By രിസാല on December 21, 2018
1313-14, Article, Articles, Issue
തിരുനബി(സ) പ്രമേയമായ പല പഠനങ്ങളും ചരിത്രങ്ങളും വായനയില്‍ വന്നിട്ടുണ്ട്. തിരുനബിയുടെ നിയോഗത്തെയും അവിടുത്തെ സ്വഭാവ ഗുണങ്ങളെയും കാരുണ്യത്തെയും തുടങ്ങി വിവിധങ്ങളായ ഉള്ളടക്കമുള്ള വ്യത്യസ്ത ഭാഷയിലുള്ള, വ്യത്യസ്ത മേഖലയിലുള്ളവര്‍ രചിച്ച ഈ ഗ്രന്ഥങ്ങള്‍ ഒക്കെയും ഒട്ടേറെ അറിവുകളും അനുഭൂതിയും പകര്‍ന്നിട്ടുണ്ട്. ചില ഗ്രന്ഥങ്ങള്‍ റഫറന്‍സ് ഗ്രന്ഥമെന്നോണം എപ്പോഴും കൂടെ കരുതാറുണ്ട്. മതപണ്ഡിതരും അല്ലാത്തവരുമായി രചിച്ച നബി ചരിതങ്ങളില്‍, പഠനങ്ങളില്‍ പലതും പല കാരണങ്ങള്‍ കൊണ്ട് പ്രിയപ്പെട്ടതാവുന്നുണ്ട്. എന്നാല്‍ എന്തുകൊണ്ടൊക്കെയോ മനസില്‍ എപ്പോഴും തങ്ങി നില്ക്കുന്ന തിരുനബി പഠനങ്ങളുടെ കൂട്ടത്തില്‍ […]
By രിസാല on December 21, 2018
1313-14, Article, Articles, Issue
പുണ്യനബിയുടെ(സ) മഹത്വവും ഔന്നത്യവും പോലെ തന്നെ നബി ചരിത്ര പഠനങ്ങള്‍ക്കും ഔന്നത്യം കാണാനാവും. നബിയെ(സ) രേഖപ്പെടുത്താനുള്ള പ്രയത്നം നബിയുടെ(സ) കാലഘട്ടത്തില്‍ തന്നെ തുടക്കം കുറിച്ച ഒരു മഹാ പ്രസ്ഥാനമാണ്. ഹദീസ് രേഖപ്പെടുത്തുന്ന പതിവ് അന്നുണ്ടല്ലോ. നബി വചനങ്ങള്‍ മാത്രമല്ലല്ലോ ഹദീസുകള്‍; നബിയുടെ(സ) ജീവിതത്തിലെ വിവിധങ്ങളായ സന്ദര്‍ഭങ്ങള്‍ രേഖപ്പെടുത്തിക്കൊണ്ടാണ്, ഖുര്‍ആന്‍ കഴിഞ്ഞാല്‍ ഇസ്ലാമിലെ മൂല പ്രമാണമായ, കടലുപോലെ പരന്നുകിടക്കുന്ന ഹദീസുകളെ നമുക്ക് കാണാന്‍ കഴിയുക. പുണ്യനബിയെ(സ) പഠിച്ച് പകര്‍ത്തുക എന്നതാണ് അന്നുമിന്നും പ്രവാചക സ്നേഹികളുടെ ഏറ്റവും വലിയ തിടുക്കവും […]
By രിസാല on December 20, 2018
1313-14, Article, Articles, Issue
മുഹമ്മദ് നബിയെക്കുറിച്ചുള്ള ആധുനികപഠനങ്ങള്‍ വിശകലനം ചെയ്യവേ മുന്മാര്ക്സിസ്റ്റും, നബിയുടെ ജീവചരിത്രകാരനുമായ ഫ്രഞ്ച് ഓറിയന്റലിസ്റ്റ് മാക്സിം റോഡിന്‍സണ്‍, ഫ്രാന്‍സില്‍ ഒരു ബുക്ക്ലബ് നടത്തിയ അഭിപ്രായ വോട്ടെടുപ്പിനെക്കുറിച്ച് എഴുതിയിട്ടുണ്ട്. ആരുടെ ജീവചരിത്രമാണ് പ്രസിദ്ധീകരിച്ച് കാണാന്‍ ആഗ്രഹിക്കുന്നതെന്ന് മുന്‍ഗണനാക്രമത്തില്‍ എഴുതാനാണ് ബുക്ക്ലബ് അംഗങ്ങളോട് ആവശ്യപ്പെട്ടത്. മറ്റുള്ളവരെയെല്ലാം ബഹുദൂരം പിന്നിലാക്കി മുഹമ്മദ് നബിയാണ് പട്ടികയില്‍ ഒന്നാം സ്ഥാനം നേടിയത്.(1) നബിയുടെ ജീവിതത്തെക്കുറിച്ച് ധാരാളം എഴുതപ്പെട്ടിട്ടുണ്ടെങ്കിലും ദൈവദൂതന്, രാഷ്ട്രതന്ത്രജ്ഞന്, ഭരണാധികാരി, തത്വചിന്തകന്‍, പോരാളി, സമാധാനപ്രവര്‍ത്തകന്‍ തുടങ്ങിയ വിവിധ തലങ്ങളില്‍ വ്യാപരിച്ച ആ ബഹുമുഖജീവിതം ഇനിയും […]
By രിസാല on December 20, 2018
1313-14, Article, Articles, Issue
തിരുനബി(സ) കുറിച്ചുള്ള ചരിത്ര പഠനങ്ങളില്‍ ക്ലാസിക്കല്‍ പഠന രീതികളില്‍ നിന്നും വിഭിന്നമായി രണ്ടുതരം രീതികളാണ് ഇന്ന് പ്രധാനമായും കണ്ടുവരുന്നത്. ശരീഅതിന്റെ വിധി വിലക്കുകള്‍ തിരുനബിയുടെ ചരിത്രത്തില്‍നിന്ന് കണ്ടെത്തുകയും, ഖുര്‍ആനും ഹദീസും പഠിപ്പിച്ച വിധി വിലക്കുകള്‍ പ്രവാചകരുടെ ജീവിത വഴിയില്‍ എപ്രകാരമാണ് നടപ്പില്‍ വരുത്തിയത് എന്നന്വേഷിക്കുകയും ചെയ്യുന്ന ഫിഖ്ഹുസ്സീറകളാണ് ഒന്നാമത്തെ രീതി. തിരുജീവിതത്തിലെ ഓരോ അടരുകളില്‍ നിന്നും എന്തെല്ലാം വിധികളാണ് ലഭിക്കുക എന്നും ഏതെല്ലാം പ്രശ്നങ്ങള്‍ക്കാണ് പരിഹാരമാകുക എന്നും ഇവകള്‍ പരിശോധിക്കുന്നു. മറ്റൊരു രീതി അവിടുത്തെ ജീവിതാധ്യായങ്ങളില് നിന്ന് […]
By രിസാല on December 20, 2018
1313-14, Articles, Issue, വർത്തകൾക്കപ്പുറം
ഇക്കഴിഞ്ഞ നവംബര്‍ ഒന്നിന് ഷാര്‍ജയില്‍ വിമാനമിറങ്ങി മകളുടെ അജ്മാനിലെ താമസസ്ഥലത്തേക്ക് സഞ്ചരിക്കുമ്പോള്‍ പാതയോരത്ത് വരവേറ്റത് ‘കിസ്സ ഹുറൂഫ്'( A Tale of Letters) എന്നെഴുതിയ കൂറ്റന്‍ ഹോര്‍ഡിങ്ങുകളായിരുന്നു. അക്ഷരങ്ങളുടെ കഥ പറയുന്ന ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയുടെ കുതൂഹലങ്ങളിലേക്ക് ആകസ്മികമായെങ്കിലും കയറിച്ചെല്ലാന്‍ സാധിച്ചത് സൗഭാഗ്യമായി തോന്നി. അതോടെ പത്തുദിവസത്തെ യാത്രാപരിപാടികള്‍ മാറിമറിഞ്ഞു. ആഗോളതലത്തില്‍ തന്നെ ശ്രദ്ധേയമായിക്കഴിഞ്ഞ അക്ഷരോത്സവത്തിന്റെ ഭാഗമാവുക എന്നത് എത്രയോ മലയാളികളുടെ വാര്‍ഷികചര്യയായി വളര്‍ന്നുകഴിഞ്ഞ സ്ഥിതിക്ക് അവസരം പ്രയോജനപ്പെടുത്താതിരിക്കുന്നത് ഭീമന് നഷ്ടമായിരിക്കുമെന്ന് കരുതി. പുസ്തകപ്രകാശനചടങ്ങില്‍ പങ്കെടുത്ത് പടങ്ങള്‍ […]