By vistarbpo on November 27, 2013
Articles, Issue, Issue 1065, കാണാപ്പുറം
2003 മാര്‍ച്ചിലാണ് യാസിര്‍ അറഫാത്തിനെ ഇസ്രായേല്‍ ശത്രുവായി ഔപചാരികമായി പ്രഖ്യാപിക്കുന്നത്. ആ പ്രഖ്യാപനത്തിനു ശേഷം പടിഞ്ഞാറെ കരയിലെ റാമല്ലയിലുള്ള അറഫാത്തിന്റെ വസതിയും പി.എല്‍.ഒ ആസ്ഥാനവുമായ കെട്ടിടത്തിനു നേരെ ബുള്‍ഡോസറുകളും ടാങ്കുകളും ഇരച്ചുകയറി. ടാങ്കുകള്‍ തീ തുപ്പിയപ്പോള്‍ അറഫാത്തിന്റെ വസതിക്കു തീപിടിച്ചു. ബുള്‍ഡോസറുകള്‍ ചീറിപ്പാഞ്ഞുകയറിയതോടെ പുറംഭിത്തിയും കവാടവും തകര്‍ന്നു. വെടിവെപ്പില്‍ പി.എല്‍.ഒ തലവന്റെ അംഗരക്ഷകരിലൊരാള്‍ കവാടത്തില്‍ പിടഞ്ഞുമരിച്ചു. ഒരു നേതാവിനു ചെയ്യാന്‍ സാധിക്കുന്ന പരമാവധി വിട്ടുവീഴ്ചകള്‍ ചെയ്തിട്ടും ജൂത കുടിലതകള്‍ നിഷ്ഠൂരത പുറത്തെടുത്തപ്പോള്‍ അറഫാത്ത് നിശ്ചയദാര്‍ഢ്യത്തോടെ പറഞ്ഞു ഈ […]
By vistarbpo on November 27, 2013
Article, Articles, Issue, Issue 1065
ചരിത്ര പഠനത്തിന്റെ രീതി ശാസ്ത്രം മാറിക്കൊണ്ടിരിക്കും. പണ്ടേ പഠിച്ചു വച്ചത് മാത്രമാണ് ശരി എന്ന് ധരിക്കുന്നത് ശരിയല്ല. ഇസ്ലാമിനേയും കമ്യൂണിസത്തേയും കുറിച്ച് അറബികളും ഓറിയന്റലിസ്റ്റുകളും സാമ്രാജ്യത്വവും ദേശീയ വാദികളും നല്കിയ പല വിവരങ്ങളും ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. പുരാവസ്തു പഠനങ്ങളുടേയും രേഖകളുടേയും വെളിച്ചത്തില്‍ ചരിത്രം പുനരാഖ്യാനം ചെയ്യപ്പെടുകയാണ്. പുതിയ രീതി ശാസ്ത്രങ്ങളുടെ വെളിച്ചത്തില്‍ മതങ്ങളേയും പ്രസ്ഥാനങ്ങളേയും നോക്കിക്കാണുന്നതില്‍ ആര്‍ക്കും വിരോധം തോന്നേണ്ടതില്ല. 1062ാം ലക്കത്തില്‍ ശാഹിദ് എഴുതിയ ലേഖനം കണ്ടപ്പോള്‍ അങ്ങനെ തോന്നിപ്പോയി. ആധുനിക ലോകത്ത് ഇസ്ലാമിനെതിരെ പാശ്ചാത്യര്‍ […]
By vistarbpo on November 27, 2013
Articles, Issue, Issue 1065, ഓത്ത് പള്ളി
എന്നും രാവിലെ കുളിച്ചൊരുങ്ങി സലാം ചൊല്ലി മദ്റസയില്‍ പോവുന്ന ഇക്കാക്കയെയും ഇത്താത്തയെയും കണ്ട് പൂതിപെരുത്താണ്, നാലാം ക്ലാസില്‍ പഠിക്കുന്ന പെങ്ങളുടെ കൂടെ ശാഠ്യം പിടിച്ച് അന്നാദ്യമായി മദ്റസയില്‍ പോയത്. ഒരാഴ്ചയോളം ഈ പതിവ് തുടര്‍ന്നപ്പോള്‍ നാലാം ക്ലാസിലെ ഉസ്താദ് എന്നെ ഒന്നാം ക്ലാസില്‍ കൊണ്ടുപോയി ഇരുത്തി. ഖാരിഅ് അബൂബക്കര്‍ കുട്ടി ഉസ്താദായിരുന്നു വര്‍ഷങ്ങളായി മദ്റസയില്‍ വിദ്യാര്‍ഥികള്‍ക്ക് ആദ്യാക്ഷരം പകര്‍ന്നു നല്‍കിയിരുന്നത്. നീണ്ട താടിയും തലപ്പാവും മേശപ്പുറത്ത് ഒരു വടിയും, കൂടെ മുതിര്‍ന്ന വിദ്യാര്‍ഥികളുടെ വക ഉസ്താദിനെക്കുറിച്ചുള്ള വീര […]
By vistarbpo on November 27, 2013
Article, Articles, Issue, Issue 1065
വീട്ടില്‍ അടങ്ങിയൊതുങ്ങി നില്‍ക്കേണ്ടവളായതു കൊണ്ടും കുടുംബ ജീവിതത്തിന്റെ മാന്യത നിറവേറ്റേണ്ടവളായതുകൊണ്ടും പുറമെയുള്ള ഉത്തരവാദിത്വങ്ങളില്‍നിന്ന് സ്ത്രീകളെ ഒഴുവാക്കിയിരിക്കുന്നു. അത്യാവശ്യഘട്ടങ്ങളില്‍ പുറത്തു പോവാനും നിങ്ങള്‍ക്കനുമതിയുണ്ട്. പക്ഷേ, പൂര്‍ണ സൂക്ഷ്മതയോടെ ആയിരിക്കണം. നോക്കുന്നവരെ ആകര്‍ഷിക്കുന്ന വിധത്തില്‍ ഒന്നും വസ്ത്രങ്ങളിലുണ്ടാവാന്‍ പാടില്ല. സൗന്ദര്യ പ്രദര്‍ശന ചിന്തയുണ്ടാകാനും പാടില്ല. ചെറിയ തോതില്‍ പോലും ആ ചിന്തയുണ്ടെങ്കില്‍ നടന്നു നടന്നു ചിലപ്പോള്‍ മുഖവും മറ്റു ഭാഗങ്ങളും വെളിവാകും. കാണുന്നവരെയാകര്‍ഷിക്കുന്ന യാതൊരു ചേഷ്ടകളും നടത്തത്തിലുണ്ടാകരുത്. കിലുക്കമുള്ള ആഭരണങ്ങളണിഞ്ഞു പുറത്തിറങ്ങരുത്. ജനങ്ങള്‍ കേള്‍ക്കാന്‍ വേണ്ടി ശബ്ദിക്കാനും പാടില്ല. സംസാരിക്കേണ്ട […]
By vistarbpo on November 27, 2013
Articles, Issue, Issue 1065, വായനക്കാരുടെ വീക്ഷണം
എല്ലായ്പ്പോഴും ദൈവത്തില്‍ വിശ്വസിക്കുക. കാരണം ചില ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാന് ഗൂഗിളിനു പോലും കഴിയില്ല. എന്ന് ആരോ തമാശ പറഞ്ഞതാകണം. മിക്കപ്പോഴും സേര്‍ച്ച് എഞ്ചിനോട് ചോദിക്കുന്ന ചോദ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്ന ജോലി പോലും ഗൂഗിള്‍ തന്നെ ഏറ്റെടുക്കുന്നു. ഉദാഹരണത്തിന്, “Why Hindu Girls are ”എന്ന് ഗൂഗിളില്‍ ടൈപ്പ് ചെയ്തുനോക്കൂ; മുഴുവന്‍ ചോദ്യമായി സേര്‍ച്ച് എഞ്ചിനില്‍ ആദ്യം തെളിഞ്ഞുവരുന്നത് “Why Hindu Girls are Love Muslim Boys?” എന്നാണ്. ലവ് ജിഹാദ് എന്ന പേരില്‍ ഉയര്‍ത്തിക്കൊണ്ടുവന്ന മാധ്യമനുണയെന്ന […]