By രിസാല on November 4, 2017
1257, Article, Articles, Issue, കവര്‍ സ്റ്റോറി
ആയതിനാല്‍ നമുക്ക് മത്തങ്ങയെക്കുറിച്ച് സംസാരിക്കാം ഈ പിഴച്ച ഭൂമിയെപ്പറ്റി ഓര്‍ത്തും പറഞ്ഞും മടുത്തു മുടിയരായ പുത്രന്മാരുടെ തിരിച്ചുവരവു കാണാന്‍ കാത്തിരുന്ന കണ്ണുകളില്‍ പീളയടിഞ്ഞു പാടകെട്ടി, അതുമല്ല, ഒന്നിനുമൊരടുക്കും ചിട്ടയുമില്ലാത്ത ജീവിതത്തിന്റെ തോന്ന്യാസങ്ങളെപ്പറ്റിയിനിയെന്തു ചിന്തിക്കാന്‍? കടമ്മനിട്ടയാണ്. കാലം അടിയന്തിരാവസ്ഥയും. ഒന്നിനെക്കുറിച്ചും പറയാന്‍ പാടില്ലെന്ന് വന്ന കാലം. പിടിച്ചുകൊണ്ടുപോയവരും പുറപ്പെട്ടുപോയവരുമായ കുട്ടികള്‍ തിരിച്ചുവരുന്നില്ല. അവരുടെ ഓര്‍മകളാവട്ടെ എങ്ങും തങ്ങിനില്‍ക്കുന്നില്ല. അപ്പോള്‍ നമ്മള് എന്തു സംസാരിക്കണം? ഒരു ചെറുപ്പക്കാരന്റെ ‘വാണിജ്യവിജയ’ത്തെക്കുറിച്ച് സംസാരിക്കണം എന്ന് കഠിനമായി ആഗ്രഹിച്ചപ്പോഴാണ് കടമ്മനിട്ട വഴിമുടക്കിയത്. ആ ചെറുപ്പക്കാരനെ […]
By രിസാല on November 4, 2017
1257, Article, Articles, Issue, കാണാപ്പുറം
ഇന്ത്യന്‍ മുസ്ലിംകളുടെ മുഖ്യ പരാധീതന പോയ്പ്പോയ കാലത്തിന്റെ ഗൃഹാതുരതയില്‍ എന്നും അഭിരമിച്ച് ജീവിതം പാഴാക്കുന്നുവെന്നതാണെന്ന് നിരീക്ഷിച്ചത് മുന്‍ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയാണ് . പുതിയ കാലത്തിന്റെ വെല്ലുവിളികളെ നേരിടാന്‍ സ്വയം ‘അപ്ഡേറ്റ്’ ചെയ്യില്ല എന്നതാണ് കാലഹരണപ്പെട്ട ഒരു സമൂഹമായി പിന്തള്ളപ്പെടാന് പലപ്പോഴും കാരണം. പല പ്രസ്ഥാനങ്ങളും പുതിയ നേതൃത്വവും പുതിയ മുദ്രാവാക്യങ്ങളുമായി പുതുക്കിപ്പണിയലിന് സന്നദ്ധമാകുമ്പോള്‍ കേരളത്തിലെ മുസ്ലിം ലീഗ് പതിറ്റാണ്ടുകള്‍ മുമ്പുള്ള ചിന്താപദ്ധതിയും കര്‍മശൈലിയുമായി മുന്നോട്ടുപോകുന്നതിനാല്‍ കാലം അവരെ തിരസ്കരിക്കുകയല്ലേ എന്ന സംശയം ബലപ്പെട്ടുകൊണ്ടിരിക്കയാണ്. പക്ഷേ, തങ്ങള്‍ തിരസ്കരിക്കപ്പെടുകയാണെന്ന് […]
By രിസാല on November 4, 2017
1257, Article, Articles, Issue, അഭിമുഖം, കവര്‍ സ്റ്റോറി
കുംഭകോണങ്ങളുടെ തുടര്ക്കഥകളില് മോഹഭംഗം വന്ന യുവജനങ്ങളെ വികസനത്തിന്റെ മോഹന വാഗ്ദാനങ്ങള്‍ നല്കി പാട്ടിലാക്കിയാണ് സംഘ്പരിവാര്‍ 2014ല്‍ അധികാരം നേടിയത്. ഇത്തവണ എന്തായാലും ബി.ജെ.പി വരുമെന്ന് ജനങ്ങളെയാകെ വിശ്വസിപ്പിക്കാന്‍ അന്ന് സംഘ്പരിവാറിന്റെ പി.ആര് വര്‍ക്കുകള്‍ക്ക് കഴിഞ്ഞിരുന്നു. 2019ലും അവര്‍ തുടരുമെന്ന് ഈ അടുത്ത കാലം വരെ പ്രതിപക്ഷ പാര്‍ട്ടികള്‍ പോലും വിശ്വസിച്ചിരുന്നു. അതായത്, വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ എത്രയോ മുമ്പ് തന്നെ നമ്മുടെ മനസ്സുകളെ സംഘ്പരിവാര്‍ ജയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ദേശീയ തലത്തില്‍ പുതിയ പ്രതീക്ഷകളുയരുന്നുണ്ട്. രാഹുല്‍ ഗാന്ധി […]
By രിസാല on November 4, 2017
1257, Article, Articles, Issue, ഓര്മ
എന്‍ അലി മുസ്ലിയാര് വിട പറഞ്ഞിരിക്കുന്നു. അറിവന്വേഷണത്തിന്റെ നിലക്കാത്ത യാത്രയായിരുന്നു ആ ജീവിതം. ചര്‍ച്ചചെയ്യപ്പെടുന്ന വിഷയങ്ങളില്‍ സംശയങ്ങള്‍ക്കിടമില്ലാതെ അന്തിമവിധി പറയാന്‍ കഴിയുന്ന അഗാധജ്ഞാനത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. ആര്‍ക്കും അടിയറ വെക്കാത്ത ആദര്‍ശ പ്രതിബദ്ധതയും അഭിമാനബോധവും അദ്ദേഹത്തെ വ്യത്യസ്തനാക്കി. അബൂദാബിയിലും അല്‍ഐനിലും ദര്‍സ് നടത്തുക വഴി കേരളത്തില്‍ മറ്റൊരു പണ്ഡിതനും സാധിക്കാത്ത അതുല്യമായ ജ്ഞാനസപര്യയാണ് അദ്ദേഹം അടയാളപ്പെടുത്തിയത്. കാല്‍നൂറ്റാണ്ടു നീണ്ട പ്രവാസജീവിതം കാരണം കേരളത്തിലെ പുതിയ തലമുറക്ക് അദ്ദേഹം പരിചിതനായി വരുന്നതേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ യുഎഇയിലും യമനിലുമുള്ള അന്താരാഷ്ട്ര […]
By രിസാല on November 4, 2017
1257, Articles, Issue, സർവസുഗന്ധി
നേര്‍വഴിയിലെത്തിയവര്‍ ഭാഗ്യവാന്മാര്. അവര്‍ക്ക് ഹൃദയ വിശാലതയും സൂക്ഷ്മതയും അല്ലാഹു നല്കുന്നു. സൂറത്ത് മുഹമ്മദ് 17 ഇക്കാര്യം പ്രതിപാദിക്കുന്നുണ്ട്. പാരത്രിക ലോകത്ത് സുഖലോക പാരമ്യതയാണ് ഓരോ വിശ്വാസിയുടെയും തേട്ടം. അഥവാ സ്വര്‍ഗത്തെയും അതിലെ അനിര്‍വചനീയ അനുഗ്രഹങ്ങളെയും. അതിനൊരു കാരണവുമുണ്ട്. ഉടയോന് സ്വര്‍ഗത്തെ ചൂണ്ടി പറയുന്നുണ്ടല്ലോ ഇത് എന്റെ അടിമക്ക് വേണ്ടിയുള്ളതാണ്. ഞാനിത് അവന് നല്‍കുന്നതാണ്. ദൈവകോപത്തിനിരയായവര്ക്ക് പക്ഷേ സ്വര്‍ഗപ്രവേശം സാധ്യമല്ല. ഫാതിഹയിലെ മുഖ്യമായ ഇരക്കല് അതുതന്നെയല്ലേ. നാഥാ, നിന്റെ കോപത്തിനിരയായവരുടേതല്ലാത്ത വഴിയില്‍ കൂട്ടണേ. തീക്ഷ്ണനോട്ടത്തിനിരയായവരുടെ ദുരനുഭവം സൂറത്ത് മാഇദ […]