By രിസാല on December 6, 2017
1262, Article, Articles, Issue, സർവസുഗന്ധി
വിശ്വാസിയുടെ ഒന്നാമത്തെ അടയാളമാണ് ഗയ്ബ് – അദൃശ്യ കാര്യങ്ങളിലുള്ള ഉറച്ച വിശ്വാസം. മനസ്സുറപ്പാണ് വിശ്വാസം. രണ്ടാമത്തെ അടയാളം നിസ്‌കാരം കൊണ്ടുനടക്കലാണ്. വിശ്വാസിയുടെ വിധേയത്വം വാക്കുകളിലും വിശ്വാസത്തിലും മാത്രമൊതുങ്ങാതെ പ്രയോഗതലത്തില്‍ കൂടി ഉണ്ടാവണമെന്നാണ് ഈ സൂക്തം വെളിപ്പെടുത്തുന്നത്. ഇമാം ജീലാനിയുടെ(റ) വാക്കുകള്‍: മുഴുവന്‍ ശാരീരികാവയവങ്ങളുടെയും അുസരണയാണ് നിസ്‌കാരം. വിശ്വാസികള്‍ക്ക് വേറെയും അടയാളങ്ങളുണ്ട്. അവ ഖുര്‍ആന്‍ പറയുന്നത് കാണുക: മുന്‍കാല വേദങ്ങളിലും ഖുര്‍ആനിലും ലോകാവസാനത്തിലും വിശ്വസിക്കുന്നവരാണവര്‍(ബഖറ 4). മുന്‍കാലവേദഗ്രന്ഥങ്ങള്‍ അനുസരിച്ചും അംഗീകരിച്ചും കഴിഞ്ഞ ജൂതന്മാരോടും ക്രിസ്ത്യാനികളോടും ഖുര്‍ആന്‍ സംസാരിക്കുന്നുണ്ട്. തിരുനബിയുടെ […]
By രിസാല on November 4, 2017
1257, Articles, Issue, സർവസുഗന്ധി
നേര്‍വഴിയിലെത്തിയവര്‍ ഭാഗ്യവാന്മാര്‍. അവര്‍ക്ക് ഹൃദയ വിശാലതയും സൂക്ഷ്മതയും അല്ലാഹു നല്‍കുന്നു. സൂറത്ത് മുഹമ്മദ് 17 ഇക്കാര്യം പ്രതിപാദിക്കുന്നുണ്ട്. പാരത്രിക ലോകത്ത് സുഖലോക പാരമ്യതയാണ് ഓരോ വിശ്വാസിയുടെയും തേട്ടം. അഥവാ സ്വര്‍ഗത്തെയും അതിലെ അനിര്‍വചനീയ അനുഗ്രഹങ്ങളെയും. അതിനൊരു കാരണവുമുണ്ട്. ഉടയോന്‍ സ്വര്‍ഗത്തെ ചൂണ്ടി പറയുന്നുണ്ടല്ലോ ഇത് എന്റെ അടിമക്ക് വേണ്ടിയുള്ളതാണ്. ഞാനിത് അവന് നല്‍കുന്നതാണ്. ദൈവകോപത്തിനിരയായവര്‍ക്ക് പക്ഷേ സ്വര്‍ഗപ്രവേശം സാധ്യമല്ല. ഫാതിഹയിലെ മുഖ്യമായ ഇരക്കല്‍ അതുതന്നെയല്ലേ. നാഥാ, നിന്റെ കോപത്തിനിരയായവരുടേതല്ലാത്ത വഴിയില്‍ കൂട്ടണേ. തീക്ഷ്ണനോട്ടത്തിനിരയായവരുടെ ദുരനുഭവം സൂറത്ത് മാഇദ […]
By രിസാല on October 18, 2017
1255, Article, Articles, Issue, സർവസുഗന്ധി
ഉമര്‍(റ) ഒരനുഭവം പറയുന്നു: ‘ഒരാള്‍ നബിയുടെ അടുത്ത് വന്നു. നബിയുടെ കാല്‍മുട്ടോട് കാല്‍മുട്ട് ചേര്‍ത്തുവെച്ച് ഇരുന്നു. ഞങ്ങള്‍ക്കാര്‍ക്കും അദ്ദേഹത്തെ അറിയില്ല. യാത്ര ചെയ്തുവരുന്നതിന്റെ ലക്ഷണമൊന്നും അയാളില്‍ ദൃശ്യമല്ലതാനും. വന്നിരുന്ന് തിരുദൂതരോട് അയാള്‍ ചോദിച്ചുതുടങ്ങി: എന്താണ് ഇസ്‌ലാം? അല്ലാഹു ഏകനായ ആരാധ്യനാണ്. മുഹമ്മദ് നബി അല്ലാഹുവിന്റെ ദൂതനാണ്. നിസ്‌കാരം നിലനിര്‍ത്തുകയും സകാത്ത് വീട്ടുകയും ചെയ്യുക. നോമ്പ് അനുഷ്ഠിക്കുക. ഹജ്ജ് ചെയ്യുക. ആഗതന്‍ ഉത്തരം ശരിവെച്ചു. പിന്നെ ചോദിച്ചത് ഈമാനെ സംബന്ധിച്ചാണ്. അല്ലാഹുവിലും മലക്കുകളിലും വേദങ്ങളിലും ദൂതന്മാരിലും വിധിയിലും അന്ത്യദിനത്തിലും […]
By രിസാല on October 12, 2017
1254, Article, Articles, Issue, സർവസുഗന്ധി
ഫാതിഹയിലെ മൂന്നാം സൂക്തത്തിന്റെ പ്രമേയം അല്ലാഹുവിന്റെ അനുഗ്രഹമാണ്. അവന്‍ സര്‍വ സ്തുതിക്കും അര്‍ഹനാണ് എന്ന രണ്ടാം വചനത്തിന്റെ കാരണം കൂടി ഈ സൂക്തത്തിലുണ്ട്. അവനാണ് കരുണാവാരിധിയായവന്‍. എണ്ണി നിശ്ചയിക്കാന്‍ കഴിയാത്തത്ര അനുഗ്രഹങ്ങള്‍ അവന്‍ കോരിച്ചൊരിയുന്നു. ഇങ്ങനെ തലോടി ഉണര്‍വേകുമ്പോള്‍ വിശ്വാസി, അവിശ്വാസി ഭേദമില്ല. പ്രപഞ്ചത്തിന്റെ നിലനില്‍പാണ് ആ ഉണര്‍വും തുടിപ്പുമൊക്കെ. എന്നാല്‍ മനുഷ്യന്‍ ആ തലോടലേറ്റ് അതുപോലെ തന്റെ കീഴെയുള്ളവയെ തഴുകുന്നില്ല. ആകാശം, സമുദ്രം, മല തുടങ്ങിയ പ്രപഞ്ചഗാത്രത്തിലെ ഓരോന്നും ഇക്കാര്യമുന്നയിച്ച് പരാതിപ്പെട്ടിട്ടുണ്ട്. പരാതിപ്പെടാനുള്ള വിനിമയ ശേഷി […]
By രിസാല on September 27, 2017
1252, Articles, Issue, സർവസുഗന്ധി
ഫാതിഹ ഫാതിഹയെ തിരുനബി വിശേഷിപ്പിച്ചത് ഖുര്‍ആന്റെ മാതാവ് എന്നാണ്. നിസ്‌കാരങ്ങളില്‍ നിര്‍ബന്ധമായും പാരായണം ചെയ്യേണ്ട സൂറത്താണിത്. ഫാതിഹയില്ലെങ്കില്‍ നിസ്‌കാരമില്ല. നിസ്‌കാരം അല്ലാഹുവിന്റെയും അടിമയുടെയും ഇടയിലുള്ള വീതംവെപ്പാണ്. നേര്‍ക്ക്‌നേരുള്ള സംസാരമാണ്. നിസ്‌കാരത്തോട് സമീകരിക്കുന്ന രൂപേണയാണ് ഫാതിഹയുടെ മഹത്വങ്ങള്‍ തിരുവചനങ്ങളിലും പണ്ഡിതവീക്ഷണങ്ങളിലുമുള്ളത്. ഫാതിഹയുടെ ഓരോ സൂക്തവും മുന്‍നിര്‍ത്തി അല്ലാഹു പറയുന്നത് തിരുനബി ഇങ്ങനെ വിശദീകരിക്കുന്നു: അല്‍ഹംദു പാരായണം ചെയ്യുമ്പോള്‍ അല്ലാഹു പറയും അടിമ എന്നെ സ്തുതിച്ചിരിക്കുന്നു. ശേഷമുള്ള സൂക്തം ഓതുമ്പോള്‍ അടിമ എന്നെ മഹത്വവത്കരിച്ചിരിക്കുന്നുവെന്ന് പറയും. മാലികിയെന്ന് തുടങ്ങുന്ന ആയത് […]