By രിസാല on December 28, 2017
1265, Article, Articles, Issue, കവര്‍ സ്റ്റോറി
‘Who, really, is Donald Trump? What’s behind the actor’s mask? I can discern little more than narcissistic motivations and a complementary personal narrative about winning at any cost. It is as if Trump has invested so much of himself in developing and refining his socially dominant role that he has nothing left over to create […]
By രിസാല on December 28, 2017
1265, Article, Articles, Issue
ഓ ജറൂസലം, ആ പേര്‌പോലെ, ചരിത്രവും വര്‍ത്തമാനവും ഇതുപോലെ സന്ധിക്കുന്ന ഒരിടം ഭൂമുഖത്തില്ലെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്? സഹസ്രാബ്ദങ്ങളുടെ പാരമ്പര്യവും പെരുമയും തെല്ലും മാഞ്ഞുപോകാത്ത മനുഷ്യജന്മങ്ങളോടൊപ്പം ചരിത്രം പുതുക്കിക്കൊണ്ടിരുന്ന പ്രാചീനമായ ഒരു ജനപദമല്ലേ നിന്റെ പേരില്‍ അടയാളപ്പെടുത്തപ്പെട്ടത്!. പ്രവാചകന്മാരുടെയും ദിവ്യപ്രബോധനങ്ങളും പുണ്യവാളന്മാരുടെ ജന്മസാന്നിധ്യവും കൊണ്ട് അനുഗൃഹീതമായ വിശുദ്ധഭൂമി. പരിശുദ്ധ ഖുര്‍ആന്‍ ‘മുഖദ്ദസ്’ എന്ന് വിശേഷിപ്പിച്ച പാപനമായൊരു നാഗരിക ആസ്ഥാനം. രാജാക്കന്മാരും രാജ്ഞിമാരും യോദ്ധാക്കളും വീരശൂരപരാക്രമികളും പോയകാലത്തെ സംഭവബഹുലമാക്കിയ ക്ഷേമൈശ്വര്യങ്ങള്‍ നിറഞ്ഞ മരുഭൂ താഴ്‌വര. യുദ്ധവും സമാധാനവും ഒന്നിടവിട്ടു കയറിയിറങ്ങിയ, […]
By രിസാല on December 28, 2017
1265, Article, Articles, Issue
2014 ലെ പൊതുതിരഞ്ഞെടുപ്പ് ഹിന്ദു വലതുപക്ഷത്തിന് അനുകൂലമായി അതിതീവ്രമായ മാറ്റമുണ്ടാക്കുകയും ഭാരതീയ ജനതാപാര്‍ട്ടിയെ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ നടുത്തളത്തിലേക്ക് എടുത്തെറിയുകയും നരേന്ദ്ര മോഡി നേതൃത്വം കൊടുത്ത പാര്‍ട്ടിക്ക് ആശ്ചര്യകരമായ വിജയം നല്‍കുകയും ചെയ്തു. ചില സംസ്ഥാനങ്ങളില്‍ മുഴുവന്‍ സീറ്റുകളോ ഏതാണ്ടെല്ലാ സീറ്റുകളോ പിടിച്ചെടുക്കുകയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ ലോക്‌സഭയില്‍ 543 സീറ്റുകളില്‍ നിന്ന് വെറും 44 സീറ്റുകളിലേക്ക് ചുരുക്കുകയും ചെയ്ത ബി ജെപിയുടെ വിജയം അത്രയും സമ്പൂര്‍ണ്ണമായിരുന്നു. കോണ്‍ഗ്രസിന്റെ പാതാളത്തിലേക്കുള്ള വീഴ്ചയും മോഡിയുടെ പരമമായ ഭൂരിപക്ഷവും പാര്‍ട്ടി സംവിധാനത്തിലും […]
By രിസാല on December 28, 2017
1265, Article, Articles, Issue, കവര്‍ സ്റ്റോറി
1992 ഡിസംബര്‍ ആറ്. ലോകാവസാനത്തെക്കുറിച്ചുള്ള ചിന്തകള്‍ ഓരോ വീട്ടിലേക്കുമെത്തിയ ദിവസമായിരുന്നു അത്. ഏറ്റവും കുറഞ്ഞത് രാഷ്ട്രത്തിന്റെ അന്ത്യമെങ്കിലും സംഭവിക്കുമെന്ന് ഞങ്ങളൊക്കെ ഭയപ്പെട്ടു. നിലനില്പ് തന്നെ അപകടത്തിലായ ഈ രാജ്യത്തിന്റെ ഭാവി വലിയൊരു ചോദ്യചിഹ്നമായി. മതനിരപേക്ഷതയും നിരീശ്വരചിന്തയും മതവും ഭരണകൂടവുമെല്ലാം ഇടകലര്‍ന്നുകഴിയുന്ന ഇതുവരെയുള്ള അവസ്ഥയ്ക്ക് മാറ്റം സംഭവിക്കുകയാണെന്ന് ഞങ്ങള്‍ തിരിച്ചറിയുകയായിരുന്നു. മൂന്ന് മാസത്തിന് ശേഷം 1993 മാര്‍ച്ചില്‍ ബോംബെയിലുണ്ടായ (ഇപ്പോഴത്തെ മുംബൈ) ബോംബ് സ്‌ഫോടനങ്ങള്‍ ഞങ്ങളുടെ ആശങ്കകള്‍ ശരിവെക്കുന്നതായി. പ്രതീക്ഷയുടെ അവസാനത്തെ കണികയും നഷ്ടമായി. ആശയങ്ങളും ആദര്‍ശങ്ങളും ഒരു […]
By രിസാല on December 28, 2017
1265, Article, Articles, Issue
ഖുര്‍ആന്‍ പാരായണം കേട്ടുകൊണ്ടാണ് താഴെക്കോട് അബ്ദുല്ല ഉസ്താദിന്റെ വീട്ടില്‍ കയറി ചെന്നത്. രാവിലെ തന്നെ ചലിച്ചു കൊണ്ടേയിരിക്കുന്ന തസ്ബീഹ് മാലയും കയ്യില്‍ പിടിച്ച് കോലായില്‍ വന്നിരിക്കും. പത്രവായനയും കഞ്ഞി കുടിയും ഒരല്‍പ്പം വിശ്രമവും കഴിഞ്ഞാല്‍ വിശുദ്ധ ഖുര്‍ആന്‍ അര്‍ത്ഥഗ്രാഹ്യതയോടെ പാരായണം ചെയ്യലും വൈകീട്ട് ഫത്ഹുല്‍ മുഈനും മറ്റു കിതാബുകളും പല ആവര്‍ത്തി വായിക്കലും നന്നാക്കലുമാണ് പതിവ്. പള്ളിദര്‍സിലായി പത്തിലധികം വര്‍ഷവും സയ്യിദ് മദനീ അറബി കോളജില്‍ അമ്പതിലധികം വര്‍ഷവും മുദരിസായി സേവനമനുഷ്ടിച്ചതിനു ശേഷം എണ്‍പത്തിയാറ് വയസ്സ് പിന്നിട്ട […]