1278

ചരിത്രത്തിന്റെ ഹിന്ദുവത്കരണമോ കെട്ടുകഥകളുടെ ചരിത്രവത്കരണമോ?

ചരിത്രത്തിന്റെ ഹിന്ദുവത്കരണമോ കെട്ടുകഥകളുടെ ചരിത്രവത്കരണമോ?

കഴിഞ്ഞ വര്‍ഷം ജനുവരി ആദ്യആഴ്ചയില്‍ മധ്യഡല്‍ഹിയിലെ ഇലച്ചാര്‍ത്തുകള്‍ വിരിച്ച നടപ്പാതകളിലൊന്നില്‍ സ്ഥിതിചെയ്യുന്ന വെളുത്ത ബംഗ്ലാവില്‍ ഒരുകൂട്ടം പണ്ഡിതന്മാര്‍ ഒത്തുചേര്‍ന്നു. അവരുടെ ചര്‍ച്ചയുടെ കേന്ദ്രബിന്ദു ഇതായിരുന്നു: രാഷ്ട്രത്തിന്റെ ചരിത്രം എങ്ങനെ തിരുത്തിയെഴുതാം? പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സര്‍ക്കാര്‍ ആരുമറിയാതെ ഈ വിഷയത്തില്‍ പണ്ഡിതന്മാരുടെ ഒരു സമിതിയെ ആറുമാസങ്ങള്‍ക്കു മുമ്പ് നിയമിച്ചിരുന്നു. ആ സമിതിയുടെ വിശദാംശങ്ങള്‍ ആദ്യമായാണ് ആ യോഗത്തില്‍ ഹാജരാക്കപ്പെട്ടത്. ആ യോഗത്തിന്റെ കാര്യപരിപാടിക്കുറിപ്പുകളും സമിതിയിലെ അംഗങ്ങളുമായുള്ള അഭിമുഖങ്ങളും അതിന്റെ ലക്ഷ്യങ്ങള്‍ തുറന്നു കാട്ടി. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രദേശത്തെ […]

ഹിന്ദുവും മുസ്‌ലിമും മനോജ്ഞഭാവിയിലേക്ക് മനസ്സടുപ്പിക്കുമ്പോള്‍

ഹിന്ദുവും മുസ്‌ലിമും മനോജ്ഞഭാവിയിലേക്ക് മനസ്സടുപ്പിക്കുമ്പോള്‍

ഹൈന്ദവരും മുസ്‌ലിംകളും – പ്രബലരായ രണ്ട് സമുദായങ്ങള്‍ – ഇന്ത്യയുടെ മനോഹരമായ രണ്ട് കണ്ണുകളാണെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ഒരു കാലം നമുക്കുണ്ടായിരുന്നു. ഒരു കണ്ണിന് അണുബാധയുണ്ടായാല്‍ മറുകണ്ണും വിങ്ങിവീര്‍ക്കുമെന്നര്‍ത്ഥം. ഇന്ത്യയിലെ മഹാനഗരങ്ങളിലും നാട്ടിന്‍ പുറങ്ങളിലും അവരുടെ ജീവിതങ്ങള്‍ അത്രത്തോളം അന്യോന്യം ഇഴചേര്‍ന്നിരിക്കുന്നു. അവരുടെ ചരിത്രവും പാരമ്പര്യവും സംസ്‌കാരവും പരസ്പര ബന്ധിതമാണ്. ഹിന്ദു-ഇസ്‌ലാമിക് വാസ്തുശില്പങ്ങളിലും, ഇന്തോ-സാരസന്‍ സ്മാരകങ്ങളിലും, സങ്കര ഭാഷകളിലും, ഹിന്ദുസ്ഥാനി സംഗീതത്തിലും, മുഗള്‍ പാചക കലയിലും, പരമ്പരാഗത വസ്ത്രങ്ങളിലും സാമ്പ്രദായിക ആഭരണങ്ങളിലും ധന്യമായ ആ പാരസ്പര്യം പ്രതിഫലിക്കുന്നുണ്ട്. ഇസ്‌ലാമിക […]

അതു കൊണ്ട് ചരിത്രത്തിന്റെ പുറത്തുകയറി അവര്‍ വരുമ്പോള്‍ സൂക്ഷിക്കണം

അതു കൊണ്ട് ചരിത്രത്തിന്റെ പുറത്തുകയറി അവര്‍ വരുമ്പോള്‍ സൂക്ഷിക്കണം

Nationalism requires too much belief in what is patently not so. As Renan said: ‘Getting its history wrong is part of being a nation.’ എറിക് ഹോബ്‌സ്ബാം ചരിത്രത്തെക്കുറിച്ചാണ് വീണ്ടും. അതുകൊണ്ടാണ് ചരിത്രവും ദേശരാഷ്ട്രവും തമ്മിലെന്ത് എന്ന് മാര്‍ക്‌സിയന്‍ വെളിച്ചത്തില്‍ അന്വേഷിച്ച, ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ചരിത്രകാരനെ തലക്കുറിയാക്കിയത്. ഇല്ലാത്തതിനെ സങ്കല്‍പിക്കലാണ് അല്ലെങ്കില്‍ ബോധപൂര്‍വമായ ഭാവനയാണ് ദേശീയത എന്ന് സമര്‍ഥിക്കാന്‍ ഹോബ്‌സ്ബാം ഉദ്ധരിക്കുന്നത് ഏണസ്റ്റ് റെനാനെയാണ്. പത്തൊമ്പതാം […]

അധാര്‍മികമായ ആഘോഷങ്ങള്‍

അധാര്‍മികമായ ആഘോഷങ്ങള്‍

ഭാരതീയ ജനതാ പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയായ രാം മാധവ് ഇന്ത്യന്‍ എക്‌സ്പ്രസില്‍ ”ഇതൊരു ചെറിയ വിജയമല്ല” എന്ന പേരില്‍ എഴുതിയ ലേഖനം, മാര്‍ച്ച് മൂന്നിന് അദ്ദേഹത്തിന്റെ പാര്‍ട്ടി ത്രിപുരയില്‍ അധികാരത്തില്‍ വന്നതിനു ശേഷം അവിടെ അരങ്ങേറുന്ന അക്രമങ്ങളെ കുറിച്ചുള്ള മുന്നറിയിപ്പുകള്‍ അടങ്ങുന്നതാണ്. ബിജെപി എങ്ങനെയാണ് ത്രിപുരയില്‍ വിജയം രചിച്ചതെന്ന് വിശദീകരിക്കുന്നതിനിടയില്‍ മാധവ് സംസ്ഥാനത്ത് ഇടതുഭരണകാലത്ത് വ്യാപകമായിരുന്ന അക്രമത്തെക്കുറിച്ചും ഭീതിയുടെയും ഭീഷണിയുടെയും അടിച്ചമര്‍ത്തലിന്റെയും അന്ത:രീക്ഷത്തെക്കുറിച്ചും സംസാരിച്ചു. ലോകത്തിന് ചുരുങ്ങിയ കമ്യൂണിസ്റ്റുകളെ മാത്രമേ ആവശ്യമുള്ളൂ എന്ന സന്ദേശം ഒരു […]

സഫിയ ബിന്‍ സാഗറിന്റെ ചിത്രലോകം

സഫിയ ബിന്‍ സാഗറിന്റെ ചിത്രലോകം

സഊദി അറേബ്യയെക്കുറിച്ച് ഒത്തിരി തെറ്റിദ്ധാരണകള്‍ കേരളീയ പൊതുസമൂഹത്തിനുണ്ട്. അതിലൊന്ന് സഊദിയുടെ ചിത്ര/ ശില്‍പകലാരംഗത്തെ സംബന്ധിച്ചാണ്. ആ മേഖല മലയാളിക്ക് തീര്‍ത്തും അപരിചിതമാണ്. അത് പരിചിതമാക്കാനുള്ള ശ്രമങ്ങള്‍ പ്രവാസി സമൂഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായതുമില്ല. മതവിശ്വാസപരമായ കാഴ്ചകളും അനുഭവങ്ങളുമാണ് കൂടുതലും വിനിമയം ചെയ്യപ്പെട്ടത്. എന്നാല്‍ അറേബ്യന്‍ മരുഭൂമിയില്‍ ഉദയം ചെയ്ത പൗരാണിക നാഗരികതക്ക് ആധുനിക കാലത്തും തുടര്‍ച്ചകള്‍ ഉണ്ടായി. ചിത്രകല, ശില്‍പകല, സാഹിത്യം, വാസ്തുശില്‍പകല എന്നീ മേഖലകള്‍ സമ്പന്നമാണ് അറേബ്യയില്‍. ചിത്രകലക്ക് ഇവിടെ യാതൊരു വിലക്കുമില്ല. സഊദി അറേബ്യയുടെ പല […]