Issue 1062

ഉപ്പില്ലാത്ത കഞ്ഞി

ഉപ്പില്ലാത്ത കഞ്ഞി

വിവാഹമോചനം ചെയ്ത ഭര്‍ത്താവിനെതിരെ കേസുകൊടുക്കാന്‍ ഖാളിയില്‍ നിന്നൊരു കത്തുവേണം; വിവാഹ സാക്ഷ്യപത്രം. അതിനാണവള്‍ വന്നത്. തലയുയര്‍ത്തി വല്ലതും പറയാന്‍ ഖാളിക്കു കഴിഞ്ഞില്ല. പറയേണ്ടതു പറയാന്‍ പറ്റിയതുമില്ല. കാരണം രണ്ട്. ഒന്ന് അങ്ങനെ തലപൊക്കാന്‍ കഴിയാത്ത വിധമാണവളുടെ വസ്ത്രധാരണം. രണ്ട് അങ്ങനെ പറയാന്‍ സമയം കൊടുക്കാത്ത വായാടിത്തം. ഭര്‍ത്താവ് വിവാഹമോചനം ചെയ്തില്ലെങ്കിലേ അത്ഭുതമുള്ളൂ എന്നു തോന്നി. ലജ്ജയില്ലാത്തവരുടേതാണിന്നു ലോകം. നാണവും മാനവും എന്താണെന്നറിയാതായിരിക്കുന്നു ആണിനും പെണ്ണിനും. പക്ഷേ, ആണിന്‍റെ ലജ്ജയില്ലായ്മയെക്കാള്‍ അരോചകമാണ് പെണ്ണിന്‍റേത്; കൂടുതല്‍ അപകടകരവും. പെണ്ണിന് അന്യന്‍റെ […]

കേന്ദ്ര സര്‍വ്വകലാശാലകളില്‍ പഠിക്കുന്നവരെ കാണാം

കേന്ദ്ര സര്‍വ്വകലാശാലകളില്‍ പഠിക്കുന്നവരെ കാണാം

കേന്ദ്രസര്‍വ്വകലാശാലകളിലും പ്രീമിയര്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലും എങ്ങനെ അഡ്മിഷന്‍ നേടാം? അവിടങ്ങളിലെ ബിരുദ, ബിരുദാനന്തര ബിരുദ ഗവേഷണ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ, ഇന്‍റര്‍വ്യൂ, സിലബസ്, തയ്യാറെടുപ്പ് തുടങ്ങിയവ അധികമാര്‍ക്കും അറിയില്ല. രാജ്യത്തിന്‍റെ വിവിധ നഗരങ്ങളില്‍ ഇത്തരം കോഴ്സുകള്‍ക്ക് ഇപ്പോള്‍ പഠിച്ചു കൊണ്ടിരിക്കുന്ന കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ എങ്ങനെയാണ് അവിടങ്ങളില്‍ അഡ്മിഷന്‍ നേടിയെടുത്തത് എന്ന അന്വേഷണവുമായി നമുക്ക് അവരില്‍ ചിലരെ കണ്ടുനോക്കാം. മുഹമ്മദ് അസ്ഹരി എം ഫില്‍, ജെഎന്‍യു, ഡല്‍ഹി “തിരൂരങ്ങാടി ബാപ്പു മുസ്ലിയാരുടെ അനുശോചന കവിതകള്‍ എന്ന വിഷയത്തില്‍ ഡല്‍ഹിയിലെ […]

ക്ലൈമാക്സിലെ നാക്കുപിഴ

ക്ലൈമാക്സിലെ നാക്കുപിഴ

തൊപ്പിയും ജുബ്ബയും ധരിച്ച് ആദ്യമായി അറിവിന്‍റെ ലോകത്തേക്ക് കടന്നത് 2007ലായിരുന്നു. ദര്‍സിനു പുറമെ മതേതര വിദ്യാഭ്യാസവുമുള്ളതിനാല്‍ ഞങ്ങള്‍ക്ക് റമളാനില്‍ അവധിയുണ്ടായിരുന്നില്ല. ആ റമളാനിലെ ഒരു ശനിയാഴ്ച ഉസ്താദ് എന്നെ വിളിച്ച് പറഞ്ഞു നന്നായി പഠിക്കണം, പ്രസംഗിക്കുകയും വേണം. ഞാന്‍ തലകുലുക്കി. ഞായറാഴ്ചകളിലെ സാഹിത്യ സമാജങ്ങളില്‍ ഞാന്‍ നടത്തിയിരുന്ന കൊച്ചു പ്രസംഗങ്ങള്‍ ഉസ്താദിനെ സ്വാധീനിച്ചോ എന്നറിയില്ല. ഉസ്താദ് തുടര്‍ന്നു മോനേ, ഇത് റമളാന്‍ മാസമാ. അടുത്ത പള്ളികളില്‍ പോയി ഉറുദിയൊക്കെ പറയണം. ഞാന്‍ ഒന്ന് ഞെട്ടി ഞാന്‍ ഉറുദി […]

വിജാഗിരി

വിജാഗിരി

പാതി തുറന്നും പാതി ചാരിയും മധ്യസ്ഥനായി നില്‍ക്കും നിരാശകള്‍ക്കു നേരെ മലര്‍ക്കെ തുറന്നിടും പ്രതീക്ഷകളെയെല്ലാം കൊട്ടിയടക്കും പ്രലോഭനങ്ങളില്‍പെട്ട് താനേ തുറന്നു പോകും സമ്മര്‍ദ്ദങ്ങള്‍ക്കു നേരെ പുറംതിരിഞ്ഞു നില്‍ക്കും ചിലപ്പോഴെങ്കിലും ഉള്ളിലെ സ്വകാര്യതകള്‍ ഒളിഞ്ഞു കേള്‍ക്കും അകത്തെ രഹസ്യങ്ങളിലേക്ക് മുന്നറിയിപ്പില്ലാതെ കയറിവരും. അടഞ്ഞും തുറന്നും ഇടയ്ക്കൊന്ന് ഞരങ്ങിയും പ്രതിഷേധങ്ങളില്ലാതെ കാലം തീര്‍ക്കും. കുറ്റിയും കൊളുത്തും ചേര്‍ന്നിരിക്കുന്നത് കണ്ടാല്‍ തോന്നും ഇനിയൊരിക്കലും പിരിയുകയില്ലെന്ന് പിരിഞ്ഞിരിക്കുന്നത് കണ്ടാല്‍ തോന്നും ഇനിയൊരിക്കലും തമ്മില്‍ ചേരില്ലെന്ന്. താക്കോല്‍ എത്ര കനവുകളും എത്ര കനകവുമാണ് പൂട്ടിവച്ചിരിക്കുന്നത്, […]