ദാരിദ്ര്യം മണക്കാത്ത അത്തര്‍
തറാവീഹിന് പള്ളിയിലേക്ക് വന്നതായിരുന്നു ഞാന്‍. ചെരുപ്പഴിക്കാന്‍ തുടങ്ങിയപ്പോള്‍ സുജൂദിലേക്കടുക്കുന്നവരുടെ കാല്‍മുട്ടുകള്‍ നിലത്ത്മുട്ടുന്ന ഒച്ച; അറബന മുട്ടുന്നതു പോലെ. അതു ശ്രദ്ധിച്ച് ഒരല്പനേരം പടിയില്‍ തന്നെ നിന്നു. ജമാഅത്ത് നഷ്ടപ്പെട്ടാലോ എന്നു പേടിച്ച് വുളൂ എടുത്തു; ഉമ്മ പറഞ്ഞ പോലെ ഒരുവിധം കാക്കക്കുളി തന്നെ. സ്വഫിലെത്തിയപ്പോള്‍ ഇശാഇന്‍റെ അവസാന റക്അത്ത്. തുണി സ്വല്പം ഉയര്‍ത്തി തക്ബീര്‍ കെട്ടാന്‍ ഒരുങ്ങവെ ഒരു സുഗന്ധക്കാറ്റ് വന്നു തലോടി. ഫോറിന്‍ ബോഡിസ്പ്രേയുടെ വാസനയല്ല; നിമിഷങ്ങള്‍ക്കു ശേഷം പണ്ടെന്നോ നന്നായി ആസ്വദിച്ച ആ സുഗന്ധത്തിന്‍റെ […]