By vistarbpo on September 16, 2014
Articles, Issue, Issue 1104, ഓത്ത് പള്ളി
മലര്‍ന്നു കിടക്കുന്ന വയലിനെ നോക്കി ഉദയസൂര്യന്‍ ചിരിച്ചു. തെങ്ങോലകള്‍ക്കിടയിലൂടെ ചുറ്റിയിറങ്ങിയ കുളിര്‍ക്കാറ്റ് ഒന്ന് തൊട്ടിട്ട് തലോടി എങ്ങോട്ടോ പോയ്മറഞ്ഞു. വയലിനരികിലൂടെയുള്ള നടവഴികളിലൂടെ, പുസ്തകങ്ങളെയും ചേര്‍ത്തുപിടിച്ചു നടക്കുകയാണ് ഞാന്‍. ഇന്ന് ആദ്യ പിരിയഡ് ഹിഫ്ളാണെന്നോര്‍ത്തപ്പോള്‍ നടത്തത്തിന്‍റെ വേഗത വര്‍ധിച്ചു. നേരത്തെ മദ്രസയിലെത്തിയെങ്കിലേ പഠിച്ച ഭാഗം ഒന്നുകൂടി മനസ്സില്‍ ഉറപ്പിക്കാനാവൂ. മദ്രസയിലെത്തുന്പോള്‍ സഹപാഠികള്‍ ആരും എത്തിയിരുന്നില്ല. ക്ലാസിലിരുന്ന് മുസ്വ്ഹഫെടുത്ത് ഹിഫ്ളിന്‍റെ ഭാഗം പലതവണ ആവര്‍ത്തിച്ചു. ക്രമേണ കൂട്ടുകാരികള്‍ എത്തിത്തുടങ്ങി. അവരെ ഓതിക്കേള്‍പ്പിച്ചു. ഫാമിദ പഠിച്ചുവെന്ന് അവര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി. നെഞ്ചുഴിഞ്ഞ്, […]
By vistarbpo on September 5, 2014
Articles, Issue, Issue 1101, ഓത്ത് പള്ളി
അന്നൊരു നബിദിനത്തില്‍ മദ്രസയിലെ ഗാനാലാപന മത്സരത്തില്‍ ഒന്നാംസ്ഥാനം എനിക്കായിരുന്നു. അടുത്തത് റൈഞ്ച് തലത്തിലുളള മത്സരമാണ്. പലരും നിരന്തരം എനിക്ക് പ്രചോദനങ്ങള്‍ നല്‍കി. ദിവസവും ഒന്നോ, രണ്ടോ തവണ പാടി കേള്‍പ്പിച്ചല്ലാതെ ഉസ്താദിനും സമാധാനമായിരുന്നില്ല. സൂര്യന്‍ ഉദിക്കുകയും അസ്തമിക്കുകയും ചെയ്തു കൊണ്ടിരുന്നു. ഒരു ദിവസം ഉസ്താദ് മോനേ നാളെയാണ് പരിപാടി. ശബ്ദത്തിന്‍റെ കാര്യം ശ്രദ്ധിക്കണം. തണുത്ത വെളളം കുടിക്കരുത് എന്നെല്ലാം പറഞ്ഞു. പ്രഭാതം പൊട്ടി വിടര്‍ന്നപ്പോള്‍ അഹ്ലാദപൂര്‍വ്വം ഞാന്‍ ഉമ്മയോടും ഉപ്പയോടും സലാം പറഞ്ഞിറങ്ങി. ഓരോ പരിപാടിക്കും തിരഞ്ഞെടുത്ത […]
By vistarbpo on June 12, 2014
Articles, Issue, Issue 1092, ഓത്ത് പള്ളി
ആകെ ഒരു മകളല്ലേയുള്ളൂ. കല്ല്യാണം അങ്ങനെയങ്ങ് ചെറുതാക്കാന്‍ വയ്യല്ലോ. പിന്നെ ഇക്കാലത്ത് കല്ല്യാണം ചെറുതാക്കിയാലും ചീത്തപ്പേരാണ്. പിശുക്ക് കൊണ്ടാണെന്ന് ആളുകള്‍ പറയും. കല്ല്യാണത്തിനു ക്ഷണിക്കാന്‍ വന്നതാണ് ഒരു പിതാവ്. നാടിളക്കുന്ന കല്ല്യാണമാണെന്നു കേട്ടതുകൊണ്ടാണ് വലിയ പരിപാടിയാണോ എന്നു ചോദിച്ചത്. അതിനു കിട്ടിയ മറുപടിയാണിത്. പാവം! പിശുക്കനെന്ന ചീത്തപ്പേര് വരാതിരിക്കാനാണത്രെ. ആഴ്ചകള്‍ക്കു മുന്പു തുടങ്ങി പന്തല്‍ നിര്‍മാണം. അന്പന്പോ എന്നാരും പറയുന്ന പടുകൂറ്റന്‍ പന്തല്‍. ഇല്ലാത്ത സൗകര്യങ്ങളില്ല. മുകളിലും വശങ്ങളിലും ചെയ്ത അലങ്കാരപ്പണികളും മറ്റും കണ്ടാല്‍ കണ്ണഞ്ചിപ്പോകും. തലേന്നു […]
By vistarbpo on June 12, 2014
Articles, Issue, Issue 1091, ഓത്ത് പള്ളി
ഒന്‍പതാംതരം പൂര്‍ത്തിയായപ്പോള്‍ മലപ്പുറം ജില്ലയിലെ പുളിക്കലിനടത്തുള്ള അന്തിയൂര്‍കുന്നിലെ ദര്‍സിലെത്തി. സയ്യിദ് ഹബീബ് തുറാബ് തങ്ങളാണ് ഉസ്താദ്. ദര്‍സില്‍ ചേര്‍ന്നുകൊണ്ടുതന്നെ എസ്എസ്എല്‍സി ജയിച്ചു. എന്‍റെ സന്തോഷത്തിന് അതിരുണ്ടായിരുന്നില്ല. പഠിക്കാനുള്ള എല്ലാ അവസരങ്ങളും ഉസ്താദ് ഒരുക്കിതന്നിരുന്നു. അതിലുപരി ഉസ്താദിന്‍റെ പ്രോത്സാഹനവും. ഇതെല്ലാം ചേര്‍ന്നപ്പോള്‍ പ്രതീക്ഷിച്ചതിലേറെ മാര്‍ക്ക് നേടാനായി. എന്‍റെ കൂടെ എസ്എസ്എല്‍സിക്ക് ദര്‍സില്‍ നിന്ന് വേറെ നാല്പേര്‍ കൂടി ഉണ്ടായിരുന്നു. സര്‍ട്ടിഫിക്കറ്റ് കിട്ടിയ ഉടനെ ഞങ്ങള്‍ ഉസ്താദിനെ കാണിച്ചു. ഉസ്താദ് ഞങ്ങളെ അഭിനന്ദിച്ചു. ഉപരിപഠനത്തെക്കുറിച്ചു ചര്‍ച്ച ചെയ്തു. സര്‍ട്ടിഫിക്കറ്റ് വീട്ടുകാരെ […]
By vistarbpo on May 12, 2014
Articles, Issue, Issue 1087, ഓത്ത് പള്ളി
താനൂര്‍ ശൈഖ് മഖാം ദര്‍സില്‍ പഠിക്കുന്ന കാലം. പഴമയുടെ ശില്‍പഭംഗി വിളിച്ചോതുന്ന ഓടുമേഞ്ഞ രണ്ടുനില വീട്ടിലാണ് രാത്രി ഭക്ഷണം. മൂന്നു നാല് കുടുംബങ്ങള്‍ ഒരുമിച്ച് താമസിക്കുന്ന ആ വീട്ടിലേക്ക് ആദ്യമായി കയറിയപ്പോള്‍ തന്നെ വല്ലാത്ത കുളിര്. തടിയില്‍ തീര്‍ത്ത ശില്‍പമനോഹാരിത ഒന്ന് കാണേണ്ടത് തന്നെ! വാര്‍ദ്ധക്യത്തിലും സ്നേഹം തുളുന്പി നില്‍ക്കുന്ന കുഞ്ഞുട്ടിക്കയാണ് കുടുംബനാഥന്‍. ആഴ്ചകളായി താനൂരിലെത്തിയിട്ട്. അന്നും ഞാന്‍ നേരത്തെ രാത്രി ഭക്ഷണത്തിന് വീട്ടിലെത്തി. പൊരിച്ച മീനിന്‍റെ കരിഞ്ഞ വാലിന്‍റെ രുചിയോര്‍ത്ത് ബെല്ലില്‍ കയ്യമര്‍ത്തിയപ്പോഴാണ് കറന്‍റില്ല എന്നറിയുന്നത്. […]