നിന്ദ്യത. അല്ലാഹുവിന്റെ പരിഹാസത്തെക്കാള്‍ വലിയ നിന്ദ്യത വേറെയുണ്ടോ? പരിഹാസം സാരമായ അപരാധമാണ്. വിശ്വാസികളുടെതായാലും കപടവിശ്വാസികളുടെതായാലും. ജന്മവൈകല്യമുള്ളവരെയും അംഗപരിമിതിയുള്ളവരെയും പരിഹസിക്കുന്നതിലൂടെ അത് നിശ്ചയിച്ച പടച്ചവനെ കൂടി പരിഹസിക്കുകയാണ്. അല്ലാഹുവിന്റെ നിശ്ചയത്തെ കൊച്ചാക്കി കാണുന്നുവെന്നാണ് ഈ പരിഹാസച്ചിരിയുടെ അര്‍ത്ഥം. വാക്കുകളിലൂടെ എന്ന പോലെ നോട്ടവും ചിരിയും ഉള്ളിലിരിപ്പുമെല്ലാം പരിഹാസത്തോടെ […]