By vistarbpo on January 23, 2014
Articles, Issue, Issue 1073, ഓത്ത് പള്ളി
കലാലയ കാലത്ത് ലഭിക്കുന്ന വിലമതിക്കാനാവാത്ത മുതല്‍ക്കൂട്ടാണ് നല്ല സൗഹൃദങ്ങള്‍ പഠനപ്രവര്‍ത്തനങ്ങള്‍ക്കു പുറമെ ഊണും ഉറക്കവുമടക്കം നിത്യചലനങ്ങളെല്ലാം ഒരു മേല്‍ക്കൂരക്കു കീഴില്‍ ഒരുമിച്ചു നിര്‍വ്വഹിക്കുന്ന ഹോസ്റ്റല്‍ ജീവിതം പ്രത്യേകിച്ചും. എന്നാല്‍ ജീവിതാന്ത്യം വരെയും മധുംസ്മരണകളായി ബാക്കി നില്‍ക്കേണ്ട സുഹൃദ് ബന്ധത്തിന്‍റെ പാനപാത്രങ്ങളെ അക്ഷന്തവ്യമായ അഹംഭാവവും താന്‍പോരിമയും കൊണ്ട് തട്ടിയകറ്റിയ ഒരു ഹതഭാഗ്യന്‍റെ വിലാപകഥനമാണ് നിങ്ങള്‍ വായിക്കാനിരിക്കുന്നത്. ഒന്പതുവര്‍ഷം മുന്പ് ഹസനിയ്യയിലെത്തിയതു തന്നെ മുന്പ് കുറച്ചുകാലം പഠിച്ച മറ്റൊരു സ്ഥാപനത്തില്‍ നിന്നു കിട്ടിയ ഒരു ത്വരീഖത്തിന്‍റെ ശേഷിപ്പുകള്‍ ഉള്ളില്‍ പേറിയാണ്. […]
By vistarbpo on January 6, 2014
Articles, Issue, Issue 1070, ഓത്ത് പള്ളി
വര്‍ഷങ്ങളൊരുപാട് കഴിഞ്ഞിട്ടും ആ സംഭവം ഇപ്പോഴും ചിരിപടര്‍ത്തുകയാണ്. അന്ന് ഉമ്മ നെയ്ത തമാശയക്ക് ഇപ്പോഴും മങ്ങലേറ്റിട്ടില്ല. ഞാന്‍ മദ്രസയില്‍ അഞ്ചാംക്ലാസില്‍ പഠിക്കുന്പോഴാണ് സംഭവം. ആയിടെ ഒരു കള്ളന്‍റെ ശല്യം രൂക്ഷമായിരുന്നു. അവനെ കള്ളനെന്നു പറഞ്ഞുകൂടാ ഒരു പെറുക്കി. പക്ഷേ, രാത്രിയിലാണെന്ന പ്രത്യേകതയുണ്ട്. കൊണ്ടുപോവുന്നത് ചെരുപ്പ്, പാത്രങ്ങള്‍ തുടങ്ങിയവയാണ്. നാട്ടിലെ ഒരാള്‍ തന്നെയാണ് ഇത്ചെയ്യുന്നതെന്നും കിംവദന്തി ഉണ്ടായിരുന്നു. അല്ലാതെ ഇത്തരം എരപ്പന്‍ പരിപാടിക്ക് സാക്ഷാല്‍ കള്ളന്‍മാരെ കിട്ടുമോ? അയാള്‍ എന്‍റെ തൊട്ടടുത്ത വീട്ടിലും കയറി. അവിടുത്തെ ചെരിപ്പാണ് പോയത്. […]
By vistarbpo on November 27, 2013
Articles, Issue, Issue 1065, ഓത്ത് പള്ളി
എന്നും രാവിലെ കുളിച്ചൊരുങ്ങി സലാം ചൊല്ലി മദ്റസയില്‍ പോവുന്ന ഇക്കാക്കയെയും ഇത്താത്തയെയും കണ്ട് പൂതിപെരുത്താണ്, നാലാം ക്ലാസില്‍ പഠിക്കുന്ന പെങ്ങളുടെ കൂടെ ശാഠ്യം പിടിച്ച് അന്നാദ്യമായി മദ്റസയില്‍ പോയത്. ഒരാഴ്ചയോളം ഈ പതിവ് തുടര്‍ന്നപ്പോള്‍ നാലാം ക്ലാസിലെ ഉസ്താദ് എന്നെ ഒന്നാം ക്ലാസില്‍ കൊണ്ടുപോയി ഇരുത്തി. ഖാരിഅ് അബൂബക്കര്‍ കുട്ടി ഉസ്താദായിരുന്നു വര്‍ഷങ്ങളായി മദ്റസയില്‍ വിദ്യാര്‍ഥികള്‍ക്ക് ആദ്യാക്ഷരം പകര്‍ന്നു നല്‍കിയിരുന്നത്. നീണ്ട താടിയും തലപ്പാവും മേശപ്പുറത്ത് ഒരു വടിയും, കൂടെ മുതിര്‍ന്ന വിദ്യാര്‍ഥികളുടെ വക ഉസ്താദിനെക്കുറിച്ചുള്ള വീര […]
By vistarbpo on November 8, 2013
Articles, Issue, Issue 1062, ഓത്ത് പള്ളി
തൊപ്പിയും ജുബ്ബയും ധരിച്ച് ആദ്യമായി അറിവിന്‍റെ ലോകത്തേക്ക് കടന്നത് 2007ലായിരുന്നു. ദര്‍സിനു പുറമെ മതേതര വിദ്യാഭ്യാസവുമുള്ളതിനാല്‍ ഞങ്ങള്‍ക്ക് റമളാനില്‍ അവധിയുണ്ടായിരുന്നില്ല. ആ റമളാനിലെ ഒരു ശനിയാഴ്ച ഉസ്താദ് എന്നെ വിളിച്ച് പറഞ്ഞു നന്നായി പഠിക്കണം, പ്രസംഗിക്കുകയും വേണം. ഞാന്‍ തലകുലുക്കി. ഞായറാഴ്ചകളിലെ സാഹിത്യ സമാജങ്ങളില്‍ ഞാന്‍ നടത്തിയിരുന്ന കൊച്ചു പ്രസംഗങ്ങള്‍ ഉസ്താദിനെ സ്വാധീനിച്ചോ എന്നറിയില്ല. ഉസ്താദ് തുടര്‍ന്നു മോനേ, ഇത് റമളാന്‍ മാസമാ. അടുത്ത പള്ളികളില്‍ പോയി ഉറുദിയൊക്കെ പറയണം. ഞാന്‍ ഒന്ന് ഞെട്ടി ഞാന്‍ ഉറുദി […]
By vistarbpo on October 22, 2013
Articles, Issue, Issue 1060, ഓത്ത് പള്ളി
പച്ച പുതച്ച കൊച്ചുഗ്രാമത്തിന്‍റെ ഹൃദയ ഭാഗത്തായി ഓടുമേഞ്ഞ ചെറിയൊരു പള്ളി. മീസാന്‍കല്ലുകള്‍ക്ക് മീതെ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന കുറ്റിച്ചെടികളും പൂത്തുലഞ്ഞു നില്‍ക്കുന്ന പഞ്ചാരമാവും. കൊച്ചു പള്ളിയുടെ സിമന്‍റുതേച്ച തറയില്‍ പടിഞ്ഞിരിക്കുകയാണ് ഒരു വൃദ്ധന്‍ തസ്ബീഹ് മാലയിലെ മണികള്‍ മറിച്ച്. പ്രായാധിക്യം തീര്‍ത്ത ബലക്ഷയത്തെ വകവെക്കാതെ അയാള്‍ ഞങ്ങളുടെ അടുത്തേക്ക് വന്നു. വശ്യമായ പുഞ്ചിരി, നിര്‍മലമായ മനസ്സില്‍നിന്നൊഴുകിയ അഭിവാദനം. നിഷ്കളങ്കതയുടെ വട്ടമുഖത്ത് സ്ഫുരിക്കുന്ന ഈമാനിക പ്രഭയില്‍ അയാള്‍ ഞങ്ങളുടെ കരങ്ങള്‍ ഗ്രഹിച്ചു. ഉസ്താദേ, നിങ്ങളുടെ അനുജനാണല്ലേ..? ച്യെ കുട്ട്യാണല്ലോ. […]