മതേതരത്വവും വര്‍ഗീയതയും മായുന്ന അതിര്‍വരമ്പുകള്‍
സെക്കുലറിസത്തിന് പുനര്‍നിര്‍വചനം വേണമെന്ന് രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ടൈംസ് ഓഫ് ഇന്ത്യ പത്രം മുഖക്കുറിപ്പിലൂടെ ആഹ്വാനംചെയ്യുന്പോള് തെറ്റിദ്ധരിക്കരുത്, വര്‍ഗീയ ഫാഷിസത്തിന്‍െറ ഇരച്ചുകയറ്റം കണ്ട് അന്പരന്നാണെന്ന്. രാഷ്ട്രീയപാര്‍ട്ടികളുടെ മുന്‍ഗണന വികസനത്തില്‍ ഊന്നാന്‍ തുടങ്ങിയതോടെ മതേതരത്വവും വര്‍ഗീയതയും തമ്മിലുള്ള അതിര്‍വരന്പ് താനേ മാഞ്ഞുപോവുകയാണത്രെ. രാഷ്ട്രീയനേതാക്കള്‍ തെരഞ്ഞെടുപ്പുകാലത്ത് നടത്തുന്ന പ്രസ്താവനകളും അഭിപ്രായപ്രകടനങ്ങളും അതിന്‍െറ തെളിവായാണ് പത്രം അവതരിപ്പിക്കുന്നത്. രാഷ്ട്രീയത്തില്‍ അസ്പൃശ്യരായി ആരുമില്ലെന്ന എന്‍ സി പി നേതാവ് ശരത്പവാറിന്‍െറ വാക്കുകള്‍ വര്‍ഗീയതയെ കുറിച്ചുള്ള ഏതു ചര്‍ച്ചയെയും അപ്രസക്തമാക്കുന്നുണ്ടെന്നാണ് പത്രത്തിന്‍െറ പക്ഷം. […]