By രിസാല on April 20, 2019
1331, Article, Articles, Issue
ഗര്‍വിഷ്ഠമായ ഒരു കാലത്തിന്റെ സായന്തനങ്ങള്‍ എന്നത് പ്രചുരപ്രചാരമുള്ള രൂപകങ്ങളില്‍ ഒന്നാണ്. കാലം വലിയ തിരുത്തല്‍ ശക്തിയാണെന്ന ചിരന്തനപാഠമാണ് ആ രൂപകത്തിന്റെ കേന്ദ്രം. പിന്നിട്ട വഴികളില്‍ അഹങ്കാരവും അടയാളവുമായിരുന്ന ചമയങ്ങളഴിച്ച് ആ വഴിയോരോന്നിലും പിണഞ്ഞ പാളിച്ചകളെ ഓര്‍ത്തെടുക്കുന്ന മഹാകാലം. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ, ജനാധിപത്യ ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയകക്ഷിയും അതിദീര്‍ഘകാലം ഇന്ത്യയുടെ ഭരണാധികാരികളുമായിരുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇപ്പോള്‍ സായന്തനത്തിലാണ്. അതും അക്ഷരാര്‍ഥത്തില്‍ ഗര്‍വിഷ്ഠമായിരുന്ന ഒരു കാലത്തിന്റെ സായന്തനത്തില്‍. തെറ്റുകള്‍ തിരിച്ചറിഞ്ഞ് തിരുത്താന്‍ കാലം സമ്മാനിക്കുന്ന ഇടവേളയാണല്ലോ സായന്തനം. […]
By രിസാല on April 20, 2019
1331, Article, Articles, Issue
‘അബ് കി ബാര്‍ മോഡി സര്‍കാര്‍’ എന്നതായിരുന്നു 2014ലെ ബി ജെ പി മുദ്രാവാക്യം. ഇത്തവണ അത് ‘നമോ എഗൈനും’ ‘അബ് കി ബാര്‍ ചാര് സൗ പാര്’ എന്നതുമൊക്കെയാണ്. എല്ലാ അര്‍ത്ഥത്തിലും ഏകാധിപത്യം സ്ഥാപിക്കുക എന്നതാണ് സംഘ്പരിവാറിന്റെ ലക്ഷ്യം. മോഡിസര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടനെ സഭയില്‍ കൊണ്ടുവന്ന കര്‍ഷക ഭൂമി ഏറ്റെടുക്കുന്ന ബില്ലിനെ തീരെ ദുര്‍ബലമാണെന്ന വിലയിരുത്തലില്‍ പ്രതിപക്ഷം തോല്പിക്കുന്ന സാഹചര്യമുണ്ടായിരുന്നു. ലോകസഭ കടന്നാലും രാജ്യസഭയില്‍ വീഴുമെന്ന സ്ഥിതികൂടിയായപ്പോഴാണ് ഓര്‍ഡിനന്‍സുകളിറക്കി മാത്രം കാര്യം സാധിക്കുന്ന വഴി […]
By രിസാല on April 19, 2019
1331, Article, Articles, Issue, ഓര്മ
ഷെയ്ഖ് ഓഫ് ലെവന്ത്, ഷഹീദ് അല്‍ മിഹ്റാബ് എന്നീ നാമങ്ങളില്‍ വിശ്രുതനായ സഈദ് റമളാന്‍ ബൂത്വി 1921 തുര്‍കിക്കടുത്തുള്ള ബൂട്ടാന്‍ ദ്വീപിലെ ഐന്‍ ദിവാര്‍ എന്ന ഗ്രാമത്തില്‍ ജനിച്ചു. എണ്പതിനാല് വര്‍ഷത്തെ വിപ്ലവകരമായ ജീവിതത്തിനൊടുവില്‍ 2013 മാര്‍ച്ച് 21നു ഡമസ്കസിലെ മസ്ജിദുല്‍ ഈമാന്‍ ഭീകരാക്രമണത്തില്‍ റമളാന്‍ ബൂത്വി കൊല്ലപ്പെടുമ്പോള്‍ മുസ്ലിം അക്കാദമിക് ലോകത്തിനു നഷ്ടമായത് തലയെടുപ്പുള്ളൊരു പണ്ഡിതനെയായിരുന്നു. പാരമ്പര്യ ഇസ്ലാമിക അധ്യാപനങ്ങളെ ആധുനിക സെക്കുലര്‍ പാഠ്യ പദ്ധതികള്‍ സന്നിവേശിപ്പിച്ച് പഴമയുടെ തനിമ ചോരാതെ നില നിര്‍ത്തിയാണ് ബൂത്വി […]
By രിസാല on April 18, 2019
1331, Article, Articles, Issue
അറുപത് ശതമാനം ശുദ്ധിയുള്ള സ്വര്‍ണം കൊണ്ടാണ് രാജാവ് നാണയമടിക്കുന്നത്. ഈ നാണയത്തിന്റെ വ്യാസം 0.46 ഇഞ്ചാണ്. രണ്ട് പുറത്തും വരകളുണ്ട്. ഒരു ചൈനീസ് ഫെന്‍ തൂക്കമുണ്ട്. തര എന്ന പേരില്‍ വെള്ളി നാണയവും രാജാവ് മുദ്രണം ചെയ്യുന്നുണ്ട്. മൂന്ന് ലിയാണ് അതിന്റെ തൂക്കം. ചെറിയ കച്ചവടങ്ങള്‍ക്ക് അതുപയോഗിക്കുന്നു. തൂക്കത്തിന്റെ കാര്യം: അവരുടെ വെള്ളിക്കോലിലെ ഒരു ചിയെന്‍ (Ch’ien) നമ്മുടെ എട്ട് ഫെന്നിന് (fen) തുല്യമാണ്. അവരുടെ ഒരു സിയാങ് (Ziang) എന്നത് പതിനാറ് ചിയെന്‍ ആണ്. അത് […]
By രിസാല on April 17, 2019
1331, Articles, Issue, നീലപ്പെൻസിൽ
തിരഞ്ഞെടുക്കപ്പെടുന്നവര്‍, തിരഞ്ഞെടുക്കുന്നവര്‍. ജനാധിപത്യ ഭരണക്രമത്തിലെ രണ്ടു അഭിവാജ്യ ഘടകങ്ങള്‍. ഇതില്‍ ആരുടെ താല്പര്യങ്ങളാണ് തിരഞ്ഞെടുക്കപ്പെടുന്നത്? തീര്‍ച്ചയായും അതൊരു മുഖ്യധാരയുടേതാണ്. ആ മുഖ്യധാര ജാതിശ്രേണിയിലും സാമൂഹിക-സാമ്പത്തിക സുരക്ഷിതത്വത്തിലും മുന്നോക്കം നില്‍ക്കുന്നവരെയാണ് പ്രാതിനിധ്യം ചെയ്യുന്നത്. തിരഞ്ഞെടുപ്പ് കോലാഹലങ്ങളുമായി മുന്നോട്ടുപോവുന്ന ഇന്ത്യയില്‍, കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ചില സംഭവങ്ങള്‍ അത്തരമൊരു മുഖ്യധാരയെയാണ് ഭരണപക്ഷം സ്വാധീനിക്കാന്‍ ശ്രമിക്കുന്നതെന്ന് വ്യക്തമാക്കുന്നു. മാര്‍ച്ച് 27ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുവാന്‍ പോകുന്നതായി അറിയിപ്പുവന്നു. ഇതുപോലൊരവസരത്തില്‍ പ്രഖ്യാപിച്ച നോട്ട് നിരോധനത്തിന്റെ ദുരിതങ്ങളില്‍ നിന്നും ഇനിയും കരകയറിട്ടില്ലാത്ത […]