സർവസുഗന്ധി

കലക്കിക്കളയുന്ന സത്യം

കലക്കിക്കളയുന്ന സത്യം

നന്മയും തിന്മയും കൂട്ടിക്കലര്‍ത്തരുത്. രണ്ടുംകൂടി ഒരുപോലെ ഒരാളില്‍ ഉണ്ടാവില്ല. ഒന്നുകില്‍ നന്മ കൂടുതലാവും. അപ്പോള്‍ തിന്മ സ്ഥിരമായുണ്ടാകില്ല. അതല്ലെങ്കില്‍ തിന്മയേറിയ ജീവിതമാവും. നന്മയുടെ ലാഞ്ചന എവിടെയെങ്കിലുമൊക്കെയുണ്ടാവും. സത്യസന്ധരായി വേഷമിടുന്നവര്‍ പെരുമാറ്റ രീതികളും ജീവിത ശൈലികളുംകൊണ്ട് പല കള്ളത്തരങ്ങളെയും ജനങ്ങള്‍ക്കുമുമ്പില്‍ മറച്ചുപിടിക്കുന്നു. അല്ലെങ്കില്‍ അവ സത്യമാണെന്ന് തോന്നിപ്പിക്കുന്നു. അറിവുള്ളവര്‍ ഇല്ലാത്തവരെ പിഴപ്പിക്കുന്നത് ഇങ്ങനെയാണ്. ഖുര്‍ആന്റെ താല്‍പര്യം കാണുക: ‘സത്യത്തെ അസത്യവുമായി നിങ്ങള്‍ കൂട്ടിക്കലര്‍ത്തരുത്. അറിഞ്ഞുകൊണ്ട് സത്യത്തെ(യാഥാര്‍ത്ഥ്യത്തെ) മറച്ചുവെക്കുകയുമരുത്’ (സൂറത്തുല്‍ബഖറ/ 142). ശരിയും തെറ്റും ഒന്നല്ല. സത്യവും കളവും ഒരു […]

ഇസ്‌റാഈല്യരുടെ ധിക്കാരം

ഇസ്‌റാഈല്യരുടെ ധിക്കാരം

മനുഷ്യന് നന്ദി വേണം. കിട്ടിയ ഗുണങ്ങളില്‍ തൃപ്തനാകണം. അതെടുത്ത് പറയണം. ഓര്‍ക്കണം. നിന്റെ നാഥന്റെ അനുഗ്രഹത്തെ കീര്‍ത്തിക്കുക(സൂറത്തുള്ളുഹാ/ 11) എന്ന സൂക്തത്തിന്റെ പാഠം അതാണ്. ‘അല്ലയോ, ഇസ്രയേല്‍ മക്കളേ. ഞാന്‍ നിങ്ങള്‍ക്ക് ചൊരിഞ്ഞുതന്ന അനുഗ്രഹം ഓര്‍ത്തുനോക്കൂ. എന്നോട് ചെയ്ത കരാര്‍ പാലിക്കുക! നിങ്ങളോടുള്ള കരാര്‍ ഞാനും പൂര്‍ത്തീകരിക്കാം. എന്നെ മാത്രം പേടിക്കുക'(സൂറത്തുല്‍ബഖറ/ 40). ഇബ്‌റാഹീം നബിയുടെ ഇരുമക്കളിലുമായി ദൈവദൂത ശൃംഖലയുടെ രണ്ട് കൈവഴികള്‍. അല്ലാഹു നല്‍കിയ വലിയൊരു ഔദാര്യമാണത്. ഇസ്ഹാഖ് നബിയുടെ(അ) പരമ്പര യഅ്ഖൂബ്, യൂസുഫ്(അ) എന്നിവരിലൂടെ […]

ജനനം, മരണം

ജനനം, മരണം

ഗര്‍ഭത്തിലിരിക്കുന്ന കുഞ്ഞിനോട് പുറത്ത് അനേകമനേകം ചതുരശ്ര കി. മീറ്റര്‍ വിസ്തീര്‍ണമുള്ള ഭൂമിയും കടലും പുഴകളുമൊക്കെയുള്ള ഒരു ലോകം വരാനുണ്ടെന്നും അവിടെ ഇളം നീല ആകാശം കൊണ്ട് കമനീയ പന്തലിട്ടിട്ടുണ്ടെന്നും പറയുമ്പോള്‍ ആ കുഞ്ഞ് അവിശ്വസിച്ചേക്കും. സെന്റി മീറ്ററുകള്‍ മാത്രം വലുപ്പമുള്ള അവന്റെ ലോകത്തിനപ്പുറം പരന്ന് പരന്ന് കാണാതാവുന്നത്രയും വലുപ്പത്തില്‍ മറ്റൊരു ലോകമുണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ കുട്ടിക്ക് കഴിഞ്ഞുകൊള്ളണമെന്നില്ല. എന്നുവെച്ച് അവന് ജനിക്കാതിരിക്കാനാവില്ല. അവന്‍ ജനിച്ചുവരുമ്പോഴാണ് എല്ലാം നഗ്നനേത്രങ്ങള്‍കൊണ്ട് കണ്ട് ബോധ്യപ്പെടുന്നത്. അപ്പോള്‍ ആ കുഞ്ഞ് വിചാരിക്കുമായിരിക്കും; ഞാനെത്ര […]

പരാജിതന്‍

പരാജിതന്‍

‘അല്ലാഹുവുമായി കരാര്‍ ഉറപ്പിച്ച ശേഷം അതു ലംഘിക്കുന്നവരാണവര്‍. അല്ലാഹു കൂട്ടിയിണക്കാന്‍ കല്‍പിച്ച മനുഷ്യ ബന്ധങ്ങളെ വേര്‍പ്പെടുത്തുന്നവര്‍; ഭൂമിയില്‍ കുഴപ്പമുണ്ടാക്കുന്നവര്‍. നഷ്ടം പറ്റിയവരും അവര്‍ തന്നെ.’ (സൂറതുല്‍ ബഖറ/ 27). സത്യനിഷേധികളുടെ മൂന്ന് വിശേഷണങ്ങളാണ് ഖുര്‍ആന്‍ പറയുന്നത്. ഒരേയൊരു കൂട്ടരിലാണ് ഈ മൂന്ന് വിശേഷണങ്ങളുമുള്ളത്. ഇലാഹിനോടുള്ള കരാര്‍ പൂര്‍ത്തീകരിക്കാത്തവര്‍, അല്ലെങ്കില്‍ അതുപൊളിച്ചുകളഞ്ഞവര്‍ അവന്റെ സൃഷ്ടികളോടുള്ള കരാറുകളും ബന്ധങ്ങളും പൊളിച്ചുകളയാന്‍ ഒരു കയ്യറപ്പും ഇല്ലാത്തവരായിരിക്കും. ഈ കയ്യറപ്പ് തീര്‍ന്ന വിഭാഗങ്ങള്‍ മണ്ണില്‍ കുഴപ്പങ്ങളുണ്ടാക്കും. അപ്പോള്‍ മൂലകാരണം എന്താണ്? സ്രഷ്ടാവിനോടുള്ള കരാര്‍ […]

കൊതുകിനോളം പോന്നവര്‍

കൊതുകിനോളം പോന്നവര്‍

ചിലര്‍ ചിലരെക്കാള്‍ ശ്രേഷ്ഠരും ഉന്നതരുമാണിവിടെ. നന്മ തിന്മകളുടെ മാനദണ്ഡമല്ല ഇവിടത്തെ ഔന്നത്യത്തിന്റെ കാരണം. എന്നാല്‍ നന്മകളുടെ പേരില്‍ സ്ഥാനവും പദവിയും നല്‍കപ്പെടുന്ന പരലോകത്ത് ചിലര്‍ ശ്രേഷ്ഠപദവിയിലെത്തുന്നത് അനുഗ്രഹം തന്നെയാണ്. ‘ഇവിടെ നാം ചിലരെ മറ്റുചിലരെക്കാള്‍ ഏതുവിധമാണ് ശ്രേഷ്ഠരാക്കിയതെന്ന് നോക്കൂ. എന്നാല്‍ ഏറ്റം മഹിതമായ പദവിയും ഏറ്റം ഉല്‍കൃഷ്ടമായ അവസ്ഥയുമുള്ളത് പരലോക ജീവിതത്തിലാണ്. (സൂറത്തുല്‍ ഇസ്‌റാഅ്). പദവികള്‍ക്കനുസൃതമായി സ്വര്‍ഗത്തെ പലതായി സംവിധാനിച്ചിരിക്കുന്നു. ജന്നാത്തുല്‍ ഫിര്‍ദൗസ്, ജന്നാത്തു അദ്ന്‍, ജന്നാത്തു നഈം, ദാറുല്‍ ഖുല്‍ദ്, ദാറുസ്സലാം, ജന്നത്തുല്‍ മഅ്‌വ, ഇല്ലിയ്യൂന്‍ […]