ഓത്ത് പള്ളി

തല്ലും തലോടലും

തല്ലും തലോടലും

കളിയെക്കാള്‍ പഠനത്തിന് മൂല്യമില്ലാതിരുന്ന എന്‍റെ ബാല്യകാലം…! ഏഴാം ക്ലാസ് വാര്‍ഷിക പരീക്ഷയായിരുന്നു അന്ന്. പരീക്ഷക്ക് ഇറങ്ങുന്പോള്‍ വീടാകെ ദുഃഖപൂര്‍ണ്ണമായ നിശ്ശബ്ദത നിറഞ്ഞിരുന്നതായി എനിക്കു തോന്നി. വീട്ടില്‍ നിന്നിറങ്ങുന്പോള്‍ കരഞ്ഞു കലങ്ങിയ കണ്ണുമായിരിക്കുന്ന ഉമ്മയെ കണ്ട് ഞാന്‍ വല്ലാതായി. കാരണം ചോദിച്ചപ്പോള്‍ തേങ്ങലിന് ശക്തി കൂടിയതല്ലാതെ മറുപടിയൊന്നും പുറത്തു വന്നില്ല. ഞാന്‍ പകച്ചു നിന്നു. എനിക്കും കണ്ണീര്‍ വന്നു. അപ്പോള്‍ വിതുന്പിക്കൊണ്ട് ഉമ്മ പറഞ്ഞു “ഇന്ന് പരീക്ഷ കഴിഞ്ഞ് ഇങ്ങോട്ടു വരണ്ട മുത്താപ്പയുടെ വീട്ടിലേക്ക് വന്നാല്‍ മതി. പരീക്ഷ […]

കണ്ണീര്‍വാര്‍ക്കുന്ന നീലമേഘങ്ങള്‍

കണ്ണീര്‍വാര്‍ക്കുന്ന  നീലമേഘങ്ങള്‍

പള്ളിയില്‍ ഓതിയകാലം ഓര്‍ത്തുനോക്കുന്പോള്‍ രണ്ടുയുഗങ്ങളായി തോന്നിപ്പിക്കുന്ന രണ്ടാണ്ടുകള്‍ സ്മൃതിയറകളില്‍ നീണ്ടു നിവര്‍ന്നുകിടപ്പുണ്ട്. വീടുവിടല്‍ എത്രമാത്രം കടഞ്ഞിറങ്ങുന്ന സഞ്ചാരപ്പെടലാണെന്ന് ഞാനാദ്യമറിയുന്നത് അക്കാലത്താണ്. ചിന്നിച്ചിതറിപ്പോയ അനുഭവങ്ങളെ നുള്ളിപ്പെറുക്കി അടുക്കും ചിട്ടയുമൊപ്പിച്ച് വാക്കുകളില്‍ കോര്‍ത്തെടുക്കുക എളുപ്പമല്ലെങ്കിലും മറവിയുടെ മറവീഴാന്‍ അനുവദിക്കാതെ മനക്കൂടിനകം പാത്തുവെക്കുന്ന ചില സ്വകാര്യങ്ങള്‍ എല്ലാവര്‍ക്കുമുണ്ടാകും. ഫത്ഹുല്‍മുഈന്‍ ഓതിത്തന്ന ഉസ്താദിന്‍റെ സമീപനങ്ങള്‍ ഏറെ കൗതുകകരമായിരുന്നു. അറിവാഴങ്ങളാല്‍ ഓരോ വരിയും വിസ്മയങ്ങളായ ആ ശ്രേഷ്ഠഗ്രന്ഥത്തിന്‍റെ ആദ്യഭാഗമായ ആരാധനാമുറകളുടെ കതക് പതിയെത്തുറന്ന് എത്തിപ്പാളിനോക്കി കണ്ണുതള്ളിപ്പോയതല്ലാതെ അദബോടെയിരുന്ന് ഓതിത്തീര്‍ക്കാനുള്ള തൗഫീഖ് എനിക്കുണ്ടായില്ല. തലമുറകള്‍ക്ക് ചൊല്ലിക്കൊടുത്തതിന്‍റെ […]

ഒരു നബിദിനത്തിന്‍റെ ഓര്‍മ

ഒരു നബിദിനത്തിന്‍റെ ഓര്‍മ

മദ്റസയിലെ എന്‍റെ പ്രധാന ഉസ്താദ് അബ്ദുറശീദ് സഅദിയാണ്. ഗാംഭീര്യവും പുഞ്ചിരിയും മാറിമാറി വരുന്ന മുഖഭാവം. ഞാന്‍ ഏഴാം ക്ലാസില്‍ പഠിക്കുന്ന കാലം. ആണ്‍കുട്ടികളൊക്കെയും റബീഉല്‍അവ്വലിനോടനുബന്ധിച്ച് മദ്റസയില്‍ നടക്കുന്ന ദഫ്മുട്ട്, പ്രസംഗം, ഗാനം തുടങ്ങിയവ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന തിരക്കിലാണ്. റബീ.അവ്വല്‍ തിരക്കാണെങ്കിലും ഉസ്താദിന്ന് പഠനം പ്രധാനമാണ്. അതിന്‍റെ ഗൗരവം ചോരുന്നത് ഉസ്താദിന്ന് പിടിക്കില്ല. അന്നൊരു ശനിയാഴ്ച ഏഴാം ക്ലാസുകാരായ ഞങ്ങള്‍ക്ക് പാഠഭാഗങ്ങളിലെ ചില ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാനായില്ല. അതിനെത്തുടര്‍ന്ന് ഉസ്താദില്‍ നിന്നു അടികിട്ടി. അതു ഞങ്ങളെ ഖിന്നരാക്കി. […]

പൊട്ടിയ സ്ലേറ്റ്

പൊട്ടിയ സ്ലേറ്റ്

പതിവ്പോലെ പ്രാതല്‍ കഴിച്ച് ഉമ്മയോട് സലാം ചൊല്ലി ഇറങ്ങി നേരെ മദ്രസയിലെത്തി. മുഖത്ത് പുഞ്ചിരിയുമായി രണ്ടാംക്ലാസിലെ ഹസനുസ്താദ് ഞങ്ങളെ അഭിവാദ്യം ചെയ്തു. ഒന്നാം ക്ലാസിലും രണ്ടാംക്ലാസിലും ഹസനുസ്താദ് തന്നെയാണ് ക്ലാസെടുക്കുന്നത്. ഒരു വിരിയുടെ ഇരുഭാഗങ്ങളിലായാണ് ഒന്നും രണ്ടു ക്ലാസുകള്‍. പഠിക്കാതെ കളിച്ചിരിക്കുന്നത് കണ്ടാല്‍ പമ്മി പമ്മി പിന്‍വശത്തുകൂടെ വന്ന് ചെവിക്കൊരു നുള്ള് വച്ചുതരും. വേദനകൊണ്ട് കരഞ്ഞാല്‍ പല തമാശകളും പറഞ്ഞ് ചിരിപ്പിക്കും. അപ്പോള്‍ എല്ലാ വേദനയും മറക്കും. ഞങ്ങളോട് വലിയ സ്നേഹമായിരുന്നു ഹസനുസ്താദിന്. കുട്ടികളായ ഞങ്ങളും ഉസ്താദിനെ […]

ഉപ്പൂപ്പ

ഉപ്പൂപ്പ

ദര്‍സ്പഠനം എനിക്ക് ആവേശമായിരുന്നു. പഠനങ്ങളും അനുഭവങ്ങളും നിറഞ്ഞ അന്തരീക്ഷം. അതിലെ ഒരു ചെറിയ അനുഭവമിതാ. എന്നെക്കാള്‍ മുതിര്‍ന്ന ഒരു വിദ്യാര്‍ത്ഥി ഒരു ചെറിയ പള്ളിയില്‍ ഇമാമത്ത് നില്‍ക്കാറുണ്ട്. അന്നൊരു വ്യാഴാഴ്ച ആ ജോലി എന്നെ ഏല്‍പിച്ചു. വെള്ളിയാഴ്ച രാവായതിനാല്‍ സ്വലാത്ത് മജ്ലിസുമുണ്ട് പള്ളിയില്‍. ഉസ്താദിനോട് സമ്മതം വാങ്ങി ഞാന്‍ പള്ളിയിലെത്തി. മഗ്രിബ് നിസ്കാരാനന്തരം പ്രസിഡന്‍റ് ഹാജിക്ക അടുത്ത് വിളിച്ചു: ഉസ്താദേ, ഇശാഅ് കഴിഞ്ഞ് വീട്ടില്‍ വരണം. അദ്ദേഹം വീട്ടിലേക്ക് പോവാനുള്ള ഒരുക്കത്തിലാണ്. ഇങ്ങള് സ്വലാത്തിന് കൂടുന്നില്ലേ? കഴിയാഞ്ഞിട്ടാ […]