ഓത്ത് പള്ളി

ഒരു ഷൂട്ടിംഗിന്റെ നീറ്റല്‍

വഴിമാറി പോകാന്‍ ഒരുങ്ങവെ പിന്നില്‍ നിന്നും വാപ്പയുടെ വിളി ഞാന്‍ കേട്ടു. “എടാ.” ഞാന്‍ പിന്തിരിഞ്ഞു: “എന്താ വാപ്പാ?” “ഞാനും ഉണ്ട്.” ഞാന്‍ ഒന്നു ഞെട്ടി. പതറിയ സ്വരത്തില്‍ ഞാന്‍ ചോദിച്ചു: “വാപ്പ എവിടേക്കാ?” “നിന്റെ ഉസ്താദിനെ കാണാന്‍. കുറച്ചു കാലമായി അദ്ദേഹത്തെ ഞാന്‍ ഒന്നു കണ്ടിട്ട്.” സിനിമാഷൂട്ടിംഗ് ഉണ്ടെന്ന് അറിഞ്ഞ് കൂട്ടുകാരനൊത്ത് അന്നത്തെ ക്ളാസ് കട്ട് ചെയ്ത് എടക്കഴിയൂര്‍ പഞ്ചവടിക്കടപ്പുറത്ത് ഷൂട്ടിംഗ് കാണുവാന്‍ പോയി. അന്നു ഞാന്‍ എടക്കഴിയൂര്‍ അന്‍സാറുല്‍ ഇസ്ലാം മദ്റസയില്‍ അഞ്ചാം തരത്തില്‍ […]

ഒരു ശമ്പള വര്‍ധനവിന്റെ കഥ

കായക്കല്‍ അലി  സദര്‍ മുഅല്ലിമിന് ഇരുപതു രൂപയും മറ്റധ്യാപകര്‍ക്ക് 15 രൂപയുമായിരുന്നു ശമ്പളം. ചായക്കും പലഹാരത്തിനും കൂടി 15 പൈസയും ആറ് മത്തിക്ക് 50 പൈസയും മിനിമം ബസ് ചാര്‍ജ് 20 പൈസയും ഒരു മാസത്തെ പത്രത്തിന്റെ വരിസംഖ്യ 3.60 രൂപയുമായിരുന്ന അക്കാലത്ത് വലിയ ശമ്പളമായിരുന്നു അത്. മൂന്നരപ്പതിറ്റാണ്ടു മുമ്പ് നടന്ന സംഭവമാണ്. പഠനം കഴിഞ്ഞ് അധ്യാപകനായി ജോലിയില്‍ കയറാന്‍ ഒരുങ്ങിയിരിക്കുന്ന കാലം. ആ സമയത്താണ് നാട്ടിലെ മദ്റസയില്‍ ഒരു മുഅല്ലിമിന്റെ ഒഴിവു വന്നത്. സ്കൂള്‍ ജോലിയില്‍ […]