By രിസാല on September 22, 2017
1251, Article, Articles, Issue
ഗോണ്ട(ഉത്തര്‍പ്രദേശ്): വീട്ടിന് മുറ്റത്തിട്ടിരിക്കുന്ന മുളങ്കട്ടിലില്‍ കിടന്നുറങ്ങുകയായിരുന്നു രാജ്പാല് സിങ്. പുലരാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ, മുക്കറശബ്ദം കേട്ട് രാജ്പാല് ഞെട്ടിയുണര്‍ന്നു. കണ്ണ് തുറന്നുനോക്കിയപ്പോള്‍ മുറ്റത്തൊരു കൂറ്റന്‍ കാള. തൊഴുത്തില്‍ കെട്ടിയിരിക്കുന്ന പശുക്കളെ ലക്ഷ്യമിട്ട് വന്ന തെരുവുകാളയാണിതെന്ന് മനസിലാക്കിയ രാജ്പാല് വടിയെടുത്ത് അതിനെ ആട്ടിപ്പായിപ്പിക്കാന്‍ ശ്രമിച്ചു. മാറി പോകുന്നതിന് പകരം നേരെ തിരിഞ്ഞ് രാജ്പാലിനെ ആക്രമിക്കാനാണ് കാള തുനിഞ്ഞത്. ഒറ്റസെക്കന്‍ഡ് കൊണ്ട് കട്ടിലൊന്നാകെ തള്ളിമറിച്ചിട്ട കാള രാജ്പാലിനെ ദുരേക്ക് കുത്തിത്തെറിപ്പിച്ചു. വേദനകൊണ്ട് പിടഞ്ഞ രാജ്പാലിന്റെ ആര്‍ത്തനാദം കേട്ടെത്തിയ അയല്‍വാസികളാണ് […]
By രിസാല on September 22, 2017
1251, Article, Articles, Issue, കവര്‍ സ്റ്റോറി
”ഒരിക്കല്‍ അകപ്പെട്ടുകഴിഞ്ഞാല്‍ നിങ്ങള്‍ കിണഞ്ഞുപരിശ്രമിച്ചാലും പുറത്തുകടക്കാന്‍ കഴിയാത്ത രാവണന് കോട്ടയാണ് അധീശപ്രത്യയശാസ്ത്രത്തിന്റെ ബോധമണ്ഡലം. നിങ്ങള്‍ എത്ര ആഗ്രഹിച്ചാലും നിങ്ങളുടെ ഓരോ വ്യവഹാരങ്ങളിലും നിങ്ങള്‍ ഉപയോഗിക്കുന്ന ഓരോ പദത്തിലും നിങ്ങള്‍ നിര്‍മിക്കുന്ന ഓരോ ആശയത്തിലും ആ കോട്ടയുടെ ഇരുട്ട് പത്തിനീട്ടി നില്ക്കും. സത്യസന്ധമെന്നും പൊതുതാല്പര്യാര്ത്ഥമെന്നും നിഷ്പക്ഷമെന്നും കരുതി നിങ്ങള്‍ നടത്തുന്ന ചെയ്തികള്‍ ആ പത്തിയില്‍ നിന്നുള്ള കൊടുംവിഷമായി പരിണമിക്കും.” (ഈ ഉദ്ധരണിക്ക് ഉടമസ്ഥതയില്ല. കോപ്പി ലെഫ്റ്റ് ആണ്. പേര് വെക്കണ്ട. അപരരെ നിര്‍മിച്ച് അവരെ ഹനിച്ച് രാഷ്ട്രീയാധികാരം തേര്‍വാഴ്ച […]
By രിസാല on September 20, 2017
1251, Article, Articles, Issue, അഭിമുഖം
മതസംഘടനകളുടെ മുന്‍കൈയില്‍ നടക്കുന്ന സാഹിത്യോത്സവ് പോലുള്ള കലാ, സാഹിത്യ പരിശ്രമങ്ങളെ എങ്ങനെയാണ് വിലയിരുത്തുന്നത്? കെ പി രാമനുണ്ണി: കേരളത്തിലെ മുസ്ലിംകളുടെ സര്വതോന്മുഖ വികസനത്തിനും യശസിനും അന്തസ്സിനും നിദാനമായിട്ടുള്ളത് മലയാള ഭാഷ കൂടിയാണ്. മറ്റു ചില സംസ്ഥാനങ്ങളില്‍ മുസ്ലിംകള്, ചരിത്രപരമായ കാരണങ്ങളാല്‍ മുഖ്യധാരയിലുള്ള ഭാഷയല്ല സംസാരിക്കുന്നത്. അങ്ങനെയുള്ള പ്രദേശങ്ങളില്‍ മുഖ്യധാരയില്‍ നിന്ന് മുസ്ലിംകള് പുറന്തള്ളപ്പെട്ടതായി കാണാം. പിന്നെപ്പിന്നെ അവര്‍ പാര്‍ശ്വവല്‍കൃതരായി അന്തസ്സ് ലഭിക്കാത്തവരായി മാറുകയും ചെയ്യുന്നു. കേരളത്തില്‍ ഈ ദുര്യോഗമില്ല. ഇവിടുത്തെ മത ന്യൂനപക്ഷങ്ങളും ജാതി ന്യൂനപക്ഷങ്ങളും മലയാള […]
By രിസാല on September 20, 2017
1251, Article, Articles, Issue, കാണാപ്പുറം
സൂപ്പര്‍മാര്‍ക്കറ്റില്‍ കയറി നമുക്ക് ഇഷ്ടപെട്ട സാധനം എടുത്ത് ബാസ്ക്കറ്റില് ഇടുന്നത് പോലെ, നമുക്കാവശ്യമുള്ള ഒരു കോടതി വിധി പരമോന്നത നീതി പീഠത്തില്‍ ചെന്ന് തരപ്പെടുത്താം എന്ന് കരുതിയവരെ നിരാശപ്പെടുത്തി എന്നതാണ് ആഗസ്റ്റ് 22ന്റെ മുത്വലാഖ് വിധിയെക്കുറിച്ച് ഏക വാചകത്തില്‍ വിലയിരുത്താന്‍. മൂന്ന് ത്വലാഖും ഒറ്റയിരിപ്പില്‍ ചൊല്ലുന്നത് ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിച്ചാല്‍ മാത്രം പോരാ, 1937ലെ ശരീഅത്ത് ആക്ട് റദ്ദാക്കണമെന്ന് കൂടി ആവശ്യപ്പെട്ടാണ് ആറ് സ്ത്രീകളെ മുന്നില്‍ നിര്‍ത്തി സംഘ് പരിവാര്‍ സംഘടനകള്‍ സുപ്രീം കോടതിയെ സമീപിച്ചത്. ആ […]
By രിസാല on September 20, 2017
1251, Article, Articles, Issue
1799 മെയ് 4ന് ടിപ്പുസുല്‍ത്താന്‍ ശ്രീരംഗപട്ടണത്തുവെച്ച് ഇംഗ്ലീഷുകാരുമായുള്ള യുദ്ധത്തില്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന് 1800ല്‍ മലബാര്‍ പൂര്‍ണമായും ബ്രിട്ടീഷ് ആധിപത്യത്തിലായി. ഭരണകൂടവും ഭൂവുടമകളും ചേര്‍ന്ന് കുടിയാന്മാര്ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും എതിരായി മര്‍ദന മുറകള്‍ ആരംഭിച്ചു. തന്മൂലം രണ്ട് ചേരിയായി കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. ഇതിന്റെ ഏതാണ്ട് അവസാനത്തെ കലാപമായിരുന്നു 1921ലെ മലബാര്‍ കലാപം. ഈ പോരാട്ടത്തിന്റെ നേതാവായ നെല്ലിക്കുത്ത് ആലി മുസ്ലിയാര് പ്രവര്‍ത്തനരംഗത്ത് സജീവമായതിനെ തുടര്‍ന്ന് മലബാര്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ഖിലാഫത്ത് കോണ്‍ഗ്രസ്സ് കമ്മിറ്റികള്‍ സംഘടിപ്പിക്കാന്‍ അഹോരാത്രം ചുറ്റിസഞ്ചരിച്ച് നേതൃത്വം […]