By രിസാല on September 7, 2017
1250, Article, Articles, Issue, കവര്‍ സ്റ്റോറി
1921ല്‍ ഒരു ഇന്ത്യക്കാരനോ ഇന്ത്യക്കാരിയോ ഇരുപതു വയസ്സിന്റെ പടിവാതില്‍ കടന്നാല്‍ അതവരുടെ വലിയ ഭാഗ്യമായിരുന്നു. 1911-1921 എന്ന കാനേഷുമാരി ദശകത്തില്‍ അതായിരുന്നു ഇന്ത്യയിലെ ശരാശരി ആയുര്‍ദൈര്‍ഘ്യം. 1881-91 മുതല്‍ ആയുര്‍ദൈര്‍ഘ്യം ക്രമമായി താഴ്ന്നു കൊണ്ടിരിക്കുകയായിരുന്നു. അന്നത് ഇരുപത്തിയഞ്ചു വയസ്സ് മാത്രമാണ്. ഇന്ത്യന്‍ ജനതയുടെ സിംഹഭാഗവും അനുഭവിച്ച പട്ടിണിയുടെയും സമ്പൂര്‍ണമായ ദാരിദ്യത്തിന്റെയും കൂടുതല്‍ വിവരണങ്ങളെ അധികപ്പറ്റാക്കുന്നതാണ് ഈ സ്ഥിതിവിവരക്കണക്കുകള്‍. അത്രയും ദുരിതങ്ങളുണ്ടായിട്ടും പത്തൊമ്പതാം നൂറ്റാണ്ടിലങ്ങോളം ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്പാദനത്തിന്റെ ഗണ്യമായ ഭാഗം ബ്രിട്ടന് കപ്പം കൊടുക്കേണ്ടി വന്നു. […]
By രിസാല on September 7, 2017
1250, Article, Articles, Issue, കവര്‍ സ്റ്റോറി
ഇതിഹാസ കൃതിയായി സാഹിത്യാസ്വാദകരും ഹിന്ദു മതത്തിന്റെ ഭാഗമായ ഗ്രന്ഥമെന്ന് ഹിന്ദുത്വവാദികളും കരുതുന്ന മഹാഭാരതത്തിലെ പാഞ്ചാലീ സ്വയംവരം പ്രസിദ്ധമാണ്. സ്വയം വരിക്കാന്‍ തയാറായി നില്ക്കുന്ന പാഞ്ചാലിക്ക് മുന്നിലെത്തി, മത്സര അമ്പെയ്ത്ത് നടത്തി പരാജിതരായി മടങ്ങുന്ന രാജാക്കന്മാരുടെ നീണ്ടനിരയുണ്ടതില്. മത്സരത്തില്‍ വിജയിച്ചാലും പാഞ്ചാലി വരിച്ചുകൊള്ളണമെന്നില്ല. വിജയിക്കുമെന്ന ഉറപ്പോടെ വില്ലുകുലച്ചു നിന്ന കര്‍ണനോട്, സൂതപുത്രനെ താന്‍ വിവാഹം കഴിക്കില്ലെന്ന് പാഞ്ചാലി പറഞ്ഞതാണ് അതിന് തെളിവ്. പാണ്ഡവ – കൗരവരുടെ മുത്തച്ഛനായ വിചിത്രവീര്യന്റെ ഭാര്യമാരാക്കാന്‍, കാശി രാജാവിന്റെ മക്കളായ അംബ, അംബിക, അംബാലിക […]
By രിസാല on September 7, 2017
1250, Article, Articles, Issue, കാണാപ്പുറം
കോട്ടയം വൈക്കം സ്വദേശികളായ അശോകന്‍െയും പൊന്നമ്മയുടെയും ഏക മകള്‍ അഖിലയാണ് ദേശീയതലത്തില്‍ കോളിളക്കം സൃഷ്ടിക്കുന്ന ഹാദിയ കേസിലെ വിവാദനായിക. അഖിലയാവട്ടെ ഹാദിയയാവട്ടെ അവളെ കൊച്ചനുജത്തിയായാണ് ശാഹിദ് കാണുന്നത്. വിശ്വാസം എന്നത് മനസ്സിന്റെ തേട്ടമാണ്. അവളും പടച്ചതമ്പുരാനും തമ്മിലുള്ള മാനസിക വിനിമയത്തിന്റെ ആകത്തുകയാണ് വിശ്വാസപരമായ ഹൃദയദാര്‍ഢ്യം. അഖില എന്ന ഹോമിയോ വിദ്യാര്‍ഥി സേലത്ത് പഠിച്ചുകൊണ്ടിരിക്കെ റൂംമേറ്റുകളായ ജസീനഫസീന സഹോദരിമാരുടെ ജീവിതം കണ്ട് മുസ്ലിം സംസ്കാരത്തിലേക്ക് ആകര്‍ഷിക്കപ്പെടുകയും ഒടുവില്‍ ഇസ്ലാം ആശ്ലേഷിക്കുകയും ചെയ്തത് ആകാശം ഇടിഞ്ഞുവീഴുന്ന സംഭവമായി സാമാന്യബുദ്ധിയുള്ളവര്‍ കാണില്ല. […]
By രിസാല on September 7, 2017
1250, Article, Articles, Issue, സർവസുഗന്ധി
ഖുര്‍ആന്‍ പാരായണത്തിനാമുഖമായി പൈശാചികതയില്നിന്ന് അല്ലാഹുവിനോട് രക്ഷതേടണം. സ്രഷ്ടാവിലേക്കുള്ള സൃഷ്ടിയുടെ ഏതു യാത്രകളും പിശാചിനെ അസ്വസ്ഥപ്പെടുത്തുന്നു. അതിനാല്‍ പിശാച് തടസപ്പെടുത്തുന്നു. അല്ലാഹുവോട് കാവലുണ്ടാകുമ്പോള് മനുഷ്യന് പിശാചിനെ ഇരുത്താന്‍ കഴിയുന്നു. ഉടമക്ക് മുന്നില്‍ അടിമയുടെ വണക്കം കൂടിയാണ് ഈ കാവല്‍ തേട്ടം. മനുഷ്യന്റെ ന്യൂനതകളാണ് പിശാച് നോക്കുന്നത്. നിസ്കാരം ഭക്തിപൂര്‍ണമായി നിര്‍വഹിക്കുമ്പോള്‍ അവിടെ പിശാചടുക്കില്ല. പക്ഷേ, അത്തരം ഭക്തരുടെ ഇതര ഏര്‍പ്പാടുകളില്‍ പിശാച് പഴുതുകള്‍ കണ്ടെത്തുന്നു. ദാനധര്‍മങ്ങളില്‍ അവര്‍ മടികാണിച്ചേക്കും.കുറഞ്ഞുപോവുമോ എന്ന ഭീതിയില്‍ അവര്‍ അകപ്പെടും. ഇത്തരം ദുര്ബോധനങ്ങളുടെ ചതിയില്‍ […]
By രിസാല on September 7, 2017
1250, Article, Articles, Issue
‘കെടുതി പറഞ്ഞോ വെടിയുണ്ട ഉപയോഗിച്ചോ പ്രശ്നം(കശ്മീര്‍) പരിഹരിക്കാനാവില്ല. അത് പരിഹരിക്കാന്‍ കശ്മീരികളെ ഒന്നായി ആലിംഗനം ചെയ്തേ മതിയാകൂ. നമ്മള് ആ ഉദ്ദേശ്യം വെച്ച് മുന്നോട്ടുപോവുകയാണ്- പ്രധാനമന്ത്രി’ 2017 സ്വാതന്ത്ര്യദിന പ്രസംഗം പതിനെട്ട് നാള്‍കൊണ്ട് യുദ്ധം അവസാനിച്ചിരുന്നു. എന്നിട്ടും അവരതിനെ മഹാഭാരതം – മഹേതിഹാസം- എന്നുവിളിച്ചു. കാരണം യുദ്ധക്കളത്തില്‍ പാണ്ഡവരും കൗരവരും നേര്‍ക്കുനേര്‍ വരുന്നതിനും എത്രയോ മുമ്പുതന്നെ അത് തുടങ്ങിയിരുന്നു. പന്ത്രണ്ട് വര്‍ഷം പാണ്ഡവര്‍ വനവാസത്തിലായിരുന്നു. ഒരു കൊല്ലം അജ്ഞാതവാസത്തിലും. തിരിച്ചുവന്നപ്പോള്‍ അവര്‍ അഞ്ച് ഗ്രാമങ്ങളാണ് ചോദിച്ചത്. കൃഷ്ണന് […]