Issue 1076

മാധ്യമങ്ങള്‍ക്ക് മുസ്ലിംകളെ കുറിച്ച് എന്തറിയാം?

മാധ്യമങ്ങള്‍ക്ക്  മുസ്ലിംകളെ  കുറിച്ച്  എന്തറിയാം?

മലയാളമറിയുന്നവരില്‍ ചിലരെങ്കിലും വായിച്ചിരിക്കാന്‍ സാധ്യതയുള്ള ഈ വാര്‍ത്തയിലൂടെ ഒന്നു കണ്ണോടിച്ചുനോക്കൂ: ആരോരുമില്ലാത്ത കുഞ്ഞുങ്ങളെ തീവ്രവാദികള്‍ക്കു വില്‍ക്കുന്നു. തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളില്‍നിന്നു കുട്ടികളെ കേരളത്തിലെ അനാഥാലയങ്ങളിലേക്കു കടത്തിക്കൊണ്ടുവന്ന ശേഷം തീവ്രവാദസംഘടനകള്‍ക്കു കൈമാറുന്നതായി രഹസ്യ റിപ്പോര്‍ട്ട്. ഈ ഇടപാടുകളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ശേഖരിക്കാന്‍ അധികൃതര്‍ താല്‍പര്യമെടുക്കുന്നില്ലെന്നും അതുകൊണ്ടുതന്നെ ഇത്തരം അനാഥാലയങ്ങള്‍ കൃത്യമായ വിവരങ്ങള്‍ നല്‍കാതിരിക്കാന്‍ ധൈര്യപ്പെടുന്നതായും ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്. കേന്ദ്ര ആഭ്യന്തരവകുപ്പാണ് സംസ്ഥാനത്തെ 200ല്‍പരം അനാഥഅഗതിമന്ദിരങ്ങളെക്കുറിച്ചു റിപ്പോര്‍ട്ടു ശേഖരിച്ചത്. ചുരുക്കം ചില സ്ഥാപനങ്ങള്‍ മാത്രമാണ് കുട്ടികള്‍ക്കും അഗതികള്‍ക്കും മികച്ച സംരക്ഷണം […]

ഇസ്ലാമിക കര്‍മ ശാസ്ത്രത്തിന്‍റെ സൗന്ദര്യം; തുഹ്ഫയുടേയും

ഇസ്ലാമിക കര്‍മ ശാസ്ത്രത്തിന്‍റെ സൗന്ദര്യം; തുഹ്ഫയുടേയും

കര്‍മ്മ ശാസ്ത്രംഫിഖ്ഹ് ഒരു മഹാവിജ്ഞാന ശാഖയാണ്. ഒരു നിയമ വ്യവസ്ഥിതി എന്ന പരിപ്രേക്ഷ്യത്തില്‍ ഫിഖ്ഹിനെ വീക്ഷിക്കുന്പോള്‍, അന്യൂനവും സമഗ്രവും കാലികവും വ്യവസ്ഥാപിതവുമായ ചട്ടക്കൂട്ടില്‍ നിലകൊള്ളുന്ന മികവുറ്റ സംവിധാനമായി നമുക്കത് അനുഭവ വേദ്യമാകും. ശാഫിഈ ഫിഖ്ഹിന്‍റെ ഗ്രന്ഥങ്ങളില്‍ പ്രമുഖ സ്ഥാനമാണ് ഇമാം നവവി(റ) രചിച്ച മിന്‍ഹാജുത്വാലിബീന്‍ എന്ന ഗ്രന്ഥത്തിനുള്ളത്. ഈ കനപ്പെട്ട കൃതിക്ക് 35 ലേറെ ശര്‍ഹുകള്‍ രചിക്കപ്പെട്ടിട്ടുണ്ട്. അവയില്‍ ഏറ്റവും പഠന വിധേയമാക്കപ്പെടുന്നതും ശ്രദ്ധേയവുമാണ് ഇമാം ഇബ്നു ഹജര്‍ അല്‍ഹൈതമി രചിച്ച തുഹ്ഫതുല്‍മുഹ്താജ് ബി ശറഹില്‍മിന്‍ഹാജ് എന്ന […]

നിര്‍ത്തൂ, അസ്ഥിയുരുക്കുന്ന ആ ചോദ്യങ്ങള്‍

നിര്‍ത്തൂ, അസ്ഥിയുരുക്കുന്ന  ആ ചോദ്യങ്ങള്‍

കാണരുതേ, കാണരുതേ എന്നു മനസാ പ്രാര്‍ത്ഥിച്ചു നടക്കുന്നതിനിടെ, ഇതാ കണ്ടുമുട്ടിയിരിക്കുന്നു, അവനെ തന്നെ!! ഞാന്‍ മാത്രമല്ല, അവനുമായി പരിചയമുള്ള അധികമാളുകളും അവനെ കാണാനോ മിണ്ടാനോ ഇഷ്ടപ്പെടുന്നില്ല. മജ്ജവരെ തുളച്ചെത്തുന്ന അവന്‍റെ ചൂഴ്ചോദ്യങ്ങള്‍ സഹിക്കവയ്യാഞ്ഞാണ്, ഇങ്ങനെ ഒരു തീര്‍പ്പിലെത്തിപ്പോയത്. എന്താ ഇപ്പൊ എവിടെയും കാണുന്നില്ലല്ലോ? എഴുത്തൊക്കെ തീരേ നിര്‍ത്തിയോ? ഒറ്റ ഒന്നിലും പേരു കാണുന്നില്ലല്ലോ? എല്ലാം പറ്റെ വറ്റിപ്പോയോ? എന്താ പറ്റിയത്? കണ്ടമാത്രയില്‍, പ്രാരംഭമുറകള്‍ക്കു ശേഷം, ഒറ്റയടിക്ക് അവന്‍ ചോദിച്ച ചോദ്യമാണിത്. കക്ഷത്തില്‍ ഒരു പ്രസിദ്ധീകരണം ശ്വാസം മുട്ടി […]

ഉപ്പൂപ്പ

ഉപ്പൂപ്പ

ദര്‍സ്പഠനം എനിക്ക് ആവേശമായിരുന്നു. പഠനങ്ങളും അനുഭവങ്ങളും നിറഞ്ഞ അന്തരീക്ഷം. അതിലെ ഒരു ചെറിയ അനുഭവമിതാ. എന്നെക്കാള്‍ മുതിര്‍ന്ന ഒരു വിദ്യാര്‍ത്ഥി ഒരു ചെറിയ പള്ളിയില്‍ ഇമാമത്ത് നില്‍ക്കാറുണ്ട്. അന്നൊരു വ്യാഴാഴ്ച ആ ജോലി എന്നെ ഏല്‍പിച്ചു. വെള്ളിയാഴ്ച രാവായതിനാല്‍ സ്വലാത്ത് മജ്ലിസുമുണ്ട് പള്ളിയില്‍. ഉസ്താദിനോട് സമ്മതം വാങ്ങി ഞാന്‍ പള്ളിയിലെത്തി. മഗ്രിബ് നിസ്കാരാനന്തരം പ്രസിഡന്‍റ് ഹാജിക്ക അടുത്ത് വിളിച്ചു: ഉസ്താദേ, ഇശാഅ് കഴിഞ്ഞ് വീട്ടില്‍ വരണം. അദ്ദേഹം വീട്ടിലേക്ക് പോവാനുള്ള ഒരുക്കത്തിലാണ്. ഇങ്ങള് സ്വലാത്തിന് കൂടുന്നില്ലേ? കഴിയാഞ്ഞിട്ടാ […]